തണുതണുത്ത ഉഷ്ണം



ഷ്ടബാല്യം ഇനിയൊരുവേളപോലും
എന്നെത്തേടിയെത്തില്ലേ?
അന്നൊരിക്കല്‍
ഒരു മഞ്ഞണിഞ്ഞ വെളുപ്പാന്‍  കാലത്ത്...
കൗമാരത്തിന്റെ ഇളംചവര്‍പ്പോടെ
കുളത്തിന്റെ നീലിച്ച ജലവിഭ്രാന്തിയില്‍
ആണ്ടിറങ്ങി ഊളിയിടവെ ;
അരിച്ചുകയറുന്ന തണുതണുപ്പില്‍
പക്ഷിക്കൂടുമാത്രം
വൃഥാ ഉഷ്ണിച്ചുനില്‍ക്കവെ,
നെഞ്ചകം കനത്തപ്പോള്‍
മുങ്ങിനിവര്‍ന്ന് കിതയ്ക്കുമ്പോള്‍ ...


രു നിമിഷം ;
അരികില്‍ -
അരയ്ക്കുവെള്ളത്തില്‍ നീയും,
കുഞ്ഞോളങ്ങളില്‍ ത്രസിക്കുന്ന
ആമ്പല്‍പ്പൂക്കളും, കുറെ പച്ചത്തവളകളും.


നാഗതശ്മശ്രുവിന്റെ   ഔത്സുക്യം.
വെള്ളത്തുള്ളികളുടെ പുഷ്പവൃഷ്ടി..
ഭാരമില്ലായ്മയുടെ അനായാസത...
കരിക്കിന്‍കുടങ്ങളില്‍ വരാലിന്റെ പിടപിടപ്പ്....
കണ്‍പീലികളില്‍ നീലക്കയത്തിലെ കിടുകിടുപ്പ്.....


ഓ!... അത് എന്തൊരു നിമിഷം..!
-ജീവിതത്തിന്റെ ഉപ്പളങ്ങളില്‍
പിന്നീടൊരിക്കല്‍പോലും ആ നിമിഷം
ഒരു മഴത്തുള്ളിയായി പെയ്തില്ല.
-ഊഷരമായ ആന്ധ്യക്കാഴ്ചകളിലൊരിക്കലും
ആ നിമിഷം വെളിച്ചമായില്ല.
-ആസുരമായ കാലത്തിന്റെ
അലക്കുകല്ലില്‍
സ്വന്തം തല വീണ്ടും വീണ്ടും
അടിച്ചുപൊളിക്കുമ്പോള്‍
ആ ആനന്ദ ദീപ്ത നിമിഷം
ഒന്നെത്തിനോക്കിയതുപോലുമില്ല.
-uɐƃuɐƃ

Comments

Post a Comment