ഞാന്‍ ഒരു ടെക്കിസാവിയല്ല. എന്നാലും പരിമിതമായ എന്റെ അറിവുകളില്‍ ചിലത് പങ്കുവെക്കുന്നു. ഫേസ്ബുക്കില്‍ ടൈംലൈന്‍ സാര്‍വത്രികമായിട്ടും എന്റെ സുഹൃത്തുക്കളില്‍ പലരുടെയും പ്രൊഫൈല്‍ ഇതുവരെ ഫേസ്ബുക്ക് ടൈംലൈനിലേക്ക് മാറിയതായി കാണാത്തതാണ് ഈ പോസ്റ്റ് എഴുതാനുള്ള പ്രേരണ. എന്താ നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ലേ? ഫേസ്ബുക്കിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ f8 കോണ്‍ഫെറന്‍സില്‍ ടൈംലൈന്‍ അവതരിപ്പിച്ചതിലൂടെ നടത്തിയിരിക്കുന്നത്.
ഭൂതകാലത്തേക്ക് നീളുന്ന നമ്മുടെ പ്രൊഫൈലിലേക്ക് ഒരു പിന്തിരിഞ്ഞുനോക്കല്‍ ആണ് ടൈംലൈന്‍...., വേണമെങ്കില്‍ ജനനം മുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ നമുക്ക് നല്‍കാം.
നമ്മുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ (നിങ്ങള്‍ അതില്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ) ഒരു സിനിമയിലെന്ന പോലെ ടൈംലൈന്‍ കാണിച്ചുതരുന്നു...
കണ്ടുമടുത്ത പതിവ് ഇന്‍ഫോ പേജില്‍ നിന്ന് ഒരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ടൈംലൈന്‍ അപ്ലൈ ചെയ്യൂ. (എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നത് കാണാതിരിക്കുന്നില്ല) വരുന്ന ഏതാനും ആഴ്ചകള്‍ ക്കുള്ളില്‍ ഇത് നിര്‍ബന്ധമാക്കാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ തന്നെ പരിചയിക്കുന്നത് നന്നായിരിക്കും.
അപ്ലൈ ചെയ്യുന്നത് എങ്ങനെ?
നിങ്ങളുടെ പ്രൊഫൈലില്‍ ടൈംലൈന്‍ അപ്ലൈ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെകാണിച്ചിരിക്കുന്ന സ്‌ക്രീന്‍ ലഭിക്കും. Introducing Timeline എന്ന ഈ സ്ക്രീനില്‍
താഴെ വലതു ഭാഗത്തായി 'Get Timeline' ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നമ്മള്‍ ടൈംലൈന്‍ ടൈം ലൈനിലേക്ക് മാറിക്കഴിഞ്ഞു. ടൈംലൈന്‍ അപ്ലൈ ചെയ്തുകഴിഞ്ഞാല്‍ നമുക്ക് വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും എന്തൊക്കെ പ്രൊഫൈലില്‍ ചേര്‍ക്കണം എന്നു തീരുമാനിക്കുന്നതിനും ഒരാഴ്ച സമയമുണ്ട്.
ഈ സമയപരിധി കഴിഞ്ഞാല്‍
ടൈംലൈന്‍ ഓട്ടോമാറ്റിക്കായി പബ്ലിഷ് ആവുന്നു. ഇനി നിങ്ങള്‍ക്കുവേണമെങ്കില്‍ 'Publish Now' ക്ലിക്ക് ചെയ്ത് ഒരാഴ്ച കാത്തിരിക്കാതെ തന്നെ പ്രൊഫൈല്‍ പബ്ലിഷ് ചെയ്യാവുന്നതാണ്. പബ്ലിഷ് ആവുന്നതുവരെ മറ്റുള്ളവര്‍ നമ്മുടെ പഴയ പ്രൊഫൈല്‍ തന്നെയായിരിക്കും കാണുക.
എന്താ, ടൈംലൈനിലേക്ക് മാറുകയല്ലേ? (സാധാരണ ഗതിയില്‍ ഒരു തിരിച്ചു പോക്ക് അസാധ്യമാണെന്ന കാര്യം ഓര്‍മിക്കുക)
പ്രധാനമാറ്റങ്ങള്‍
പ്രധാനമായി വന്ന മാറ്റം പ്രൊഫൈലിന്റെ ഫ്രണ്ട് പേജില്‍ ഒരു കവര്‍ ഇമേജ് നല്‍കാമെന്നതാണ്. ബാനര്‍ പോലെ കൊടുക്കുന്ന ഈ ഭാഗത്ത് നമുക്കിഷ്ടമുള്ള ഫോട്ടോ നല്‍കാവുന്നതാണ്. ഇമേജ് അപ്ലോട് ചെയ്തുകഴിഞ്ഞാല്‍ അതിനെ റീപൊസിഷന്‍
ചെയ്യാവുന്നതും, ഡിലിറ്റ് ചെയ്ത് വേറെ ഇമേജ് അപ്ലോഡ് ചെയ്യാവുന്നതും ആണ്. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഈ ഇമേജ് മാറ്റാം. ഈ ചിത്രം നല്‍കുന്നതോടെ നമ്മുടെ പ്രൊഫൈലിന്റെ ലുക്ക് വളരെയധികം മാറുന്നു. നമ്മുടെ ഭാവനയ്ക്കനുസരിച്ച് കൊളാഷുകളും മറ്റും നല്‍കിയാല്‍ പ്രൊഫൈല്‍ മനോഹരമാവും.
കവര്‍ ഫോട്ടോയ്ക്ക് താഴെയായി നേരത്തെ പ്രൊഫൈല്‍ പേജിലുണ്ടായിരുന്ന വിവരങ്ങള്‍
കാണാം. ജോലി, വിദ്യാഭ്യാസം, സിറ്റി, ഹോം ടൗണ്‍ എന്നിങ്ങനെ. വിശദമായി കാണേണ്ടവര്‍ക്ക് 'About' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതില്‍ വര്‍ഷക്രമത്തില്‍ സ്‌കൂള്‍ വിവരങ്ങള്‍ , കുടുംബബന്ധങ്ങള്‍ , തന്നെപ്പറ്റിയുള്ള പ്രസ്താവന, ഉദ്ധരണികള്‍ , അടിസ്ഥാനവിവരങ്ങള്‍ , ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍ എന്നിവ നല്‍കിയിരിക്കുന്നു. നേരത്തെയുണ്ടായിരുന്നപോലെ ഗ്രൂപ്പ്, സുഹൃത്തുക്കള്‍ , ബന്ധുക്കള്‍ എന്നിവരെ ഫീച്ചര്‍ ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയിരിക്കുന്നു. ഓരോ ഇനവും പ്രത്യേകമായി എഡിറ്റ് ചെയ്ത് മാറ്റം വരുത്താന്‍ കഴിയും. കൂടാതെ 'Update Info' യില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വിവരങ്ങളിലും മാറ്റം വരുത്താവുന്നതാണ്. ഇതിനു പുറമെ നാലുകള്ളികളിലായി സുഹൃത്തുക്കളുടെ വിവരങ്ങള്‍ , മാപ്പ്, ഫോ്‌ട്ടോകള്‍ , 'ഇഷ്ട'ങ്ങള്‍ എന്നിവ നല്‍കിയിരിക്കുന്നു. ഈ ഫീച്ചര്‍ വിവരങ്ങളുടെ മുകളിലായി 'വ്യൂ ആക്ടിവിറ്റി ലോഗ്' എന്ന ബട്ടണ്‍ ഉണ്ട്. ഇതില്‍ നമ്മുടെ പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആക്ടിവിറ്റികളുടെ അനുമതി ആവശ്യമുള്ളവയുടെ ലിസ്റ്റ് ഉണ്ടാകും. ഈ ആക്ടിവിറ്റി ലോഗ്, യൂസര്‍ ഫേസ്ബുക്കില്‍ ചേര്‍ന്ന അന്നുമുതലുള്ളത് ഉണ്ടാകും. ഈ ആക്ടിവിറ്റികള്‍ ഫീച്ചര്‍ ചെയ്യാനോ, അനുവദിക്കാനോ, ഒളിപ്പിച്ചുവെക്കാനോ നമുക്ക് കഴിയും. ഈ ലോഗ് വഴി നമുക്ക് എന്തെല്ലാം പ്രദര്‍ശിപ്പിക്കണം, എന്തെല്ലാം മറച്ചുവയ്ക്കണം എന്ന് തിരഞ്ഞെടുക്കാന്‍ കഴിയുന്നു.
അല്‍പ്പം ചരിത്രംചുരുക്കത്തില് ടൈംലൈനിലേക്ക് മാറിയാല്‍ നേരത്തെയുണ്ടായിരുന്നതും പുതുതായി വന്നതുമായ ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. 1. കവര്‍ ഫോട്ടോ നല്‍കല്‍ . അടിസ്ഥാന വിവരങ്ങള്‍ നല്‍കല്‍ . പഴയ കാലത്തെ കാര്യങ്ങളിലേക്ക് പെട്ടെന്ന് പോകാം. 4. ആക്ടിവിറ്റി ലോഗ് കാണാം. 5. ഓരോ മാസത്തെയും ഹൈലൈറ്റ്‌സ് കാണാം. 6. ചില സ്‌റ്റോറികള്‍ 'സ്റ്റാര്‍' ചെയ്യാം. 7. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചേര്‍ക്കാം. 8. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. 9. ഫോട്ടോകള്‍ നല്‍കാം; കാണാം. 10. ആപ്ലിക്കേഷന്‍ ആക്ടിവിറ്റി പങ്കുവെയ്ക്കാം.
2003 ഒക്ടോബര്‍ 28ന് മാര്‍ക്ക് സൂക്കന്‍ബര്‍ഗ് ഫേസ്ബുക്കിന്റെ മുന്‍ഗാമിയായ ഫേസ്മാഷ് റിലീസ് ചെയ്തു. 2004 ജനുവരിയില്‍ ഫേസ്ബുക്കില്‍ എഴുതാന്‍ ആരംഭിച്ചു. 2004 ജനുവരി 11ന് ഫേസ്ബുക്ക്.കോം എന്ന് ഡൊമെയിന്‍ രജിസ്റ്റര്‍ചെയ്തു. 2004 മാര്‍ച്ചില്‍ സൂക്കന്‍ബര്‍ഗ്, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, എഡ്വാര്‍ഡോ സാവെറിന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടണര്‍ഷിപ്പ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. 2004 ജൂണില്‍ സീന്‍ പാര്‍ക്കര്‍ പ്രസിഡണ്ടായി പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. അതേ മാസം ആസ്ഥാനം കാലിഫോര്‍ണിയയിലേക്ക് മാറി. 2004 ആഗസ്തില്‍ വയര്‍ഹോഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. പിന്നീടുള്ള മാറ്റങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. ഫേസ്ബുക്കിന്റെ വര്‍ഷങ്ങളായുള്ള മുഖംമിനുക്കലുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കാണുക.
മാഷേ നല്ലൊരു അറിവിന് നന്ദീ bkc venu kalavoor
ReplyDeleteതാങ്ക്സ് ... വേണുവേട്ടാ ...
ReplyDelete