പൊളിച്ചടുക്കിയത്

ടിക്കും ഞങ്ങ;
പൊളിക്കും ഞങ്ങ;
അടിച്ചു പൊളിച്ചു
കളിക്കും ഞങ്ങ...
(കെട്ടിക്കെട്ടിക്കൊണ്ടുപോരാന്‍
ഇത്തിരിഒത്തിരിപാടാണല്ലോ....)
........
--എല്ലാം കഴിഞ്ഞ്,
പല്ലും കൊഴിഞ്ഞ്,
ഗര്‍ഭത്തിലേ പോലെ,
2030ല്‍ വാതില്‍പടിയില്‍
വളഞ്ഞുകുത്തിയിരിക്കുന്നു--
ഞാന്‍... അടിപൊളി..!!
.......
''അമ്മയെവിടെ...? ഇവിടെയില്ലേ?''
" അമ്മേ... അമ്മേ ...!!"-uɐƃuɐƃ
(മൂല്യ നിരാസത്തിന്റെ കാലം. സ്നേഹം, സംസ്കാരം, പാരമ്പര്യം, എല്ലാം പൊളിച്ചടുക്കുന്ന തലമുറ. പക്ഷെ ഭോഗസുഖതിന്റെ അങ്ങേ അറ്റത്തു പോയാലും ഒരു ദിനം സ്വന്തം അമ്മയുടെ മടിയിലേക്ക് തിരിച്ചു വരാന്‍ വെമ്പും... കുട്ടിക്കാലത്ത് പിണങ്ങിയിരിക്കുമ്പോള്‍ വാതില്‍ പടിയില്‍ ചുരുണ്ട് ഇരുന്നാല്‍ എന്തൊരു ആശ്വാസം ... അമ്മയുടെ ഗര്‍ഭ പാത്രത്തിലെ അതെ ഇരുപ്പ്.... പക്ഷെ "അമ്മെ " എന്നുള്ള വിളിക്ക് കാതോര്‍ക്കാന്‍ ആരുമുണ്ടാവില്ല.. അമ്മിയും ഉരലും കളഞ്ഞത് പോലെ നമ്മള്‍ ബന്ധങ്ങളുടെയും ഉറയൂരി ഇട്ടിട്ടുണ്ടാകും. എന്റെ ഒരു സുഹൃത്ത്‌ ഇന്നലത്തെ ഒരു വാര്‍ത്ത ചൂണ്ടി കാണിച്ചു... മകന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ദമ്പതിമാരെ ഉപദ്രവിച്ചത് ... ഇതുപോലെ എത്ര സംഭവങ്ങള്‍ .. )

Comments