ആദ്യമഴയെ വാരിപ്പുണര്‍ന്ന്...

ന്ധ്യയുടെ മുഖം മാറി; 
പതിവില്ലാതെ ഒരു കിനാവെളിച്ചം 
ഒഴുകിപ്പരന്നപോലെ. 
ഇലച്ചാര്‍ത്തുകളുടെ 
വക്കുകള്‍ എഴുന്നു നിന്നു.
സുഖദമായ നവ്യാനുഭൂതിക്കായി 
പ്രിഥ്വി അണിയാന്‍ വെമ്പി, 
പ്രഥമാര്‍ത്തവയെപ്പോലെ  
തുടുത്തു നിന്നു ചിണുങ്ങി. 
രു നിമിഷം... 
സര്‍വത്ര നിശ്ശബ്ദത-
തിര്യക്കുകള്‍ നെടുവീര്‍പ്പിട്ടു 
തിരക്കൊഴിവാക്കി കാത്തിരുന്നു ... 
അനിവാര്യമായ, എന്നാല്‍ ഗംഭീരമായ 
ഭാവപ്പകര്‍ച്ചക്കായി ഒട്ടും തൃപ്തിവരാതെ 
പ്രകൃതി രംഗപടങ്ങള്‍ 
വീണ്ടും വീണ്ടും കുടഞ്ഞണിഞ്ഞു...
അതാ... അങ്ങ് ദൂരെദൂരെ 
വനംകരയുന്ന* ശബ്ദം.
ആലിംഗനബദ്ധയായ 
പുതുപ്പെണ്ണിന്‍റെ ശീല്‍ക്കാരംപോലെ, 
തണുത്ത, എന്നാല്‍ ഉശിരുള്ള  
ഒരു കാറ്റ് ഉള്‍ക്കുളിരോടെ 
തഴുകിത്തലോടിപ്പോയി. 
അമൃതം പോലെയുള്ള 
ആദ്യത്തെ തുള്ളി 
ഞാന്‍ എന്റെ ചുണ്ടിലൊതുക്കി
പിന്നെ ഒന്ന്, രണ്ടു,, മൂന്നു ,,,
ഹിമം പോലെ പൊള്ളുന്ന 
അരുമയായ മഴത്തുള്ളികള്‍ ... 
താളത്തില്‍ വീശിയടിച്ച 
ഹുന്കാരങ്ങള്‍ ...
കുറുകിയും കനത്തും, 
വെപ്രാളത്തോടെ വാരിപ്പിടിച്ചും, 
ഇടയ്ക്കൊന്നു മാറി- 
ചെരിഞ്ഞു കണ്ണിലേക്ക് നോക്കിയും, 
മര്‍മ്മത്തില്‍ കടിച്ചും, 
ചെവിക്കുള്ളിലേക്ക് ഊതിയും,
നെടുവീര്‍പ്പുകള്‍ വീഴ്ത്തിയും,
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിയും,
കളിയായി കിന്നരിച്ചും,    

അങ്ങനെയങ്ങനെ....
താളം മുറുകി .. രൌദ്രം ...
നെഞ്ചിലെ പടപടപ്പുകള്‍ 
ദിഗന്തങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നുവോ
ആഞ്ഞുപെയ്ത അവസാന തുള്ളിയും 
ഭൂമിയില്‍ ലയിച്ചമര്‍ന്നു.
താംബൂല ചര്‍വണത്തിന്‍റെ
ബാക്കിപത്രം പോലെ 
ചുവന്ന വെള്ളം ഒഴുകിപ്പരന്നു   
എങ്ങും കസ്തൂരി ഗന്ധം...
അവസാനം 
അലയടങ്ങുമ്പോള്‍ 
ആലസ്യത്തില്‍ വിടരുന്ന 
ചുണ്ടിലെ നേര്‍ത്ത രോമങ്ങളെ 
തഴുകുന്ന തപ്തനിശ്വാസമായി  
ഒരു ചൂടന്‍ ചെറുകാറ്റ് 
തത്തിത്തത്തിപ്പറന്നുപോയി..
-uɐƃuɐƃ
(ദൂരെ ദൂരെയായി മഴയുടെ ആരംഭം കുറിക്കുന്ന നേര്‍ത്ത് പിന്നെ കനത്തു വരുന്ന ശബ്ദത്തിനു പണ്ട് പറയാറുണ്ടായിരുന്ന പേരാണ് "വനം കരയുക " എന്നത്. തിര്യക്കുകള്‍ : പക്ഷിമൃഗാദികള്‍ )
 

Comments

  1. Good Poem nammute nalla mazhakkavithakalute kootathil ulpetuthaavunna onnu.I have some suggestions -some small changes- which I am not making public
     CONGRATS! 

    ReplyDelete
  2. GangaDharanMakkanneri29 April, 2012 09:36

    you are always welcome. please make the suggetions. my mail id: gangadharan.kerala@yahoo.in

    ReplyDelete
  3. On a first reading I thought some usages to be in appropriate.for eg  himam pole pollunna- the word connotes heat .But now I feel you are right .I arrived here when temp was well below zero and I can now feel the senasation in the uncovered parts ;it was really burning sensation.so you are right there.
     aniyan vempi ennathu aninjorungaan vempi ennayal nannaayirunnu vennu thonni ;appol thaalavum sariyavum
     baakki pathram ennaal Balance sheet( I was dealing with Accounts for 4 decades) avasishtam aayirunnille nallathu
     Its  very good poem and the Poet is the final arbiter in the choice of words and I am no linguist or language eacher just some one who love poetry
    You can remove the comment after reading
    rskurup

    ReplyDelete
  4. നന്നായി എഴുതുന്നുണ്ടല്ലോ.. ഇനിയും മഴകള്‍ പെയ്യട്ടെ 

    ReplyDelete
  5. GangaDharanMakkanneri09 May, 2012 13:31

    thank u nisarphy

    ReplyDelete
  6. "പതിവില്ലാതെ ഒരു കിനാവെളിച്ചം ഒഴുകിപ്പരന്നതു പോലെ.."

    സത്യം...സന്ധ്യയാണെങ്കിലും, എവിടുന്നെന്നറിയാതെ, മഴപെയ്യുന്നു എന്നറിയിക്കാനെന്നോണമൊരു വെളിച്ചം വരും. സന്ധ്യയ്ക്ക് വെറുതേയൊന്നു ചാറിത്തുടങ്ങി...കാറ്റിന്റെ അകമ്പടിയോടെ..ശബ്ദത്തോടെ പെയ്തൊഴുകിയ കനത്തമഴ നോക്കി നില്‍ക്കുന്ന പ്രതീതി. അതിസൂക്ഷ്മമായ വര്‍ണ്ണന. വളരെ നന്നായി.

    തിര്യക്കുകള്‍ - തിരക്കുകള്‍ എന്നു തെറ്റിദ്ധരിച്ചു. ഗൂഗിള്‍ സേര്‍ച്ച് വഴി കാര്യം പിടികിട്ടി. താഴെക്കൊടുത്ത കുറിപ്പിന്റെ കൂടെ ഇതു കൂടിയുള്‍പ്പെടുത്തിയാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരമാകും.

    ഷിമി

    ReplyDelete

Post a Comment