Post

ന്‍ഡ്യന്‍ യുവത്വത്തിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയിലെ പുതിയ മന്ത്രം എന്താണ് ? തീര്‍ച്ചയായും അത് ഫേസ് ബുക്കിന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന സുര്‍ക്കര്‍ എന്ന പ്രോഗ്രാം തന്നെ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയില്‍ ഏതു പുതിയ സോഫ്റ്റ് വെയര്‍ വന്നാലും അത് തമ്പുരാനായ ഫേസ് ബുക്കിനോട് താരതമ്യപ്പെടുത്തുന്നത് പതിവാണ്. എന്നാല്‍ ഈ പുതിയ സുര്‍ക്കര്‍ രംഗം കീഴടക്കും എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. ഫേസ് ബൂക്ക് സ്വകാര്യത ഇല്ലാതാക്കുന്നു എന്ന കാരണം പറഞ്ഞ് ഫേസ് ബുക്കില്‍ പലരുടെയും താല്‍പര്യം കുറഞ്ഞിട്ടുണ്ട്. ടൈംലൈന്‍ ഒരു വിപ്ലവമായിരുന്നെങ്കിലും പലര്‍ക്കും അത് ദഹിച്ചിട്ടില്ല. ഫേസ് ബുക്ക് ടോയ്‌ലറ്റ് സാഹിത്യം പ്രചരിപ്പിക്കുന്നു എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. പൂര്‍ണമായും അതൊരു സത്യമല്ലെങ്കിലും. യഥാര്‍ത്ഥത്തില്‍ ഫേസ് ബുക്ക് ഒറ്റയ്ക്കു തന്നെ ഒരു സമാന്തര മീഡിയ ആയി വികസിച്ചി്ട്ടുണ്ട്. പക്ഷേ ഭീമാകാരനായി ഫേസ് ബുക്ക് വളരുമ്പോഴും പുതിയ പുതിയ സോഷ്യല്‍ ടൂളുകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ സമീപകാലത്ത് ശ്രദ്ധേയമായ ഒന്നാണ് സുര്‍ക്കര്‍.
ഫേസ് ബുക്ക് സ്ഥാപകനായ മാര്‍ക്ക് സൂക്കര്‍ ബര്‍ഗിനെപ്പറ്റിയുള്ള ഒരു കഥ നിങ്ങള്‍ കേട്ടിരിക്കും. യഥാര്‍ത്ഥത്തില്‍ അദ്ദേഹമല്ല ആ ആശയത്തിന്റെ ഉടമസ്ഥന്‍ എന്നും ഇരട്ട സഹോദരന്മാരായ കാമറൂണ്‍ വിങ്കില്‍വോസും ടെയ്‌ലറും, പിന്നെ ഇന്ത്യന്‍ ബന്ധമുള്ള ദിവ്യ നരേന്ദ്രയും ആണ് എന്നും. 2004 ഫെബ്രുവരി നാലാംതീയതി ഹാര്‍വാര്‍ഡിലെ ഡോര്‍മിറ്ററി റൂമില്‍വച്ച് പുറത്തിറക്കിയ ''ഫോട്ടോ അഡ്രസ്സ് ബുക്ക് '' അഥവാ ഫേസ്ബുക്കിനെതിരെ മേല്‍പറഞ്ഞ മൂവരും ആ വര്‍ഷം തന്നെ കേസ് കൊടുത്തിരുന്നു. പക്ഷേ പിന്നീട് കേസ് പണം, ഷെയറുകള്‍ എന്നിവ നല്‍കി പിന്‍വലിക്കപ്പെടുകയും ചെയ്തു. അന്ന് കേസ് നല്‍കിയ മേല്‍പറഞ്ഞവരാണ് പുതിയ ടൂള്‍ ആയ സുര്‍ക്കറിന്റെ ജനയിതാക്കള്‍. അതുകൊണ്ട് തന്നെയാണ് സുര്‍ക്കര്‍ ഫേസ്ബുക്കിന്റെ പിന്‍ഗാമിയാണെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ സുര്‍ക്കര്‍ ഒരു റഫറല്‍ ടൂള്‍ ആയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അതായത് നിങ്ങളെ ഒരു ആക്ടീവ് മെമ്പര്‍ റഫര്‍ ചെയ്താല്‍ മാത്രമേ താങ്കള്‍ക്ക് അംഗത്വം ലഭിക്കുള്ളൂ. റഫര്‍ ചെയ്യുന്ന ആള്‍ക്ക് അതിനനുസരിച്ചുള്ള ക്രഡിറ്റ് ലഭിക്കുമെന്നുള്ള പ്രത്യേകതയുമുണ്ട്. പക്ഷേ സമീപ ഭാവിയില്‍ ആര്‍ക്കും അംഗത്വമെടുക്കാവുന്ന വിധത്തിലേക്ക് സുര്‍ക്കര്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉടമസ്ഥതയില്‍ ഒരംശം കൂടി അംഗത്തിന് ലഭിക്കുന്നതിനാല്‍ ഫീഡ്ബാക്കുകളില്‍ അധിഷ്ഠിതമായ തികച്ചും ജനാധിപത്യപരമായ പ്രവര്‍ത്തനമാണ് ഈ ടൂള്‍ നടത്തുക എന്നാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതേസമയം സ്പാം ഇമെയില്‍ പോലെയുള്ള രീതികള്‍ ഉപയോഗിച്ച് ഇതിന്റെ പ്രചാരം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കുകയും ചെയ്യും.
ഏതൊരു സൂഹൃത്ത് റഫര്‍ ചെയ്താലും അംഗത്വം ലഭിക്കും. അംഗസൂഹൃത്തുക്കള്‍ ഇല്ലെങ്കില്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ റഫറല്‍ ലിങ്ക് വഴി അംഗത്വമെടുക്കാവുന്നതാണ്. ഒരു പുതിയ ടൂള്‍ ആണല്ലോ... ഒന്നു പരീക്ഷിച്ചു നോക്കാം, എന്താ?
http://www.zurker.in/i-114081-erctgrulyz
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

Leave a Reply

Related Posts Plugin for WordPress, Blogger...