കണ്ണപ്പന്റോള്ണ്ട് * മത്തിക്ക് പായ്ന്ന്... ''

ടവപ്പാതിയുടെ ഹുങ്കാരം കേട്ടാണ് രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റത്. ഒരു വേനല്‍ മഴ പെയ്ത ശേഷം മഴ പെയ്തിരുന്നില്ല. തലേന്ന് ഉഷ്ണം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റിട്ടില്ല. മുറ്റത്തേക്കിറങ്ങി നോക്കി. മഴയെ ഉള്‍ക്കൊണ്ടു. കാറ്റുമുണ്ട്. ചെന്നിയുടെ ഇരുവശത്തുകൂടെയും മഴച്ചാലുകള്‍ ഒലിച്ചിറങ്ങുമ്പോള്‍ ഉള്ളില്‍ കിടുകിടുത്തു. അപ്പോള്‍... ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കേട്ട ഒരു നാടന്‍പാട്ടിന്റെ വരികള്‍ നാവില്‍തത്തിക്കളിച്ചു.
''...... കാറ്റ്ണ്ടടിക്കിന്ന്... മഴയുണ്ട് പെയ്യുന്ന്...
ഇടിയുണ്ടെട്ക്ക്ന്ന്... മിന്നല് മിന്ന്ന്ന്...
കണ്ണപ്പന്റോള്ണ്ട് * മത്തിക്ക് പായ്ന്ന്... ''
നോക്കൂ...
ശക്തമായ കാറ്റും ഇടിയും മിന്നലും തിമിര്‍ത്തുപെയ്യുന്ന മഴയും ഇടവഴികളിലൂടെ കുതിച്ചൊഴുകുന്ന വെള്ളവും ആടിയുലയുന്ന മരങ്ങളും.... ഉച്ചനേരം.... പ്രകൃതി രൗദ്രഭാവം കൊള്ളുമ്പോള്‍ മിസ്സിസ് കണ്ണപ്പന്‍ അതിലൊന്നും കൂസാതെ മീന്‍ (മത്തി) വാങ്ങാന്‍ പോകുകയാണ്! ചിലര്‍ക്കങ്ങനെയാണ്. മീനില്ലാതെ മീനില്ലാതെ ചോറിറങ്ങില്ല. ഏതുവിധേനയും അവര്‍ മീന്‍ സംഘടിപ്പിക്കും. അഥവാ പ്രകൃതിയെ പേടിക്കേണ്ടതില്ല എന്ന സന്ദേശമാണോ ഈ പാട്ടില്‍?
(ഓള് = ഭാര്യ; പായുക = ഓടുക)
■■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■■


Comments