മുഖപുസ്തകത്തിന്റെ സ്വാധീനം ഇന്ന് സര്‍വ്വ മേഖലകളിലേക്കും കടന്നുവന്നിരിക്കുന്നു. ഫേസ്ബുക്കില്‍ പേജ് ഇല്ലാത്ത പ്രോഡക്ടുകളോ സര്‍വീസുകളോ ഇല്ല. എല്ലാ വെബ്‌സൈറ്റുകളിലും ലൈക്ക് ലിങ്കുകള്‍ നല്‍കുന്നു. ഫേസ്ബുക്കാകട്ടെ അംഗങ്ങളുടെ സ്വകാര്യതയിലേക്ക് കൂടുതല്‍ കൂടുതല്‍ നുഴഞ്ഞുകയറുന്നു എന്ന ആക്ഷേപം കേള്‍ക്കുന്നു. കഴിഞ്ഞ ഒന്നു ഒന്നര വര്‍ഷം കൊണ്ടാണ് മലയാളഭാഷയിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ സാര്‍വത്രികമായത്. അതൊന്നിച്ചുതന്നെ മലയാളികളുടെ ഒരു പാട് ഗ്രൂപ്പുകള്‍ ഫേസ് ബുക്കില്‍ രൂപീകരിക്കപ്പെട്ടു. കൊച്ചുവര്‍ത്തമാനം പറയാന്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകളുടെ ഇടയില്‍ ഒരു സമാന്തര മീഡിയ പോലെ ഗൗരവമേറിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ടു. ഫിഫ്ത്ത് എസ്റ്റേറ്റ് എന്നു പറയാവുന്ന വിധത്തില്‍ സാഹിത്യപ്രവര്‍ത്തനങ്ങളും, വാര്‍ത്തകളും, ചര്‍ച്ചകളും, കാഴ്ചകളും, കേള്‍വികളും നിരന്തരം പോസ്റ്റ് ചെയ്യപ്പടുകയും അനുഭവിക്കപ്പെടുകയും ചെയ്യുന്നു. പല ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ അതിപ്രധാനമായ പങ്കാണ് വഹിക്കുന്നത്.
അതേസമയം ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങളിലും ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ ചലനമുണ്ടാക്കി. ചില രാജ്യങ്ങളില്‍ ആഞ്ഞടിച്ച മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ ഫേസ് ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ അണ്ണാഹസാരെ സംഘത്തിന്റെ സമരം ആളിപ്പടര്‍ന്നത് ഈ പ്ലാറ്റ്‌ഫോം വഴിയായിരുന്നല്ലോ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഭിപ്രായം രൂപീകരിക്കുന്നതിന് വലിയ തോതിലുള്ള ശ്രമങ്ങള്‍ ഉണ്ടായി.
പക്ഷ, ഇങ്ങനെയൊക്കെ ആണെങ്കിലും ഫേസ്ബുക്കുപോലെയുള്ള നെറ്റ് വര്‍ക്കിംഗ് ടൂളുകള്‍ ഇന്നും സാധാരണക്കാരന് അപ്രാപ്യമാണ്. ദന്തഗോപുരങ്ങളില്‍ വസിക്കുന്നവര്‍ മാത്രം ഉപഭോഗം നടത്തുന്ന എന്തോ ഒരു സാധനമാണ് ഫേസ്ബുക്കും മറ്റുമെന്നാണല്ലോ സാധാരണക്കാര്‍ കരുതുന്നത്.
ശിഹാബുദ്ധീന്‍ (കൊയിലാണ്ടി കൂട്ടം) |
ഈയിടെ 'കൊയിലാണ്ടി കൂട്ടം' എന്ന ഗ്രൂപ്പ് അവരുടെ ഒന്നാം വാര്‍ഷികം വലിയ പരിപാടികളോടെ ആഘോഷിച്ചപ്പോള്‍ അത് വലിയ പ്രതികരണമുണ്ടാക്കി. കൊയിലാണ്ടിയിലും ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച 'പാഥേയം' എന്ന പരിപാടി മാതൃകാപരമായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായ ഈ ഗ്രൂപ്പ് വെറും പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവയില്‍ ചുറ്റിത്തിരിയാതെ പല പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളും നടത്തുന്ന ഗ്രൂപ്പാണ്.
വൃഥാവ്യായാമ സാഹിത്യങ്ങളും, വായാടിക്കവിതകളും, ഞരമ്പുരോഗികളുടെ വിളയാട്ടങ്ങളും, ഒളിഞ്ഞുനോട്ടക്കാരുടെ സാഫല്യവും, അരുതാക്കാഴ്ചകളുടെ ബലംപ്രയോഗിച്ചുള്ള കാണിക്കലും, തുടങ്ങി ഒരുപാട് വേണ്ടാത്തരങ്ങള്‍ ഉണ്ടെങ്കിലും അതിനൊക്കെ ഇടയില്‍ നന്മയുടെ നുറുങ്ങുവെളിച്ചങ്ങളുമായി ഫേസ്ബുക്കുഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നത് സുന്ദരമായ കാഴ്ചയാണ്. സമൂഹത്തില്‍ മാറ്റത്തിന്റെ പടവാളാവുന്ന ഒരു സൂര്യതേജസ്സായി ഈ നുറുങ്ങുവെളിച്ചങ്ങളെ ഫേസ്ബുക്ക് അക്ടിവിസ്റ്റുകള്‍ സമീപഭാവിയില്‍ തന്നെ മാറ്റിയെടുക്കും എന്നു കരുതാം. കൂട്ടായ്മകള്‍ കേരളത്തിലെ സ്ത്രീശാക്തീകരണത്തിന് സഹായിച്ച പോലെ സാധാരണക്കാരനോടൊട്ടി നിന്നുകൊണ്ട് അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരു കൈത്താങ്ങായി അവ മാറട്ടെ!
■■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■■
Comments
Post a Comment