ചാററല്‍ മഴയോടൊപ്പം ഹിമ കണങ്ങളും

ഫേസ് ബുക്ക് ചാറ്റ് ബോക്‌സില്‍ ലൈക്ക് സ്‌മൈലി വന്ന കാര്യം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവുമെന്നു കരുതുന്നു. ചാറ്റ് വിന്‍ഡോയില്‍ (y) എന് ടൈപ്പ് ചെയ്താല്‍ മതി. (ചാറ്റ് ബോക്‌സിന്റെ തഴെ വലത്തെ മൂലയില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇപ്പോള്‍ 21 ഇമൌഡികോണ്‍സ് ആണ് ഉള്ളത്.) ക്ലിക്ക് ചെയ്താല്‍ അതിന്റെ ടെക്‌സറ്റ് കോഡ് ചാറ്റ് ബോക്‌സില്‍ ചേര്‍ക്കപ്പെടും. ഈ ലിസ്റ്റില്‍ ഇല്ലാത്ത സ്‌മൈലിയും ചേര്‍ക്കാം. ഉദാ . :-* എന്നു ടൈപ്പ് ചെയ്താല്‍ കിസ്സിംഗ് ഫേസ് വരും. അതൂപോലെ ഡബിള്‍ സ്‌ക്വയര്‍ ബ്രാക്കറ്റിനുള്ളില്‍ ചങ്ങാതിയുടെ യൂസര്‍നെയിം ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ അവരുടെ മുഖം ചാറ്റ് ബോക്‌സില്‍ വരും. (അറിയാത്തവര്‍ക്ക് : ചങ്ങാതിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ക്ലിക്ക് ചെയ്തു മൗസിന്റെ വലതു ബട്ടണ്‍ അമര്‍ത്തി Copy Link Address കമാന്റില്‍ ക്ലിക്ക് ചെയ്ത് നോട്ട് പാഡിലോ മറ്റോ പേസ്റ്റ് ചെയ്താല്‍ www. facebook.com/ കഴിഞ്ഞു വരുന്ന ഭാഗമാണ് യൂസര്‍നെയിം. ) ഉദാഹരണം : എന്റെ പേരാണ് അടിക്കുന്നതെങ്കില്‍ [[antswinter]] എന്ന് ടൈപ്പ് ചെയ്‌താല്‍ മതി. അതുപോലെ ultimate answer സൂചിപ്പിക്കാന്‍ :42: എന്ന് ടൈപ്പ് ചെയ്യുന്നു. മറ്റു പ്രധാനപ്പെട്ടവയാണ് :putnam: (ഫേസ് ബുക്കിന്റെ സ്രഷ്ടാക്കളിലൊ രാളായ Cris Putnam സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു ) :|] , ♥ , ^^^ (shark symbol) , <(") (penguin) എന്നിവ.
1982 സെപ്റ്റംബര്‍ 19ന് കമ്യൂണിക്കേഷന്‍ മേഖലയില്‍ ഇമൗഡികോണ്‍ ആദ്യമായി ഉപയോഗിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ നര്‍മകൃതികളില്‍ ഇവ ഉപയോഗിച്ചിരുന്നു. ഇംഗ്മര്‍ ബര്‍ഗ്മാന്റെ ഒരു സിനിമയില്‍ 1948 ലാണ് സ്‌മൈലിയുടെ രൂപം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. ഒരു വൃത്തവും കുത്തുകളുടെ രൂപത്തിലുള്ള രണ്ടു കണ്ണുകളും വായയുടെ രൂപത്തില്‍ ഒരു അര്‍ദ്ധവൃത്തവും ചേര്‍ന്ന (:D) സ്‌മൈലി. പിന്നീട് യൂണിക്കോഡ് വന്നപ്പോള്‍ alt+1, alt+2 എന്നീ കോഡുകള്‍ -യഥാക്രമം :-), :-( എന്നിവ- കറുപ്പിലും വെളുപ്പിലുമുള്ള സ്‌മൈലി ചിഹ്നങ്ങള്‍ ആയി.
പലര്‍ക്കും ഇത് ഒരു വലിയ കാര്യമായി തോന്നില്ലായിരിക്കും. പക്ഷേ ചാറ്റിംഗില്‍ ഇമൌഡികോണ്‍സിന് വലിയ സ്ഥാനമാണുള്ളത്. ഒന്നാമത് സമയലാഭം തന്നെ. വേഗതയ്ക്ക് പ്രാധാന്യമുള്ളപ്പോള്‍ ആശയം എത്ര ചുരുക്കി ഫലിപ്പിക്കാമോ അത്രയും നല്ലതാണല്ലോ. ഈ രംഗത്ത് ഇനിയും കുറേ പരിഷ്‌കാരങ്ങള്‍ ഫേസ് ബുക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ..

Comments