ട്വന്‍റി ട്വന്‍റി

നാട്ടിലെ കവികളൊക്കെ കുറ്റിയും പറിച്ചു facebook-ന്‍റെ മേച്ചില്‍പ്പുറങ്ങളിലെ പച്ചപ്പുല്ല് കണ്ടു ഇങ്ങോട്ട് കുടിയേറി വരുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഗ്രൂപ്പുകളില്‍ സജീവമാണ്. പക്ഷെ യാഥാര്‍ത്ഥ്യം എന്താണ് ? നമ്മുടെ മുഖ്യധാര കവികള്‍ ഫേസ് ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവമാവുന്നത് പുതിയ എഴുത്തുകാര്‍ക്ക് നല്ല ഗുണം ചെയ്യില്ലേ.. കവിതയുടെ സങ്കേതങ്ങള്‍ മനസ്സിലാവാനും, എന്തല്ല കവിത എന്ന് ഉള്‍ക്കൊള്ളാനും മുഖ്യധാര കവികളുമായുള്ള ഇടപഴകല്‍ സഹായിക്കില്ലേ ? 20-20 ക്രിക്കെറ്റ് വന്നപ്പോള്‍ അതിനു പല ദോഷങ്ങളുമുണ്ടായിരുന്നു.. ക്രിക്കെറ്റ് കളി ഒരു മസാല സിനിമ പോലെ ആയി.. പക്ഷെ അത് കൊണ്ട് ഉണ്ടായ ഏക ഗുണം എന്റെ അഭിപ്രായത്തില്‍ ക്രിക്കെറ്റ് ലോകത്തെ തപ്പാനകളുമായി ഇടപഴകാന്‍ പുതിയ കളിക്കാര്‍ക്ക് സഹായകമായി എന്നതാണ്.. അത് പ്രതിഭയുള്ള പുതിയ കളിക്കാര്‍ക്ക് വലിയ ഗുണം ചെയ്തു.. അതുപോലെ ഇ-ഇടങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്ന കവിതകളെ ഊതിക്കാച്ചി എടുക്കാന്‍ മുഖ്യധാര കവികളുടെ സാന്നിധ്യം കൊണ്ട് കഴിയില്ലേ ?
■■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■■

Comments