ഞെക്കി ഞെക്കി ....


" ഞെക്കി
ഞെക്കി
പുറത്തു
ചാടിച്ച
ടൂത്ത്‌ പേസ്റ്റ്‌
കവിത...
വഴുക്കി വഴുക്കി
ചാടിപ്പോകുന്ന സോപ്പുകവിത...
നിറഞ്ഞു നിറഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്ന
ബക്കറ്റ് കവിത. "
- (കുളിമുറിയിലെ കവിത - നിരഞ്ജന്‍ )
..... ഫേസ് ബുക്കില്‍ വളരെ നല്ല പ്രതിഭയുള്ള കവികള്‍ ഉണ്ട്.. പക്ഷെ എണ്ണക്കൂടുതല്‍ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടോ ? എല്ലാ ദിവസവും പോസ്റ്റ്‌ ചെയ്യാനുള്ള വാശിയില്‍ ഞെക്കി ഞെക്കി പുറത്തു ചാടിച്ച ടൂത്ത്‌ പേസ്റ്റ് കവിതകള്‍ ചിലപ്പോഴൊക്കെ നമ്മള്‍ വായിക്കാറില്ലേ ? കവിത മനസ്സില്‍ മുളപൊട്ടിയാല്‍ അപ്പോള്‍ മുതല്‍ തേച്ചു മിനുക്കുക … അഥവാ കടലാസിലേക്ക് പകര്‍ത്തി ഒരു പത്തു പ്രാവശ്യം മനനം ചെയ്തു കൊണ്ട് സ്വയം വിമര്‍ശന പരമായി പരിശോധിക്കുക .. സങ്കേതങ്ങളും ബിംബ കല്പ്പനകളും ഉറപ്പിക്കുക. അതിനു ശേഷം പോസ്റ്റ്‌ ചെയ്‌താല്‍ തീര്‍ച്ചയായും വായനാനുഭവം കൂടും… ഒരു വായനക്കാരന്റെ പക്ഷത്ത് നിന്നുള്ള അഭിപ്രായമാണേ...
■■ ıɹǝuuɐʞʞɐɯ ■■

Comments

  1. ഗംഗാധര സുഹൃത്തിന്റെ ബ്ലോഗിലൂടെ ഇവിടെയെത്തി
    ഞെക്കി ഞെക്കി ടൂത്ത് പെസ്ടിനെ ഒരു പരുവമാക്കിയല്ലോ
    ആശയം കൊള്ളാം, എഴുതി എഴുതി, വെട്ടി തിരുത്തി വെട്ടി തിരുത്തി
    പല വട്ടം പോളീഷ് ചെയ്തെടുതാല്‍ ഭംഗി കൂടും തര്‍ക്കം വേണ്ട
    പക്ഷെ ഈ സ്പീഡ് യുഗത്തില്‍ internet യുഗത്തില്‍ ആര്‍ക്കത്തിനു സമയം അല്ലേ!

    ReplyDelete

Post a Comment