സമയം 11.10.
ഇന്ന് നേരത്തെ ഉറങ്ങിയതായിരുന്നു..
ജാലകത്തിരശീല നീക്കി മഴ വന്നു വിളിച്ചു..
ഇപ്പോള്‍
കാറ്റിന്‍റെ കൈകളാല്‍
നേര്‍ത്ത നിശ്വാസത്തോടെ
മഴ എന്നെ ആലിംഗനം ചെയ്യുന്നു..
മഴയുടെ ചൊരിവായിലെ
അമൃതം നുകര്‍ന്ന് കൊണ്ട്
ഞാനും മഴയും
ഒരു ദീര്‍ഘചുംബനത്തിലേക്ക്
വഴുതി വീഴുന്നു....
Comments
Post a Comment