ആരൊക്കെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിച്ചു ?

ഫേസ് ബുക്കില്‍ നമ്മള്‍ ഒരു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്‌താല്‍ അതിന്റെ ലൈക്ക് , കമെന്റ്റ്‌ എന്നിവയുടെ എണ്ണം നോക്കി മാത്രമായിരുന്നു എത്ര പേര്‍ ആ പോസ്റ്റ്‌ വായിച്ചു എന്ന് ഒരു ഏകദേശ കണക്കുണ്ടാക്കാന്‍ കഴിഞ്ഞിരു
ന്നത്. ലൈക്കും കമെന്റും നല്കാത്തവരും പോസ്റ്റ്‌ വായിചിട്ടുണ്ടാകുമെങ്കിലും അത് കണ്ടുപിടിക്കാന്‍ മാര്‍ഗം ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍
മുഖപുസ്തകം ഗ്രൂപ്പുകള്‍ക്കു വേണ്ടി ഒരു പുതിയ 'Seen By' ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ഒരു ഗ്രൂപ്പിലെ പോസ്റ്റ് ആ ഗ്രൂപ്പിലെ ആരെല്ലാം ഏതു സമയത്ത് കണ്ടു എന്നത് നമുക്ക് അറിയാന്‍ ഇതുവഴി സാധിക്കും. പോസ്റ്റ് ചെയ്ത ആള്‍ക്കു മാത്രമല്ല, ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കും ഇത് അറിയാന്‍ കഴിയും. ഈ സൗകര്യം ഗ്രൂപ്പ് പോസ്റ്റുകള്‍ക്കു പുറമേ മറ്റു സ്റ്റാറ്റസുകള്‍ക്കും ഫേസ് ബുക്ക് നല്‍കുമോ എന്ന് വ്യക്തമല്ല. എല്ലാ ഗ്രൂപ്പുകള്‍ക്കും ഈ സൗകര്യം വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ലഭ്യമായിട്ടുണ്ട്.
■ ıɹǝuuɐʞʞɐɯ ■

Comments

  1. ബ്ലോഗ് സീന്‍ ബൈ കൂടെ വേണം

    ReplyDelete
  2. അറിവിന്‌ നന്ദി ,,,ഇനിയും ഇത് പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment