ഞാന്‍ ഒരു ഫേസ്ബുക്ക് വിദഗ്ദനല്ല, ചിരപരിചിതത്വം കൊണ്ട് നേടിയ അറിവുകള്‍ പങ്കുവെക്കുന്നു എന്നേയുള്ളൂ. ഫേസ്ബുക്കില്‍ പരിചയസമ്പന്നനായ താങ്കള്‍ക്കുവേണ്ടി അല്ല ഈ കുറിപ്പ്. പുതുതായി വന്ന തുടക്കക്കാര്‍ക്ക് വേണ്ടി മാത്രം (ഫേസ് ബുക്ക് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതിനാല്‍ സ്ക്രീന്‍ ഇമേജുകളില്‍ വ്യത്യാസം ഉണ്ടാവാന്‍ സാധ്യതയുണ്ട്).
പല ഫേസ്ബുക്ക് സുഹൃത്തുക്കളും പരാതിപ്പെടാറുള്ളത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്റെ വാളില്‍ അനുവാദമില്ലാതെ പോസ്റ്റ് ഇട്ടുകളഞ്ഞു. ഇനി ഇത് ആവര്‍ത്തിക്കരുത് എന്നൊക്കെ. ചിലര്‍ പല പോസിലുള്ള സ്വന്തം ഫോട്ടോ വാളിലിടും. പക്ഷെ അതില്‍ ആളുകള്‍ കമന്റ് ഇടുമ്പോള്‍ അസ്വസ്ഥരാവും. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ഓരോ ആക്ടിവിറ്റിയും ഓരോ സ്‌റ്റോറിയാണ്. വാള്‍, ന്യൂസ്ഫീഡ് , ടൈംലൈന്‍ എന്നിവയൊക്കെ ഓരോ ഫീഡ് ഷെയറിംഗ് ബോര്‍ഡുകള്‍ മാത്രമാണ്. എന്നാല്‍ നമ്മുടെ പ്രൈവസി സംരക്ഷിക്കാന്‍ അതില്‍ ഇഷ്ടംപോലെ മാര്‍ഗങ്ങള്‍ ഉണ്ട്. നമ്മള്‍ അത് ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതി. ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുമ്പോള്‍ പലരും നമ്മുടെ വാളില്‍/ അഥവാ ടൈംലൈനില്‍ പോസ്റ്റ് ചെയ്യും. ദിനം പ്രതി ഉപയോഗിക്കുന്ന ആള്‍ അല്ല നിങ്ങളെങ്കില്‍ കുറച്ചു ദിവസം കഴിഞ്ഞാണ് അക്കാര്യം മനസ്സിലാക്കുക. അപ്പോഴേക്കും ആ വിവരം ന്യൂസ് ഫീഡ് മുഖേന നമ്മുടെ എല്ലാ സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടെ സുഹൃത്തുക്കളും അറിഞ്ഞിരിക്കും. ഇത് പരിഹരിക്കുന്നതിന് ഒന്നു രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. ഒന്ന്, നമ്മുടെ വാളില്‍ ആരൊക്കെ പോസ്റ്റ് ചെയ്യണം എന്ന് നമ്മള്‍ തീരുമാനിക്കുക. രണ്ട്, നമ്മെ ആരൊക്കെ ടാഗ് ചെയ്യണം എന്ന് നമ്മള്‍ അപ്രൂവല്‍ നല്‍കുക.
1. ആദ്യമായി ഫേസ്ബുക്ക് വിന്‍ഡോയുടെ വലത്തെ മൂലയിലെ വെള്ളത്രികോണം ക്ലിക്കി Privacy Settings മെനുവിലേക്ക് പോകുക.
2. ഇനി മെനുവിലെ Timeline and Tagging എന്ന ഭാഗത്ത് വലതുള്ള Edit Settings ഇല്‍ ക്ലിക്കുക.
3. ആദ്യത്തെ ഇനമായ Who can post on your timeline? എന്നതില്‍ Friends എന്നതിനു പകരം No One ക്ലിക്കു ചെയ്യുക. ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് നമ്മുടെ വാളില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള അനുവാദം നമ്മള്‍ റദ്ദാക്കി.
4. ഇനി Who can see what others post on your timeline? എന്ന രണ്ടാമത്തെതില്‍ നമ്മള്‍ എന്ത് സെറ്റിംഗ്‌സ് ആണ് ചെയ്തതെങ്കിലും അത് നമ്മെ ബാധിക്കില്ല. കാരണം അത് മറ്റുള്ളവര്‍ നമ്മുടെ വാളില്‍ പോസ്റ്റ് ചെയ്യുന്നതു ആരൊക്കെ കാണുന്നു എന്നതു സംബന്ധിച്ച സെറ്റിംഗ്‌സ് ആണ്. നമ്മള്‍ പോസ്റ്റിംഗ് അനുവാദം നേരത്തെ റദ്ദാക്കിയല്ലോ. ഇനി, മറ്റുള്ളവര്‍ നമ്മുടെ വാളില്‍ പോസ്റ്റ് ചെയ്‌തോട്ട, അത് മറ്റാരും കാണാതിരുന്നാല്‍ മതി എന്നാണെങ്കില്‍ നേരത്തെ പറഞ്ഞ സെറ്റിംഗ്‌സ് (3) No one എന്നതു മാറ്റി Friends എന്നുതന്നെ ആക്കുക. എന്നിട്ട് Who can see what others post on your timeline? എന്നതിന്റെ Edit settings ഇല്‍ ക്ലിക്ക് ചെയ്ത് (മറ്റുള്ളവര്‍ നമ്മുടെ വാളില്‍ ഇടുന്ന പോസ്റ്റുകള്‍ ) ആരൊക്കെ കാണാം എന്നത് തീരുമാനിക്കാം. അതില്‍ ആവശ്യമനുസരിച്ച് Everyone, Friends of Friends, Friends, Friends except aquaintances എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കുക, അല്ലാത്തപക്ഷം ആ പോസ്റ്റുകള്‍ നമ്മള്‍ മാത്രം കണ്ടാല്‍മതി എങ്കില്‍ Custom ക്ലിക്ക് ചെയ്ത് ഒന്നുകില്‍ Only Me (നമ്മള്‍ മാത്രം കാണുക) അല്ലെങ്കില്‍ കാണാന്‍ അനുവാദമുള്ളവരുടെ പേര് Make this visible to വില്‍ പ്രത്യേകം നല്‍കുക. അല്ലെങ്കില്‍ ആര് കാണാതിരിക്കണം എന്ന് Hide this from എന്നതില്‍ Specify ചെയ്യുക. (ചിലപ്പോള്‍ ഇങ്ങനെ ചെയ്യേണ്ടി വരും. ഉദാഹരണത്തിന് നിങ്ങള്‍ ഒരു അധ്യാപകനാണെന്നിരിക്കട്ടെ. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റ് നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ കാണാത്ത വിധം ഇവിടെ സെറ്റ് ചെയ്യാം. അല്ലെങ്കില്‍ സുഹൃത്തുക്കളുടെ പോസ്റ്റ് കുടുംബംഗങ്ങള്‍ കാണാത്ത വിധം)
5. ഇനി തിരിച്ചുവന്ന് Timeline and Tagging ഇല്‍ മൂന്നാമത്തേയും (Review posts friends tag you in before they appear on your timeline) അഞ്ചാമത്തേയും (Review tags friends add to your own posts on Facebook) മെനു On എന്നു സെറ്റ് ചെയ്തു വെയ്ക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളെ ആരെങ്കിലും ഏതെങ്കിലും പോസ്റ്റുകളിലോ ഫോട്ടോകളിലോ ടാഗ് ചെയ്താല്‍ നിങ്ങളുടെ അപ്രൂവല്‍ ഉണ്ടെങ്കില്‍ മാത്രമേ ആ ടാഗിംഗ് ഫലവത്താവുകയുള്ളൂ.
6. ടാഗ്ഗിംഗ് അപ്പ്രൂവല്‍ നല്‍കുന്നതിന് നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ടൈംലൈനില്‍ Activity Log എന്ന സ്ഥലത്ത് അതാത് ടാഗിംഗിന് നേരെ ടിക്ക് മാര്‍ക്ക് അല്ലെങ്കില്‍ X മാര്‍ക്ക് ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി.
ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ അനുവാദമില്ലാതെ ആരും നമ്മുടെ വാളില്‍ 'വാളു'വെയ്ക്കില്ല.
■ ıɹǝuuɐʞʞɐɯ ■
ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ അനുവാദമില്ലാതെ ആരും നമ്മുടെ വാളില്‍ 'വാളു'വെയ്ക്കില്ല.
■ ıɹǝuuɐʞʞɐɯ ■
ഹെല്പ് ഫുള്‍
ReplyDeleteതാങ്ക്സ്
ഉപകാരപ്രദം.
ReplyDeleteനന്ദി
വളരെയധികം ഉപകാരപ്പെടുന്ന ഒരു പോസ്റ്റ് ആണ് ഇത് . നന്ദി
ReplyDeletenandi hlpline post on blog
ReplyDeleteVery informative and useful post ...thank u for sharing this.
ReplyDeleteപുതിയ അറിവാണ്...നന്ദി...!!
ReplyDeleteവായിച്ചു അഭിപ്രായം കുറിച്ചതിന് നന്ദി അഹങ്കാരി, പ്രവീണ്‍ ശേഖര്‍, നാച്ചി , സലിം വീമ്പൂര്‍ , ജോസെലൈറ്റ് എം. ജോസഫ്, കൊമ്പന്‍.
ReplyDeleteനന്ദി..
ReplyDeleteഎനിയ്ക്ക് ഫേസ് ബുക്കില്‍ അധികം പ്രവര്‍ത്തനമൊന്നുമില്ല. അറിയുകയുമില്ല. ബ്ലോഗാണ് വിഹാരരംഗം
ReplyDeletekalakki...adipoli ayi..good one...!!!really helpfull!
ReplyDeletethanks for reading and comments AMMOOTTY , AJITH, VIDDI MAN
ReplyDeleteഹോ..എനിയൊരുത്തനും വാളില്ലല്ലോ...
ReplyDeletePADANNAKKAARAN
ReplyDeleteഞാൻ അധികനേരവും ഇവിടെയൊക്കെ ആണെങ്കിലും ഇതിൽ അധിക വിവരങ്ങളൊന്നും ഇതിലില്ല. ഒരുപാട് പേരുടെ ടാഗ്ഗിംഗും മറ്റും എനിക്ക് മൊബൈലിൽ മേസ്സേജ് വന്നൊരു ശല്യമായിത്തീരാറുണ്ട്. അതൊഴിവാക്കാൻ സഹായിച്ച താങ്ക്അൾക്ക് നന്ദിയുണ്ട്. ആശംസകൾ.
ReplyDeleteThanks for this
ReplyDeleteരക്ഷപെടുത്തിയതിനു നന്ദി
ReplyDelete