എരിതീ, വറചട്ടി, നരകക്കനല്‍

തിരില്ലാത്ത സ്വാതന്ത്ര്യം

ഒളിച്ചോട്ടമാണ് -

ജീവിതത്തില്‍ നിന്നും

സമൂഹത്തില്‍ നിന്നും.

കലാപം പ്രഖ്യാപിച്ചു

വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ നിന്നും

വ്യതിചലിക്കുന്നവര്‍

വ്യവസ്തയാകുന്ന മരത്തിലെ

ഇത്തിക്കണ്ണികള്‍ ...

ശാന്തജീവികളാം

കര്‍ഷകരുടെയും

അധ്വാനികളുടെയും

വിയര്‍പ്പില്‍ നിന്ന്

പാലും നെയ്യും

കടഞ്ഞെടുക്കുന്നവര്‍ ...

അരാജക വാദികള്‍

ബൌദ്ധികമേധാവിത്വവും

പുരോഗമന ചിന്തയും

ഉണ്ടെന്നു കരുതുന്നത്

കെട്ടുറപ്പുള്ള ജനപദങ്ങളുടെ

മേച്ചില്‍പ്പുറങ്ങളില്‍

അനുവാദമില്ലാതെ

മേഞ്ഞുകൊണ്ടാണ് .

അതുകൊണ്ടാണ്

കുഴിയിലേക്ക്

കാലും നീട്ടിയിരിക്കുമ്പോള്‍

പശ്ചാത്താപ വിവശരാവുന്നത് .

സംഘര്‍ഷങ്ങളില്‍ മനക്കോട്ടകള്‍

തകര്‍ന്നു വീഴുമ്പോള്‍

ആത്മഹത്യയില്‍

അഭയം തേടുന്നത് .

അതുകൊണ്ട് , കൂട്ടുകാരാ,

ഒഴുക്കിനെതിരെ നീന്തുന്നവനെന്നു

നീ വെറുതെ വ്യാമോഹിക്കേണ്ട..

പ്രകൃതി വിരുദ്ധമായതെല്ലാം

അര്‍ബുദങ്ങള്‍ തന്നെയാണ്.

സമൂഹം കത്തിവെച്ചില്ലെങ്കില്‍

അത് ഞണ്ടിനെ പോലെ

നിന്നെ തന്നെ ഇറുക്കി കൊല്ലും.

 ■ ıɹǝuuɐʞʞɐɯ ■

Comments

  1. ആദിമദ്ധ്യാന്തം സത്യം

    ReplyDelete
  2. നമിച്ചിരിക്കുന്നു നോട്ടക്കാര

    ReplyDelete
  3. ഇന്നത്തെ ദിനതിനുചിതമായ ചിന്ത

    ReplyDelete
  4. നന്ദി .. സുനില്‍ മാഷ്‌, നാചി , അജിത്‌.

    ReplyDelete
  5. അര്‍ബുദങ്ങള്‍ തന്നെ ,
    ചിന്തയും , നാടിനെയും , സംസ്കാരത്തെയും , മതത്തെയും , രാഷ്ട്രീയത്തെയും കാര്‍ന്നു തിന്നുന്ന അര്‍ബുദങ്ങള്‍ ..
    കാലികം ഈ ചിന്ത

    ReplyDelete

Post a Comment