ഇളം മഞ്ഞ വെളിച്ചത്തില്‍
രാമനെന്ന പാമ്പ് ചാടിവീണു
കൃഷ്ണനെന്ന തവളയെ
രായ്ക്കുരാമാനം വായിലാക്കി.
"ഗ്ലക്ക് '' അവസാന ശ്വാസം
തൊണ്ടയില്‍ കുരുങ്ങുന്നതിനു മുന്‍പ്
തവള: "ഇപ്പോള്‍ നീ എന്നെ കൊന്നാല്‍ ...
കവിളത്തടികൊണ്ട കാവല്‍ക്കാരന്റെ
നഷ്ടസ്വപ്നത്തിന്റെ കഥപോലെ ആകും.''
"ഇഷ്ടാ, എന്താണാക്കാഥ ?
ഇഷ്ടമാണെനിക്ക് പരദൂഷണം.''
തവള മുന്‍പില്‍ ഒരു പായിട്ടിരുന്നു.
നാലും കൂട്ടി മുറുക്കി
കഥയും തുപ്പലും തെറിപ്പിച്ചു.
* * * *
ഡ്യൂട്ടിക്കിടയില്‍ ഉറങ്ങിപ്പോയ
കാവല്‍ക്കാരന്റെ തുടയിടുക്കില്‍
ക്രൂരനായ മുതലാളി
കഞ്ഞിവെള്ളം ഒഴിച്ചു.
രാവിലെ ഉണര്‍ന്നെണീറ്റ
ഘടികാര മനുഷ്യന്‍
പരിഭ്രാന്തനായി.
സ്വപ്ന സ്ഖലനത്തിന്
ചികിത്സ തേടി
അഗസ്ത്യ മുനിയെ കണ്ടു.
ജപിച്ചു കൊടുത്ത
ക്രിസ്ത്യന്‍ ഹിന്ദു മുസ്ലിം
അധിക കുതിര ശക്തിയുടെ
ഉറുക്കു സിദ്ധി വരുത്തി
നിറനിലാവുള്ള പാതിരക്ക്
ജപിച്ചു കെട്ടി, വെല്ലുവിളിച്ചു.
"ഞാനെന്റെ സ്വന്തം കാറില്‍ ...."
* * * *
" ഠേ " കവിളത്ത് അടി വീണു..
അടിപ്രാന്തിനിടയില്‍
പിടിതരാതെ പറക്കുന്ന
പൊന്നീച്ചകളെ പെറുക്കി എടുക്കുമ്പോള്‍ :-
"പൊന്നിനെന്താ വില !"
മൂഷികന്‍ വീണ്ടും മൂഷികന്‍ തന്നെ..
* * * *
അപ്പോള്‍ പാമ്പച്ചന്‍ :
" ഇനി ഞാന്‍ അങ്ങോട്ട്
പനി പിടിച്ച പിശുക്കന്റെയും
പച്ചത്തത്തകള്‍ വളര്‍ത്തിയ
കാപ്പിരിയുടെയും
പച്ചത്തത്തകള്‍ വളര്‍ത്തിയ
കാപ്പിരിയുടെയും
കടങ്കഥ പറയാം."
* * * *
അങ്ങനെയങ്ങനെ .....
വെറ്റിലയും പൊകേലയും തീര്‍ന്നു.
കഥ തുടരുന്നു....
( ഒരു ഫാന്റസി കവിത )
ന്നാ പിന്നെ കഥയങ്ങട് തൊടര്വാ....
ReplyDeleteകേട്ടിട്ടന്നെ കാര്യം
തുടരട്ടങ്ങനെ തുടരട്ടെ ,,ഓണാശംസകള്‍
ReplyDeleteഫാന്റസി തുടരട്ടെ.
ReplyDeleteഓണാശംസകൾ.
എല്ലാ ബ്ലോഗ് ചങ്ങാതിമാര്‍ക്കും എന്റെയും ഓണാശംസകള്‍ ..
ReplyDelete