ഹൃദ്യമായ ഓണാശംസകള്‍ ....


ല്ലാ ഓണക്കാലത്തും " ഓണ ലൈനില്‍ " നിറയാറുള്ള ഒരു പോസ്റ്റ്‌ ആണ് "നിങ്ങള്‍ മാവേലിയുടെ ഭാഗത്തോ , അതോ, വാമനന്റെ ഭാഗത്തോ" എന്നത് . മുന്‍പ് അമേരിക്ക ചോദിച്ചിരുന്നു , നിങ്ങള്‍ ഞങ്ങളുടെ ഭാഗത്തോ അതോ വര
്‍ഗീയതയുടെ ഭാഗത്തോ എന്ന് . അത് പോലെ ആണ് ഈ ചോദ്യം. നീതിമാനായ മാവേലിയെ ചവിട്ടി താഴ്ത്തിയ വിഷ്ണു ചെയ്തത് ശരിയാണോ എന്നാണ് ചോദ്യം. യഥാര്‍ത്ഥത്തില്‍ കഥയുടെ കയ്ക്കുന്ന പുറന്തോട് പൊളിച്ചു അകത്തെ മധുരം തിന്നാനറിയാത്തവരുടെ ചോദ്യം ആണിത് എന്നാണു (ഒരു സാധാരണക്കാരന്റെ പഴ മനസ്സില്‍ തോന്നുന്ന ) എന്റെ വിനീതമായ അഭിപ്രായം.
പ്രഹ്ലാദ പൌത്രനായ ബലിയുടെ അഹന്ത, അധികാര മോഹം, സാമ്രാജ്യ ദുര്‍മോഹം, സജ്ജന നിന്ദ തുടങ്ങിയ ആസുരാംശം ഇല്ലാതാക്കി എന്നല്ലേ കഥ വായിക്കേണ്ടത് ? അത് മനസ്സിലാക്കിയത് കൊണ്ടാണ് ബലി സ്വന്തം ശിരസ്സ് കുനിച്ചു കൊടുത്തത്. നഷ്ടപ്പെട്ടു പോയതിനേക്കാള്‍ എത്രയോ വലിയ പദവികള്‍ ബലിക്ക് ലഭിക്കുകയും ചെയ്തു , തെറ്റ് മനസ്സിലാക്കിയപ്പോള്‍ .
ഇത്തരം ശിക്ഷകള്‍ ത്രിമൂര്‍ത്തികള്‍ക്ക് പോലും നല്‍കിയതായി പല പുരാണങ്ങളിലും കാണാം. (ശിവന്റെ ലിംഗം മുറിച്ചുകളഞ്ഞ കഥ നോക്കുക. ) അഹങ്കാരം നീക്കുക, ആസുരംശം ഒഴിവാക്കുക എന്ന സന്ദേശം കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു എന്ന് മാത്രം .. ഒരുപാടൊന്നും എഴുതി സൂക്ഷിക്കപെടാതിരുന്ന കാലത്ത് സാമാന്യ ജനത്തിന് സ്മൃതി (ഓര്മ ) മാത്രമായിരുന്നു കരണീയം. മറന്നു പോകാതിരിക്കാന്‍ കഥാരൂപത്തില്‍ ആക്കുന്നു എന്ന് മാത്രം. പുരാണങ്ങളിലെ ഇത്തരം കഥകള്‍ പലരും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തിലാണോ എടുക്കുന്നത് ?
■ ıɹǝuuɐʞʞɐɯ ■

Comments

  1. കഥകളിലങ്ങനെ പലതും പറയും
    അതുകൊണ്ടാര്‍ക്കും പരിഭവമരുതേ

    ReplyDelete

Post a Comment