വിട പറഞ്ഞില്ലല്ലോ ഞാന്‍ ... എന്നിട്ടും...!

പുഴുവരിക്കും പ്രത്യയ-ശാസ്ത്രങ്ങളേ വിട.
മൂക്കൊലിക്കും പ്രണയ-കാവ്യങ്ങളേ വിട.
കുളിരുകോരിയ രോമ-കൂപങ്ങളേ വിട.
കരള് ചെത്തുന്ന കള്ള-ച്ചങ്ങാത്തങ്ങളേ വിട.
കൊടുവാളുകൊണ്ട് -തലച്ചോറുചിന്തിയ
വടിവാളേന്തിയ അസ്ഥി-കൂടങ്ങളേ വിട
മുഷിഞ്ഞ നോട്ടുകള്‍ -പരതിപ്പോവുന്ന
കുഴിഞ്ഞ കണ്ണുള്ള -ആണ്‍പിമ്പുകളേ വിട.
കരപ്പെണ്ണിന്‍ പട്ടു-പാവാട മാറ്റി
പകലന്തിയോളം -കൊലുസ്സണിയിച്ച്
പുണര്‍ന്നുകൊല്ലുന്ന -തിരച്ചെറുക്കാ വിട.
പനിത്തഴപ്പായില്‍ -തേട്ടിത്തുപ്പുന്ന
ഏട്ടിലെ മുഖ-ക്കഷണങ്ങളേ വിട.
കൂടപ്പിറപ്പിന്‍കണ്ണില്‍ -തീപ്പൂഴിവിതറുന്ന
കാടത്തമുറഞ്ഞ കളരി-ച്ചുവടുകളേ വിട.
ഒളിയമ്പെയ്ത് -നഞ്ഞ് തീണ്ടുന്ന
ഇരട്ടവാലുള്ള -തേളുകള്‍ക്കും വിട.
ഒട്ടകച്ചാണകം -നക്കിയെടുക്കുന്ന
ഒട്ടിയവയറെല്ലിന്‍ -കാഴ്ചകളേ വിട
ചൂണ്ടുവിരലി-ന്നുടയോന്റെ വായില്‍
തണ്ടുതപ്പിയുടെ കാറി-ത്തുപ്പലിനും വിട
ഒളിക്യാമറയിലേക്ക് -ചിരിച്ചുചുംബിക്കും
വളിപ്പുകാഴ്ചയുടെ -കയ്പ്പുനീരേ വിട
തോളില്‍ക്കയറിബീഡി-വലിക്കുംവേതാളത്തിന്‍
പാളിക്കത്തുംകൂര്‍ത്ത -കോമ്പല്ലുകള്‍ക്കും വിട
കാല്‍സരായികളെ-ത്താങ്ങിനില്‍ക്കുന്ന
കാലിന്നിടുക്കിലെ -ആണിക്കൊളുത്തേ വിട
പനങ്കള്ളടിച്ച് -തടിച്ചുവീര്‍ക്കുന്ന
മലച്ച കണ്ണിലെ -തിമിരമേ വിട.
അടിപ്പാവാട, ല-ങ്കോട്ടി, യരഞ്ഞാണം
എടുത്തുകാട്ടുന്ന വൃദ്ധ-കൗമാരമേ വിട
കുറ്റിപ്പിലാവുപോല്‍ -കുറുകിനില്‍ക്കുന്ന
പൊട്ടക്കൊടിമര-ക്കഷണങ്ങളേ വിട.
ഇരവിന്‍ മാറാപ്പില്‍ -ഛേദജിഹ്വയുമായി
തെരുവുപെണ്ണിന്റെ -മുഷിഞ്ഞുനാറുന്ന
മടിക്കുത്തഴിക്കും -ചുളിഞ്ഞകൈയ്യുള്ള
വിടപ്രമാണിതന്‍ -കോണകങ്ങളേ വിട.
'ദോശചുട്ട'തും - 'മീന്‍മുറിച്ച'തും
'വാശിയില്‍ കാന്തനു -പുറംതിരിഞ്ഞ'തും
'പാലുകാച്ചി-ത്തുളുമ്പി'പ്പോയതും....
മാലോകര്‍ക്കു -വിളമ്പുന്നതും വിട
ദുഷിച്ച വാക്കിന്റെ -ചിറകിലേറുന്ന
മഷികുടിച്ച ചാ-പിള്ളകളേ വിട.
.........................................................................
വിട... പറയാന്‍ പറ്റുമോ -പറ്റുമോ പറ്റുമോ?
ഇല്ല, പറ്റില്ല, വീണ്ടും -കയച്ചുഴിയിലേക്ക് ..
ചതിച്ചോ ദൈവമേ! -നുരഞ്ഞടുക്കുന്നു
മദിച്ച യൗവനം -പലമുഖങ്ങളായ്...
നഖമുനകളാല്‍ -മാന്തിപ്പറിക്കുന്നു
മുഖവും, കണ്ണിലെ -കൃഷ്ണമണികളുംമൂളി-
പ്പറക്കുംകല്ലുകള്‍, -തല പെരുക്കുന്നൂവയ്യ! വയ്യ!
..........................................................................
''ഇല്ല, വിടപറഞ്ഞി-ല്ലല്ലോ ഞാനെന്നിട്ടും...!''
കറുത്തരാത്രിയില്‍ -ഞെട്ടിയെഴുന്നേറ്റ
കവിയുടെ ബാക്കി -ക്കിനാവിനെനോക്കി
പിറുപിറുക്കുന്ന -വാമഭാഗത്തിനെ
ഉറങ്ങുവാന്‍ വിട്ട് -ചിലന്തിവലയിലേ-
ക്കുണര്‍ന്നു നടന്നുപോയ് -വീണ്ടുമാപ്പുംഗവന്‍
(കണ്ടു കണ്ടു മടുക്കും വികൃതക്കാഴ്ചകള്‍
കൊണ്ടുപോകുമോനമ്മേ? കെട്ടകിനാവിലേക്ക്)
■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■

Comments

  1. എല്ലാറ്റിനോടും വിട പറഞ്ഞ് എങ്ങോട്ടാ....?

    ReplyDelete
  2. നല്ല കവിത ,ആശംസകള്‍

    ReplyDelete
  3. കണ്ടു കണ്ടു മടുക്കും വികൃതക്കാഴ്ചകള്‍
    കൊണ്ടുപോകുമോനമ്മേ? കെട്ടകിനാവിലേക്ക്
    നന്നായിട്ടുണ്ട്.....

    ReplyDelete
  4. കവിതയുടെ ആദ്യ ഖണ്ഡം വളരെ നന്നായിട്ടുണ്ട്.. കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  5. നന്ദി.. വായനക്കും അഭിപ്രായത്തിനും സ്നേഹത്തിനും.

    ReplyDelete
  6. കവിത കൊള്ളാം....................ആശംസകള്‍ ............ ഈ വഴി ആദ്യം ആണ് .......വീണ്ടും വരാം

    ReplyDelete
  7. thala thirinjavan allalllo kavitha thirinjavan aanallo.. nalla kavitha

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete
  9. വായനക്കും അഭിപ്രായത്തിനും സ്നേഹത്തിനും നന്ദി ഇക് ബാല്‍ വി.സി. അഷ്‌റഫ്‌ സല്‍വ നാച്ചി

    ReplyDelete
  10. കൊള്ളാം.... തൽക്കാലം വിട, പിന്നെ വരാം

    ReplyDelete
  11. കവിതയുടെ ആദ്യഭാഗം നന്നായിരുന്നു...പിന്നീടങ്ങോട്ട് അത്ര പോരാ എന്ന് തോന്നി...എങ്കിലും ചില വരികള്‍ നല്ലോണം ഇഷ്ടമായി....ആശംസകള്‍....

    ReplyDelete
  12. വായനക്കും അഭിപ്രായത്തിനും സ്നേഹത്തിനും നന്ദി , sumesh vasu, anamika, shaju athanikkal.

    ReplyDelete

Post a Comment