പുരാതന ഭാരതത്തില്‍ പല ദിനങ്ങളും ആഘോഷിക്കാരുണ്ടായിരുന്നു.... അന്താരാഷ്ട്ര ദിനങ്ങള്‍ പ്രചാരത്തില്‍ ആയപ്പോള്‍ അവയൊക്കെ വിസ്മൃതിയില്‍ ആണ്ടു .... ചൈന , ഇന്തോനേഷ്യ , ജപ്പാന്‍ , ഫ്രാന്‍സ് പോലെയുള്ള പല രാജ്യങ്ങളും അവരുടെ പാരമ്പര്യം പല കാര്യങ്ങളിലും മുറുകെ പിടിച്ചപ്പോള്‍ നമ്മുടെ രീതി, അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അവരെ പാര്‍ശ്വ വല്ക്കരിക്കുക എന്നതായി. സിനിമയില്‍ നിന്ന് flash back , news reel എന്നിവ അപ്രത്യക്ഷമായതുപോലെ നമ്മുടെ പാരമ്പര്യ ചിഹ്നങ്ങള്‍ ക്രമേണെ ഇല്ലാതാവുന്നു.. ഒരു പക്ഷെ ഇതും ചരിത്രത്തിന്റെ അനിവാര്യത ആവാം, അല്ലെങ്കില്‍ അങ്ങനെ സമാധാനിക്കാം, അഥവാ ഇതിനെ പറ്റി ഇങ്ങനെ ചിന്തിക്കുന്നത് തന്നെ പിന്തിരിപ്പന്‍ സ്വഭാവം ആയിരിക്കാം.... സപ്തംബര്‍ ഏഴു ആണ് അന്താരാഷ്ട്ര അധ്യാപക ദിനം എങ്കിലും പല രാജ്യങ്ങളും പല ദിനങ്ങള്‍ ആണ് സ്വീകരിച്ചു വരുന്നത്.. ഇന്ത്യയില്‍ രണ്ടാം പ്രസിഡന്റും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനം ആയ സെപ്റ്റംബര്‍ 5 ആണ് അധ്യാപക ദിനം. നല്ല കാര്യം തന്നെ. പക്ഷെ പുരാതന കാലം മുതല്‍ ഭാരതത്തിലെ അധ്യാപക , കുറച്ചുകൂടി വലിയ അര്‍ത്ഥത്തില്‍ ഗുരു ദിനം ആയി ആചരിക്കുന്നത് വ്യാസ പൂര്‍ണിമ അഥവാ ഗുരു പൂര്‍ണിമ ആണ്.. ഈ വര്‍ഷത്തേതു (ആഷാഢ മാസത്തിലെ പൌര്‍ണമി ) എല്ലാ വര്‍ഷത്തെയും പോലെ അധികം ആരാലും പരാമര്‍ശിക്കപ്പെടാതെ കടന്നു പോയി.. മഹാഗുരുവായ വ്യാസന്റെ സ്മരണാര്‍ത്ഥം ഈ ദിവസം വ്യാസ പൂര്‍ണിമ എന്നും അറിയപ്പെടുന്നു.. ബുദ്ധ മതാനുയായികള്‍ ഈ ദിവസം ബുദ്ധ പൂര്‍ണിമ ആയി ആചരിക്കുന്നു.... ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ആള്‍ ആണ് ഗുരു... രണ്ടാം ജന്മം നല്‍കി സംസ്കരിക്കുന്നവന്‍ ... ഏതു ദിവസം ആചരിച്ചാലും ഗുരുത്വത്തെ ഒരു ദിവസമെന്കിലും ഓര്‍ക്കുന്നത് നല്ലത് തന്നെ. ഒഴിഞ്ഞ മുറി പോലെയുള്ള കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വര്‍ണ്ണവും വെളിച്ചവും വിജ്ഞാനവും വാരി നിറയ്ക്കുന്ന ലോകത്തുള്ള എല്ലാ നല്ല അദ്ധ്യാപകര്‍ക്കും എന്റെ ആശംസകള്‍ ...
■ ıɹǝuuɐʞʞɐɯ ■
■ ıɹǝuuɐʞʞɐɯ ■
Comments
Post a Comment