പെരുന്തച്ഛന്‍ ഓര്‍മ്മയായി


നേര്‍ത്ത മന്ത്രണവും
നെഞ്ചുകിടുക്കുന്ന പൊട്ടിത്തെറിയും
അനുവാചകന്റെ ഉള്ളറകളിലെത്തിക്കുന്ന
ആ ശബ്ദം
ഇനി നമ്മള്‍ കേള്‍ക്കില്ല.
രോഷത്തിന്റെ അഗ്നിജ്വാലകള്‍
ഇരു കണ്ണുകളിലേക്കും പകര്‍ന്നാടുന്ന
ആ നോട്ടം
ഇനി നമ്മള്‍ കാണില്ല.
ചൂണ്ടുവിരലുയര്‍ത്തി
തെറ്റിനുനേരെ അട്ടഹസിച്ച
ആ മഹാനടന്റെ പോരാട്ടവീര്യം
ഇനി നമ്മള്‍ കാണില്ല.
അഭിനയകലയുടെ
ആ ചക്രവര്‍ത്തിയോട്
നമ്മള്‍ നീതി കാണിച്ചുവോ ?
/ ആദരാഞ്ജലികള്‍ /

Comments