നീ,
പേടിച്ചോടരുത് ...
പേടമാനാകരുത്...
പേക്കിനാവ് കാണരുത്...
വെറുമൊരു പാവം
പെണ്‍കുട്ടിയാവരുത്...
ബാല്യകൗമാരയൗവനങ്ങള്‍
ബാലിശമായ 'അരുതു'കള്‍
കവര്‍ന്നെടുക്കരുത്.
നീ,
സീതയെപ്പോലെ
സര്‍വംസഹയാവരുത്.
സിംഹിണിയാവുക.
ഗര്‍ജിക്കുക.
ഇന്ദുലേഖയാവുക.
ഇരുമ്പുവനിതയാവുക.
ഇന്ദിരാപ്രിയദര്‍ശിനിയാവുക.
നീ,
ക്ഷമ കൈവെടിയരുത്.
ക്ഷതങ്ങളെ പുല്‍കരുത്.
വെറും,
ക്ഷുഭിതയാവരുത്.
പക്ഷെ,
തീക്കാറ്റുകണ്ടാല്‍
പൊരുതുക.
പ്രഹരിക്കുക.
പൊട്ടിത്തെറിക്കുക.
ഝാന്‍സിറാണിയിലെ
'രാജകുമാര'നാവുക.
നീ,
മേധ നേടുക.
മേധാവിയാവുക.
വിദ്യ നേടുക.
വിദുഷിയാവുക.
ഗാര്‍ഗിയും
മൈത്രേയിയും
ആകുക.
പുതിയ ലോകം
പെണ്ണിന്റെ ലോകമാണ്.
പുതിയ കാലം
പെണ്‍കനവുകാലമാണ്.
പുതിയ ജീവിതം
പെണ്ണിന്റെ കരുതലാണ്.
പുതിയ നിശ്വാസം
പെണ്ണിന്റെ കരുത്താണ്.
പുതിയ ചുവരെഴുത്ത്
പാരതന്ത്ര്യത്തിന്റെ
പൊളിച്ചെഴുത്താണ്.
പെണ്ണിന്റെ കണ്ണീരുവീഴാതെ കാത്ത
പുരാതനഭാരതപ്പെരുമയുടെ
പുതിയ പൂക്കാലമാണ്.
■ ıɹǝuuɐʞʞɐɯ ■
അതെ പുതിയ പെണ്ണിന്റെ ജീവിതം ഇങ്ങനെയോക്കെയാവനണം.. വരികള്‍ നല്ല ഒതുക്കത്തോടെ വിന്യസിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍
ReplyDeleteകൊള്ളാം ...നീ ഇല്ലാതെ എന്താഘോഷം എന്ന് പറഞ്ഞ പോലെ...'നീ' കൊണ്ട് തുന്നി ചേര്‍ത്തൊരു മനോഹര കവിത...നല്ല ചിന്തകളില്‍ നിന്ന് ഉരുത്തിരിയുന്ന വാചകങ്ങളാണ് ഈ കവിതയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.
ReplyDeleteആശംസകളോടെ
നല്ല വരികള്‍
ReplyDeleteനന്ദി .. രാം പതാരം, നിസാരന്‍ , പ്രവീണ്‍ ശേഖര്‍ ...
ReplyDeleteക്ഷ ബോധിച്ചു.
ReplyDeleteഇഷ്ടപ്പെട്ടു..
ReplyDeleteനന്ദി ramesh kumaaran, viddi man..
ReplyDelete