കവിതയില്‍ ഒരു വിത ഉണ്ടാകണം





കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞ പോലെ കവിതയില്‍ ഒരു വിത ഉണ്ടാകണം. മറ്റുള്ളവ ഉണ്ടായാലും കൊള്ളാം ... ഇല്ലെങ്കിലും കുഴപ്പമില്ല ....
വൃത്ത നിയമങ്ങള്‍ കവിതയെ ശാസ്ത്രീയമാക്കുന്നതിനു വേണ്ടി ഉണ്ടാക്കിയതാ
ണല്ലോ... ഇപ്പോഴത്തെ പുതു കാലത്ത് നമ്മള്‍ പഴയത് എല്ലാം അടിച്ചു പൊളിക്കുന്നു... സ്വരസ്ഥാനങ്ങള്‍ നോക്കാതെ തന്നെ സിനിമാ പാട്ടുകള്‍ ഉണ്ടാവുന്നു... ശാസ്ത്രീയമല്ലാത്ത സിനിമാറ്റിക് നൃത്തം കൂടുതല്‍ പ്രചരിക്കുന്നു..പിന്നെ കവിതയെ മാത്രം ഒഴിവാക്കണോ ? വേണ്ട... ഇക്കാലത്ത് പുതിയ തലമുറയില്‍ വൃത്തനിയമങ്ങള്‍ അറിയുന്നവര്‍ തന്നെ ചെറുപ്പക്കാരില്‍ കുറവാണ്. പക്ഷെ കവിത വെറും അടിച്ചു പൊളിക്കല്‍ മാത്രമല്ല ... പുതിയ സങ്കേതങ്ങള്‍ കെ ട്ടിപ്പൊക്കുന്നുമുണ്ട് ... പുതു കവിത അതിരില്ലാത്ത സ്വാതന്ത്ര്യമാണ്.... കവി അനന്ത വിഹായസ്സില്‍ ചിറകടിച്ചു പറക്കട്ടെ ...
■ ıɹǝuuɐʞʞɐɯ ■

Comments