Post

മിതമായ എഫ് ബി ഉപയോഗം നമ്മുടെ ക്രിയേറ്റിവിറ്റി കുറയ്ക്കും. വെറും സൗഹൃദം മാത്രം ആഗ്രഹിച്ച് ഇവിടെ വരുന്നവര്‍ ചിലപ്പോള്‍ ഇതിന് അഡിക്ട് ആയ പോലെ പെരുമാറുന്നത് കണ്ടിട്ടുണ്ട്. ഇനി അല്‍പ്പം സര്‍ഗ്ഗശേഷി ഉള്ള ആളാണെങ്കില്‍ അയാള്‍ക്ക് തീരെ സമയം കിട്ടാതാവും. അഥവാ നിങ്ങള്‍ ഒരു നല്ല വായനക്കാരനാണെങ്കില്‍ ന്യൂസ്ഫീഡില്‍ തിക്കിത്തിരക്കിവരുന്ന ഇരുപത്തിയഞ്ചു ശതമാനം ചവറുകള്‍ ആയിരിക്കും എന്നും വായിക്കുക. അങ്ങനെ വായനക്കാരന്‍ എന്ന നിലയ്ക്കുള്ള സഹൃദയത്വവും നഷ്ടപ്പെടും. അധികനേരം കമ്പ്യൂട്ടറിനുമുന്നില്‍ ചടഞ്ഞിരുന്നാല്‍ തലച്ചോറിന് ഒരുതരം മന്ദിപ്പ് അനുഭവപ്പെടും. ചിലപ്പോഴൊക്കെ ചിന്താതലങ്ങള്‍ ബ്ലാങ്കായി പോയതുപോലെ തോന്നും. ചിലപ്പോള്‍ അകാരണമായി മടുപ്പു വന്നപോലെ തോന്നും. വിചാരിക്കാതെ ഞരമ്പുരോഗികളാല്‍ വെച്ചുനീട്ടപ്പെടുന്ന ബീഭത്സ രംഗങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ഉറക്കം കെടുത്തും. '' എങ്ങാനും ബിരിയാണി വിളമ്പിയാലോ ... '' എന്നു വിചാരിച്ച് കപട വനിതാ ഐഡികളുടെ പിന്നില്‍ പതുങ്ങിയിരിക്കുന്ന പ്ലസ്ടു പയ്യന്മാരോട് സംവദിച്ച് വയസ്സന്മാര്‍ വിവശരാകും. നമ്മുടെ സാധാരണ സോഷ്യല്‍ ഇടപാടുകള്‍ കുറയും. സന്തോഷവും മനസ്സിന് അയവു വരുത്തലും മുഖ പുസ്തകം മുഖേനെ മാത്രമേ കഴിയൂ എന്ന സ്ഥിതി വരും.  സി. ഡാക്ക് രൂപകല്‍പ്പന ചെയ്ത ഐ.എസ്.എം കീബോര്‍ഡ് ശാസ്ത്രീയമാണ്. അത് പഠിച്ചാല്‍ ടൈപ്പിംഗ് വളരെ എളുപ്പവും ആയാസ രഹിതവും ആണ്. എന്നാല്‍ സ്ഥിരമായി മംഗ്ലീഷ് ടൈപ്പ് ചെയ്താല്‍ നമ്മുടെ ചില വിരലുകള്‍ക്ക് കൂടുതല്‍ ആയാസം അനുഭവപ്പെടും. അല്ലെങ്കില്‍ വിരലുകള്‍ എല്ലാ ദിവസവും എണ്ണയോ മറ്റോ ഇട്ട് നല്ലവണ്ണം മസാജ് ചെയ്യേണ്ടി വരും. കൂടാതെ കൈവള്ളയുടെ അടിഭാഗത്തായി ഒരു തഴമ്പ് ഉണ്ടാകും. അധികമായ മൗസ് ക്ലിക്കുകളും നമുക്ക് ദോഷകരമാണ്. അമിത ഫേസ്ബുക്ക് ഉപയോഗം തീര്‍ച്ചയായും നമ്മുടെ കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. പ്രേയസിയോടും മക്കളോടും ഒത്ത് ചെലവഴിക്കേണ്ട നിമിഷങ്ങള്‍ സ്വര്‍ണത്തിന്റെ വിലയുള്ളതാണ്. അത് മറ്റൊന്നിനു മാറ്റിവെയ്ക്കുമ്പോള്‍ അത്രയ്ക്ക് ഗുണം അതിനുണ്ടാകണം. പലപ്പോഴും ചിലര്‍ വൃഥാവ്യായാമത്തിന് മണിക്കൂറുകള്‍ ചിലവഴിക്കുന്നു.
അതു കൊണ്ട് സുഹൃത്തുക്കളെ, ഫേസ് ബുക്ക് ഉപയോഗം ഏറ്റവും പരിമിതമാക്കുക. പക്ഷെ, ഉള്ള സമയം ഫലപ്രദമായി ഉപയോഗിക്കുക.. ' മോഡ ' ത്തെ വല്ലാതെ പ്രണയിച്ചാല്‍ '' മാഡം '' കംപ്ലയിന്റ് ആകും എന്നു മറക്കണ്ട.
■ ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

2 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...