Post

രിക്കല്‍ ഒരു തമിഴ്‌നാട്ടുകാരന്‍ മലയാളിയോട് ഇങ്ങനെ ചോദിച്ചതായി വായിച്ചിട്ടുണ്ട്. 
''അണ്ണാ, നിങ്ങള്‍ മലയാളികളുടെ ബുദ്ധിയുടെ രഹസ്യം എന്താണ്?''
മലയാളി കിട്ടിയ ചാന്‍സില്‍ തമിഴനെ പറ്റിക്കാമെന്ന് മനസ്സിലോര്‍ത്ത് പറഞ്ഞു.
''ഓ! അതോ! ഒന്നുമില്ല, ഞങ്ങള്‍ സാധാരണയായി കഴിക്കുന്ന ഒരു സാധനമാണ് അതിന്റെ രഹസ്യം. പത്തുരൂപ തന്നാല്‍ നിനക്ക് അതിന്റെ ഒരു കഷണം തരാം.''
തമിഴന്‍ വേഗം പത്തുരൂപ കൊടുത്തു.
''എനിക്കും താ അണ്ണാ, ഒരു കഷണം''
മലയാളി വേഗം ഒരു ഉണക്കമീനിന്റെ കഷണം കൊടുത്തു. തമിഴന്‍ അതൊന്നു കടിച്ചുനോക്കി.
''ഇത് ഉണക്കമീനല്ലേ അണ്ണാ''
മലയാളി : '' കണ്ടോ, ഒന്നു കടിച്ചതേയുള്ളൂ. അപ്പോഴേക്കും ബുദ്ധി തെളിഞ്ഞു.''
ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരാണ് മലയാളികള്‍ എന്നാണ് നമ്മുടെ നാട്യം. പക്ഷെ അറിഞ്ഞുകൊണ്ട് അബദ്ധത്തില്‍ ചാടാന്‍ നാം വിരുതരാണ്.
ഇന്നലെ നഗരത്തിലെ പ്രധാന അറേബ്യന്‍ കോണ്‍ടിനന്റല്‍ ഭക്ഷണം ലഭിക്കുന്ന സ്ഥാപനത്തിലേക്ക് ഒരു ജ്യൂസു കഴിക്കാന്‍ കയറി. ''വിഷവര്‍മ''യ്‌ക്കെതിരെ ഈയിടെയായി ധാരാളം പത്രവാര്‍ത്തകള്‍ ഉള്ളതിനാല്‍ ആരും ഷവര്‍മ കഴിക്കുന്നുണ്ടാവില്ല എന്നാണ് കരുതിയത്. നോക്കുമ്പോള്‍ ആളുകള്‍ പൂര്‍വാധികം ആക്രാന്തത്തോടെ കഴിക്കുന്നു!
നമ്മള്‍ മലയാളികള്‍ക്ക് അരണയുടെ ബുദ്ധി ആണെന്നാണ് തോന്നുന്നത്. ഒരു ഉദാഹരണം പറയാം. കേരളത്തില്‍ എം.എല്‍ .എം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായ സമയം. ഒരു സ്വകാര്യസ്ഥാപനം റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സ്‌ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കി പൊളിഞ്ഞുപോവും എന്ന ഘട്ടത്തില്‍ , പോലീസ് നടപടി നേരിടുമ്പോള്‍ വായിച്ച വാര്‍ത്ത ഓര്‍മയില്ലേ? പാലക്കാട്ടോ മറ്റോ ഒരു ബ്രാഞ്ചില്‍ പോലീസ് പരിശോധന നടക്കുമ്പോഴും കൗണ്ടറില്‍ പണമടയ്ക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്ന കാഴ്ചയാണ് ഉദ്യോഗസ്ഥര്‍ കണ്ടത്!
ഹോട്ടലുകാരെ പറഞ്ഞിട്ട് എന്ത് കാര്യം? ഇത്ര പെട്ടെന്ന് തന്നെ ഷവര്‍മ കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ മറന്നു. പിന്നെ വൃത്തിയില്‍ ഉണ്ടാക്കുന്ന കാര്യം അവര്‍ മറന്നതില്‍ അത്ഭുതമില്ലല്ലോ? തിന്നുന്നവന് ഇല്ലാത്തത് വിളമ്പുന്നവനെന്തിന്?
ഥാര്‍ത്ഥത്തില്‍ ഷവര്‍മ നന്നായി ഉണ്ടാക്കുകയാണെങ്കില്‍ വലിയ കുഴപ്പമില്ലാത്ത ഭക്ഷണമാണ്. (ബ്രോയിലര്‍ കോഴി ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷം എന്തായാലും ഉണ്ടാകും.) എന്നാല്‍ അതില്‍ രുചിക്കായി പുരട്ടുന്ന മയണൈസ് മിക്കപ്പോഴും ഒരു ദിവസത്തെ ബാക്കി പാത്രത്തില്‍ നിന്ന്തന്നെ അടുത്ത ദിവസവും എടുക്കുന്നതുകൊണ്ടുള്ള അണുസംക്രമണം മൂലമുള്ളതാണ് ഏറ്റവും വലിയ ദോഷം. ഇറച്ചി ഒരുപോലെ കരിയാതെ  വേവുന്നുണ്ടെങ്കില്‍ വലിയ പ്രശ്‌നമില്ല. അതിനുപകരം ചില ഭാഗങ്ങള്‍ വേവാതെയും എന്നാല്‍ ചില ഭാഗങ്ങള്‍ അമിതമായി വെന്ത് കാര്‍ബണിന്റെ അംശം കൂടുതല്‍ ആവുകയും ചെയ്യുന്നു. അക്രോലിന്‍ എന്ന് പറയുന്ന ഘടകം ഒരു കാര്‍സിനോജന്‍  ആണ്. ഈ കാര്‍ബണ്‍ വിഷമാണെന്ന് ചുരുക്കം. ഇത് ഒരളവില്‍ കൂടുതല്‍ ഉള്ളിലേക്ക് ചെല്ലുന്നത് ഊഹിക്കാവുന്നതിലധികം മാരകമായ അസുഖങ്ങള്‍ക്ക് കാരണമാവുന്നു.
ളുകള്‍ ഷവര്‍മ ഓര്‍ഡര്‍ ചെയ്ത് അക്ഷമരായി തിരക്ക് കൂട്ടുമ്പോള്‍ പലപ്പോഴും പാതിവെന്ത ഭക്ഷണം വിളമ്പാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരാവുന്നു. കൂടെ ഉപയോഗിക്കുന്ന പച്ചക്കറികള്‍ പലപ്പോഴും വൃത്തിയില്‍ കഴുകാതെ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.
രു ഹോട്ടല്‍ ഫലിതമുണ്ട്. ഒരാള്‍ ഹോട്ടലില്‍ കയറി പൊറോട്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തു. തിന്നുവരവെ വലിയ ഒരു മുടി! 
ടിയാന്‍ സപ്ലയര്‍ക്ക് മുടികാണിച്ചുകൊടുത്തപ്പോള്‍ സപ്ലയര്‍ :
'' ആറു രൂപയുടെ പൊറോട്ടയില്‍ മുടിയല്ലാതെ ഞാന്‍ മയില്‍പ്പീലിയാണോ വച്ചുതരേണ്ടത്?''
ന്ന് ടി.വിയില്‍ കണ്ട വാര്‍ത്ത : തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മസാലദോശ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഫ്രീ ആയി ലഭിച്ചത് പഴുതാര! അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. 
ഇരുപതു രൂപയുടെ മസാലദോശയില്‍ പഴുതാരയല്ലാതെ പൂവന്‍പഴം വെയ്ക്കാന്‍ കഴിയുമോ!
■ ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

2 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...