തുമ്പിയും കല്ലും ..

വഹര്ലാലിനെപോലെ മനസ്സില്‍ കുട്ടിത്തമുള്ള എല്ലാ വലിയവര്‍ക്കും ശിശുദിനാശംസകള്‍ ... ഇന്ന് നമുക്ക് നമ്മുടെ ബാല്യത്തിലേക്ക് തിരിച്ച്ചുപോകാം. മച്ചിങ്ങ കൊണ്ടുള്ള വണ്ടിയും ഓടിച്ചു, ഞാവല്‍ പ്പഴങ്ങളുടെ സ്വാദ് നോക്കി, തുമ്പിയുടെ പുറകെ ഓടി, പൂമ്പാറ്റയെ പിടിക്കാന്‍ വൃഥാ ശ്രമിച്ചു, സ്കൂളില്‍ ഷെഡ്ഡില്‍ ഉണ്ടാക്കുന്ന ഉച്ചഭക്ഷണത്തിന്റെ മണം മൂക്കില്‍ വലിച്ചു കയറ്റി , പ്ലാവില കൊണ്ടുള്ള തൊപ്പി ധരിച്ചു , നാടകം കളിച്ചു , മഞ്ഞു പെയ്യുന്ന കുളത്തില്‍ അതിരാവിലെ മുങ്ങാംകുഴിയിട്ടു , ബാല്യകാല സഖിയോടു നോട്ടം കൊണ്ട് പ്രണയം കൈമാറി , തോട്ടില്‍ ചൂണ്ടയിട്ടു മാനത്ത് കണ്ണിയെ പിടിച്ചു, അങ്ങനെ ... അങ്ങനെ ...
നമ്മള്‍ ഒരുപാട് മുതിര്‍ന്നു .. നിഷ്കളങ്കതയുടെ മേല്‍ നമ്മള്‍ ഒരുപാട് ജാഡകളുടെ മുഖം മൂടികള്‍ വാരിയണിഞ്ഞു. ഇന്ന് നമുക്ക് ആ മുഖം മൂടികള്‍ ഒന്നൊന്നായി അഴിക്കാം. അവസാനത്തെ മുഖം മൂടിയും അഴിച്ചു  ഒരു ശിശുവിനെപ്പോലെ പല്ലുകാട്ടി ചിരിക്കാം. അപ്പോള്‍ ഹൃദയത്തില്‍ വീശുന്ന ഒരു കുഞ്ഞു കാറ്റിന്റെ തണുപ്പ് ആസ്വദിക്കാം.
തെ സമയം തന്നെ , ഈ ശിശുദിനത്തില്‍ , തൊഴിലെടുക്കുന്ന കുട്ടികളെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ ..... പട്ടിണി കുറഞ്ഞു തുടങ്ങി, നമ്മളോടൊപ്പം പ്രത്യയ ശാസ്ത്രങ്ങളും, രാഷ്ട്രവും വളര്‍ന്നു .. എന്നിട്ടുമെന്തേ ഇങ്ങനെ ? പൂത്തുംബിയെ പോലെ പാറി ക്കളിക്കേണ്ട കുരുന്നുകൈകളിലെ ദുര്‍ബലമായ പേശികള്‍ കൊണ്ട് തന്നെ വേണോ മഹാ സാമ്പത്തിക ശക്തിയാവാന്‍ പോകുന്ന ഇന്ത്യക്ക് മുന്നോട്ടുപോകാന്‍ ? ബാലവേല എവിടെ കണ്ടാലും ഒന്ന് അന്വേഷിക്കുക ... ഒരുപക്ഷെ അടിമപ്പണി ആയേക്കാം. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന പല സാധനങ്ങളും ഒരുവേള ഈ കുരുന്നു കൈകളിലെ വിയര്‍പ്പിന്റെ ഫലമായേക്കാമെന്ന് തിരിച്ചറിയുക. പ്രത്യേകിച്ചു കരകൌശലവസ്തുക്കള്‍ , പരവതാനികള്‍ , പടക്കങ്ങള്‍ തുടങ്ങിയവ. ഭിക്ഷ എടുക്കുന്ന കുട്ടികളെ കണ്ടാല്‍ അവരോടു സംസാരിക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ നിര്‍ബന്ധിത ഭിക്ഷാടനം ആയേക്കാം , അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും തട്ടിക്കൊണ്ടുവന്ന കുട്ടികള്‍ ആയേക്കാം. നമ്മുടെ ചുറ്റുവട്ടത്തെ വീടുകളില്‍ കുട്ടികളെ ജോലിക്കാരായി വച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ സാധ്യമായത് ചെയ്യുക. (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098)
■ ıɹǝuuɐʞʞɐɯ ■

Comments

  1. തികച്ചും ചിന്തോദ്വീപകമായ വരികള്‍
    ഇത് നമ്മുടെ ഭാരതത്തിന്റെ ശാപം എന്നു
    പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ
    ആശംസകള്‍
    പിന്നെ
    ആ ഇരിക്കൂ, ഇവിടെ ഞെക്കിയാല്‍ അവിടെയെത്താം
    പിന്നെ അവിടെ ഞെക്കിയാല്‍ ഇവിടെയെത്താം
    ആ സംഭവം നന്നേ പിടിച്ചു ആശംസകള്‍

    ReplyDelete
  2. വളരെ അര്‍ത്ഥവത്തായ കുറിപ്പ്
    നന്നായി.

    ReplyDelete

Post a Comment