അര്‍ദ്ധവിരാമം

ണിയറയില്‍ നിന്ന്
ജീവിതത്തിന്റെ
രംഗപടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന
മൃത്യു ദേവതേ ...

നിന്റെ മെലിഞ്ഞ മഞ്ഞക്കൈകളിലെ
ഹിമസമാനമായ തണുപ്പ്
ജീവിതത്തിന്‍റെ ഊഷ്മളത
ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കില്‍

അടഞ്ഞ നിലവിളികള്‍
തേടി നടക്കുമ്പോള്‍
അര്‍ദ്ധോക്തിയില്‍ അവസാനിച്ച ,
കിളിക്കൂട്ടിലെ മന്ത്രണങ്ങള്‍
ഒരിക്കലെങ്കിലും ശ്രവിച്ചിരുന്നെന്കില്‍ -

കറുപ്പും വെളുപ്പും മാത്രം
തേടുന്ന കണ്ണുകളില്‍
ജീവിതത്തിന്റെ
സമ്മോഹനമായ നിറച്ചാര്‍ത്തു
വാരിവാരിനിറച്ചിരുന്നെന്കില്‍

നടുക്കടലിലെ നൌകകളുടെ
പായ്മരമൊടിക്കുമായിരുന്നോ ?
സ്വപ്നങ്ങളാല്‍ നിര്‍മിച്ച
കടലാസുതോണികളെ
കാറ്റില്‍ ചുഴറ്റുമായിരുന്നോ ?
കൂടുവെച്ച മരത്തിന്റെ
തായ് വേരറുക്കുമായിരുന്നോ ?

*******

ജീവിതത്തിന്റെ വാതായനങ്ങള്‍
മെല്ലെ അടയുമ്പോള്‍
അസ്തിത്വമില്ലാത്ത്ത
ഈ കൊച്ചു ജനാലകള്‍
നമ്മളെന്തിനു തുറന്നിടണം ?

ചതുരക്കള്ളികളില്‍
ഹൃദയം പകര്‍ന്നിടുന്ന
ഈ വിരല്‍ ത്തുമ്പുകളിലെ
ശോകാര്ദ്ര സ്പന്ദനങ്ങള്‍
തളിക്കുമോ തീര്‍ത്ഥജലം
തപിക്കും മനസ്സുകളില്‍ ?
■ ıɹǝuuɐʞʞɐɯ ■

Comments

  1. കൊച്ചുജനാലകള്‍ തുറന്നിടേണ്ടേ..??

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കാര്യമുണ്ടോ അജിത്തേട്ട ...

    ReplyDelete

Post a Comment