നല്ല മനുഷ്യര്‍

image courtesy: floodlightsurveys.com
ല്ലാവരും ജന്മനാ നല്ല മനുഷ്യര്‍ തന്നെ ആണ്.
ചിലരെ സമൂഹം മോശക്കാര്‍ ആക്കുന്നു. ചിലരെ സാഹചര്യങ്ങള്‍ ചീത്തയാക്കുന്നു. ചിലര്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു ഇല്ലാതാകുന്നു. ചിലര്‍ അവനെ ആശയങ്ങളുടെ കള്ളിയിലാക്കി രസിക്കുന്നു. ചിലര്‍ അവനു സ്വന്തം കണ്ണട വച്ചു കൊടുക്കുന്നു. അത് ഇട്ടില്ലെങ്കില്‍ ചിലര്‍ ബലമായി കൂളിംഗ് ഗ്ലാസ്‌ ഇടീക്കുന്നു. " നോക്കെടാ, ചുറ്റും ഇരുട്ടാണ് " എന്ന് പറയാന്‍ നിര്‍ബന്ധിക്കുന്നു. കണ്ണടയുടെ അടിയിലൂടെ നോക്കിയിട്ട് " അല്പം വെളിച്ചം കാണുന്നുണ്ടല്ലോ " എന്ന് സത്യം പറഞ്ഞാല്‍ അവന്റെ ഈ ലോകത്തെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. " ഞങ്ങള്‍ പറയുന്നതാണ് പൊതുജനാഭിപ്രായം. അത് ഏറ്റു പറഞ്ഞാല്‍ മതി " എന്ന് ഭീഷണി. " സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ നിനക്ക് അവകാശമില്ല... അഥവാ നിനക്ക് ഉള്ള ആ അഭിപ്രായം ഞങ്ങള്‍ ഒന്ന് പരിശോധിക്കട്ടെ. അതില്‍ നിന്ന് നിന്റെ സ്വഭാവത്തിലെ നന്മ തിന്മകള്‍ വേര്‍തിരിച്ച്ചെടുക്കട്ടെ ... എന്നിട്ട് പ്രഖ്യാപിത നന്മയുമായി സാമ്യം ഉണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് വേണം നീ അഭിപ്രായം പറയണോ വേണ്ടയോ എന്ന്
ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ ... "
കാപ്പിറ്റലിസവും കമ്യുനിസവും നവ കൊലോണിയലിസവും മറ്റു കാക്കത്തൊള്ളായിരം ഇസങ്ങളും മതങ്ങളും സംഘടനകളും എല്ലാം മനുഷ്യരെ ചേരിയിലാക്കാന്‍ മത്സരിക്കുന്നു. എതിര്‍ക്കുന്നവനെ ഭര്ത്സിക്കുന്നു. ഒരു ചേരിയിലും നിന്നില്ലെങ്കില്‍ അവന്റെ മൂട്ടിലെ മണ്ണ് മാന്തുന്നു. മറിച്ചു, സ്വന്തം കാലി ന്നടിയിലെ മണല്ത്തരിയാണ് ചോര്ന്നുപോകുന്നത് എന്ന് മനസ്സിലാവുന്നത് വരെ ഇത് തന്നെ ചെയ്യുന്നു... ടൈറ്റാനിക്‌ സിനിമയിലെ ഗായക സംഘത്തെ പോലെ മുങ്ങി ചാവുംബോഴും ഇസങ്ങളുടെ വയലിന്‍ വായിച്ചു കൊണ്ടിരിക്കുന്നു.
മത രാഷ്ട്രീയ ബോധനങ്ങളെ കണ്ണും പൂട്ടി അനുസരിക്കുന്ന അനുയായി വര്‍ഗം എന്നാണു മനസ്സിന്റെ വിശാലമായ വാതായങ്ങള്‍ തുറക്കുക ? എന്നാണു ഇസങ്ങളുടെ കെട്ട് പൊട്ടിച്ചു സ്വതന്ത്ര ചിന്തയുടെ വിശാല നഭസ്സിലേക്ക് ഊളിയിടുക ? എന്നാണു സ്വന്തം വിശ്വാസ പ്രമാണങ്ങളെ ദിനവും ചോദ്യം ചെയ്തു ശരിയില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുക ? എന്നാണു എല്ലാ സഹജീവികളിലും ഒരു മനുഷ്യന്‍ ഉണ്ട് എന്ന് ഉള്ക്കണ്ണു കൊണ്ട് കാണുക ? എന്നാണു സഹിഷ്ണുത എന്ന മന്ത്രം വിദ്വേഷത്തെ തോല്‍പ്പിക്കുക ?
എങ്ങനെ ആയാലും ജീവിതം തുടരവേ നല്ല മനുഷ്യന്‍ ആയി തുടരാന്‍ ബുദ്ധിമുട്ട് തന്നെ.
■ ıɹǝuuɐʞʞɐɯ ■

Comments

  1. നല്ല മനുഷ്യനായി തുടരാന്‍ ബുദ്ധിമുട്ടാണെങ്കിലും ശ്രമിയ്ക്കാമല്ലോ

    ReplyDelete
  2. ബുദ്ധിമുട്ടാണ്,നല്ലവനാകാന്‍... !അല്ലെങ്കിലും നല്ലതിനല്ലേ വൈഷമ്യങ്ങള്‍!

    ReplyDelete

Post a Comment