വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും പരശ്ശതം ജനങ്ങള്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചിട്ടും നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .... പ്രാര്‍ഥനക്ക് എന്ത് ഫലം ? ഈശ്വരനെ നേരിട്ട് കണ്ടാല്‍ ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് മുഖത്ത് നോക്കി പറയാന്‍ തോന്നുന്ന നിമിഷം.
ഒരുപക്ഷെ മുക്കാല്‍ ഭാഗം കുടലില്ലാതെ ഉണങ്ങാത്ത ആന്തരിക വ്രണങ്ങളുമായി ചതഞ്ഞ ശ്വാസ കോശത്തോടെ അവള്‍ നരകിക്കേണ്ട എന്ന് പ്രകൃതി കരുതിക്കാണും.
* അമാനത്ത് , നിന്റെ ഈ ജീവത്യാഗത്തില്‍ നിന്ന് കൊളുത്തിയ പന്തം വായുവില്‍ ഉയര്‍ത്തി പിടിക്കാന്‍ ലക്ഷക്കണക്കിന് കൈകള്‍ ഉയര്‍ന്നു വരുന്നുണ്ട്... അതില്‍ നിന്നുയരുന്ന തീച്ചിറകുകള്‍ കാമാന്ധന്മാരുടെയും പീഢകന്മാരുടെയും അഗമ്യഗമനക്കാരുടെയും നാഭികളില്‍ അശനിപാതം ആയി പതിക്കട്ടെ.
ഭരണാധികാരികള്‍ കൂടുതല്‍ ശക്തമായ നിയമം കൊണ്ട് വരട്ടെ ... അതിവേഗ കോടതികള്‍ ഉടനടി ശിക്ഷ നടപ്പാക്കട്ടെ. രക്ഷിതാക്കള്‍ കുട്ടികളുടെ കൂടുതല്‍ നല്ല സുഹൃയ്തുക്കള്‍ ആകട്ടെ. സ്വന്തം ചോരയില്‍ പിറക്കാത്ത പെണ്‍കുട്ടികളുടെ പോലും സഹോദരന്മാര്‍ അവളെ രക്ഷിക്കാന്‍ വേണ്ടി വന്നാല്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചു പ്രയത്നിക്കട്ടെ. സ്ത്രീയെ വില്‍പ്പന ചരക്കാക്കുന്ന നവ ആശയങ്ങളുടെ വക്താക്കള്‍ അവരുടെ ചിന്താപഥങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ കൊണ്ടുവരട്ടെ. വ്യക്തി സ്വാതന്ത്ര്യം ഉയര്ത്തിപിടിക്കാന്‍ ബഹുജനങ്ങള്‍ കൈകൊര്‍ക്കട്ടെ. മൂല്യ , നിയമ വിദ്യാഭ്യാസം കൊണ്ട് ആണ്‍കുട്ടികളില്‍ ചെറുപ്പത്തിലെ സ്ത്രീയെ ബഹുമാനിക്കുന്ന മനസ്സ് വളര്ത്തട്ടെ. കായികാഭ്യാസവും ധൈര്യവും വേണ്ടി വന്നാല്‍ ആയുധങ്ങളും നല്‍കി പെണ്‍കുട്ടികളെ സിംഹിണികള്‍ ആക്കട്ടെ. നിന്റെ പേരിന്റെ അര്‍ഥം നിധി എന്നാണെന്ന് തോന്നുന്നു. എല്ലാ പെണ്‍കുട്ടികളും സമൂഹത്തിന്റെ നിധി ആണ് എന്ന് കരുതുന്ന ഒരു കാലം വരുമായിരിക്കും.
ശാരിയെപോലെ , സൗമ്യയെ പോലെ , അമാനത്ത് , നീയും എക്കാലവും ഒരു ദുഃഖ പുത്രിയായി ഞങ്ങളുടെ ഉള്ളില്‍ ഉണ്ടാകും. മറ്റെന്തു പറയാന്‍ ?
* not real name.
ആദരാജ്ഞലികള്‍ മാത്രം
ReplyDeleteപ്രിയ സോദരീ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
ReplyDeleteകുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ഉള്ള ഒരു ബോധം, അറിവ്, ഭയം സമൂഹത്തില്‍ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത്.
ReplyDelete