തന്റെ ചിതയില്‍നിന്നു
ഒരു തീക്കനല്‍ കഷണം
പിടച്ച്ചെഴുന്നേറ്റു
തെറിച്ചു വീഴുന്നത്
കാരുണ്യത്തോടെ
അവള്‍ കണ്ടു.
ചുറ്റും മെഴുകുതിരി കത്തിക്കുന്ന
പെണ്‍ കുരുന്നുകളിലെ
ആര്‍ദ്രമായ കണ്ണുകളില്‍
അത് പ്രതിഫലിക്കുന്നത്
അവള്‍ തൃപ്തിയോടെ നോക്കി.
എന്നാല്‍ പാതിരാ കഴിയവേ ,
ആ പെണ്‍ സമുദ്രത്തിന്റെ
അങ്ങേക്കരയിലിരുട്ടില്‍
തീപ്പെട്ടിക്കമ്പ് കൊണ്ട്
പല്ലിട വീണ്ടും കുത്തി
അമര്‍ത്തി ചിരിക്കുന്ന
വൈതാളികരെക്കണ്ടപ്പോള്‍
അവളുടെ ഉള്ളില്‍ വീണ്ടും
ഭീതിയുടെ കൊടുങ്കാറ്റു വീശി.
അവരുടെ പിന്നില്‍ക്കെട്ടിയ
പരുക്കന്‍ കൈകളിലിനിയും
മഹാപ്രാണവേദനയുടെ
ഇരുമ്പ് വടികള്‍ കാണുമോ ?
നഖപ്പാടുകളുടുത്ത
പാതി കത്തിയ തന്‍റെ
ദുര്‍ബലമായ മുക്കാല്‍ ശരീരം
ഇവര്‍ വീണ്ടും പുറത്തെടുത്തു
കരുണയില്ലാതെ കീറിമുറിക്കുമോ ?
ഈ സാഗരഗര്‍ജനത്ത്തിനും മീതെ
" നീ മാത്രമാണ് തെറ്റുകാരി " എന്ന
ഓളിയിടല്‍ പ്രതിധ്വനിക്കുമോ ?
എല്ലാ ചോദ്യത്തിനും യെസ് എന്ന ഉത്തരം ലഭിയ്ക്കാനാണ് സാദ്ധ്യത.
ReplyDeleteഅതെ.
ReplyDeleteഅതിനും മടിക്കില്ല കാപാലികർ
ReplyDeleteഞാനല്ല നിയ്യാണ് എന്ന് തമ്മില്‍ മത്സരിച്ച് നമുക്ക് തൃപ്തിയടയാം.
ReplyDeleteഅവസാനം ശക്തി കുറഞ്ഞവര്‍ക്കു മേല്‍ കുറ്റം ചാരി രക്ഷപ്പെട്ടെന്നാശ്വസിക്കാം...
പല്ലിട കുത്തി അമര്ത്തിച്ചിരിക്കുന്നവര്‍...
ബ്ലോഗിക Aggregator
ReplyDeleteബ്ലോഗിക FB Page