Post

പ്രശ്നങ്ങള്‍ ശ്രദ്ധയിലേക്ക് കടന്നു വരുമ്പോള്‍ മാത്രമാണ് നമ്മള്‍ പ്രതിവിധിയെക്കുറിച്ചു ആലോചിക്കുക. ഒരു വ്യക്തിയുടെ ദാരിദ്ര്യത്തെ കുറിച്ചു സെന്സേഷണല്‍ വാര്‍ത്ത വന്നാല്‍ അയാള്‍ക്ക്‌ സഹായ പ്രവാഹം ഉണ്ടാകും. എന്നാല്‍ അയാളുടെ അവസ്ഥയില്‍ കഴിയുന്ന , വാര്‍ത്തയില്‍ ഇടം പിടിക്കാത്ത ആയിരക്കണക്കിന് പേര്‍ വേറെ ഉണ്ടാകും. മീന്‍ പിടിച്ചു ജീവിക്കുന്ന ആള്‍ക്ക് നൂറു രൂപ അല്ല വേണ്ടത്. മീന്‍ പിടിക്കാന്‍ ഒരു വല ആണ്. 

ല്‍ഹി പെണ്‍കുട്ടിയുടെ പീഡനം ഭാരതത്തില്‍ വലിയ ചലനം ഉണ്ടാക്കി. ഇനി ഇത് ആവര്‍ത്തിക്കരുത് എന്നായിരുന്നു പ്രതികരിച്ചവരുടെ ആശ. സംഭവിക്കുന്നതോ ? പൂര്‍വാധികം ശക്തിയില്‍ , പൂര്‍വാധികം ക്രൂരതയില്‍ . ഒറ്റയ്ക്കൊറ്റയ്ക്കല്ല, സമഗ്രമായ പരിഹാരം ആണ് ആവശ്യം. തിരൂരില്‍ നടത്തിയ ക്രൂരകൃത്യം കേസില്‍ അവസാനിപ്പിക്കുന്നില്ലെന്നും ഇങ്ങനെ തെരുവോരത്ത് കിടന്നുറങ്ങുന്ന ആളുകള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കുമെന്നും അധികൃതര്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു. നല്ല കാര്യം. സ്ത്രീകള്‍ക്ക് എലെക്ട്രോനിക് സുരക്ഷാ വളകള്‍ നല്‍കുന്നതിനെ പറ്റിയുള്ള വേറൊരു വാര്‍ത്തയും കണ്ടു. ഇത്തരത്തില്‍ ഉള്ള നീക്കം സ്വാഗതാര്‍ഹമാണ്. 

 നാടെങ്ങുമുള്ള ക്രൂര കൃത്യങ്ങള്‍ക്ക് മുഴുവന്‍ പുരുഷന്മാരെയും അടക്കി ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വലിയ ആപത്താണ്. ബോധവല്‍ക്കരണം ഇങ്ങനെ അല്ല നടത്തേണ്ടത്. മാത്രമല്ല , ഇത്തരം അക്രമങ്ങള്‍ക്കെതിര ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്നതും പുരുഷന്മാരാണ് . പക്ഷെ പ്രതികരണങ്ങള്‍ കൊണ്ട് മാത്രം ആയില്ല.. ഡല്‍ഹി സംഭവത്തിനു ശേഷം അതിലും ക്രൂരമായ പീഡനങ്ങള്‍ ഉണ്ടായിട്ടും പ്രതിഷേധവും പ്രതികരണവും അത്രത്തോളം എത്തിയില്ല... അതിനു പലവിധ കാരണങ്ങള്‍ ഉണ്ടായിരിക്കാം. മാസ് സൈക്കോളജി എന്ന ഒന്നുണ്ടല്ലോ. സ്ത്രീയും പുരുഷനും പരസ്പരം കുറ്റപ്പെടുത്തുകയല്ല വേണ്ടത് , യഥാര്‍ത്ഥ ചികിത്സയെ പറ്റിയാണ് ആലോചിക്കേണ്ടത്. 

വാര്‍ഡടിസ്ഥാനത്തില്‍ ഇന്നുള്ള ജാഗ്രത സമിതികളെ പുന സംഘടിപ്പിക്കണം. എല്ലാ സ്ത്രീകളും അതില്‍ അംഗം ആയിരിക്കണം. താല്പര്യമുള്ള പുരുഷന്മാരെയും, നിയമജ്ഞന്മാരെയും ഡോക്ടര്‍മാരെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെയും കലാസമിതി ഭാരവാഹികളെയും ഉള്‍ക്കൊള്ളിക്കണം. വിജിലന്റ്റ്‌ ആയ ഇത്തരം കമ്മിറ്റികള്‍ അതാത് പ്രദേശത്തെ ഓരോ ആളെ പറ്റിയും നന്നായി അറിഞ്ഞിരിക്കണം. ആലംബമില്ലാത്തവരെയും , വീട് ഇല്ലാത്തവരെയും കണ്ടെത്തി ജോലിയും ഷെല്ട്ടറും നല്‍കാന്‍ കഴിയണം. സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഫണ്ട് കണ്ടെത്തണം. സ്കൂളുകളിലും അനാഥാലയങ്ങളിലും സ്ഥിരമായ കൌന്സലിംഗ് നടത്തണം. കുറ്റകൃത്യ മനസ്സുമായി നടക്കുന്നവരെ ഐടെന്റിഫൈ ചെയ്യണം. 

പെണ്‍കുട്ടികള്‍ക്ക് ഇത്തരം സമിതികളുടെ നേതൃത്വത്തില്‍ ആയോധന പരിശീലനം നല്‍കണം. വളരെ ചെറുപ്പം മുതലേ ആത്മ വിശ്വാസവും താന്‍ പോരിമയും അവരില്‍ വളര്‍ത്തി എടുക്കണം. സര്‍വോപരി ആഭരണ ഭ്രമം ഇല്ലാത്തവരായി അടുത്ത തലമുറ പെണ്‍കുട്ടികളെ എങ്കിലും വാര്തെടുക്കണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളില്‍ പഠിപ്പിക്കാതെ മിക്സ്ഡ് സ്കൂളുകളില്‍ പഠിപ്പിക്കണം. കുട്ടികളുടെ കൂട്ടുകാര്‍ , ടീച്ചര്‍മാര്‍ , സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കണം. 

പ്ലസ്‌ ടൂ കഴിഞ്ഞ കുട്ടികള്‍ക്കെ മൊബൈല്‍ ഫോണ്‍ നല്‍കാവൂ... ഇനി അതിനു മുന്‍പ് നല്‍കുന്നുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ ഉപയോഗിക്കന്നതിനെ പറ്റി നന്നായി പറഞ്ഞു കൊടുക്കണം . വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ പോലെ തന്നെ വീട്ടിലെ മൊബൈലും കുടുംബംഗങ്ങള്‍ എല്ലാവര്ക്കും പരിശോധിക്കാവുന്ന ഒരു ഉപകരണം ആയിരിക്കണം. 

ഇന്റര്‍നെറ്റ്‌ : വില്ലനും, ചങ്ങാതിയും, ഗുരുവും 

വീട്ടില്‍ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ കഴിയുന്നതും രക്ഷിതാക്കള്‍ ഇന്റര്‍ നെറ്റ ഉപയോഗിക്കുന്നത് അത്യാവശ്യം അറിഞ്ഞിരിക്കണം. നെറ്റിന്റെ നല്ല ഉപയോഗം എങ്ങനെ എന്നും , മറ്റുള്ള ക്ലിപ്പിങ്ങുകള്‍ എന്ത് കൊണ്ട് ഒഴിവാക്കണം എന്നും അവരെ മനസ്സിലാക്കണം.ബ്ലു കോട്ടിന്റെ K9 Web Protection ഒരു നല്ല ടൂള്‍ ആണ്. (ഇവിടെ ക്ലിക്ക് ചെയ്യുക) അത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഒരു പരിധി വരെ ശല്യം ചെയ്യുന്ന കണ്ടന്റുകള്‍ ബ്രൌസറില്‍ വരില്ല. പ്രോഗ്രാമില്‍ പോയി ഡൌണ്‍ലോഡ് ചെയ്‌താല്‍ ഒരു കീ ലഭിക്കും. അതുപയോഗിച്ചു ഇന്സ്ടാല്‍ ചെയ്യാം. പല ലെവലില്‍ ഉള്ള സംരക്ഷണം ഈ പ്രോഗ്രാം നല്‍കുന്നു. 

ചില പ്രത്യേക സമയങ്ങളില്‍ നെറ്റുപയോഗം പരിമിതപ്പെടുത്താന്‍ ഇതില്‍ ഓപ്ഷന്‍ ഉണ്ട്.  (night guard) അത് പോലെ , ഇന്റര്‍ നെറ്റ് വഴി ഏതൊക്കെ സൈറ്റുകളിലെക്കാണ് പോയതെന്നും പരിശോധിക്കാം. sexual content ഉണ്ട് എന്ന സംശയത്തില്‍ അപൂര്‍വമായി ചില സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യപെട്ടെക്കാം.  ആ സൈറ്റുകളില്‍ നമുക്ക് പോകാന്‍ സെറ്റിങ്ങ്സില്‍ പോയി സൂപ്പര്‍വൈസര്‍ പാസ്‌ വേര്‍ഡ്‌ നല്‍കി സൂപ്പര്‍ വൈസര്‍ മോഡ് ഓണ്‍ ചെയ്‌താല്‍ മതി. 15 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സൈറ്റ് അനുവദിക്കും. അതുപോലെ ചില സൈറ്റുകള്‍ കുഴപ്പമില്ല എന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ അത്തരം സൈറ്റുകള്‍ അപവാദങ്ങള്‍ (exceptions) ആയി നല്‍കുകയും ചെയ്യാം.   

ന്നാലും ഫേസ്ബുക്ക് വഴി വരുന്നവ നിയന്ത്രിക്കാന്‍ പ്രയാസമാണ്. ഗോഗോസ്ട്ടാറ്റ്‌ എന്ന  ഈ ടൂള്‍  പരീക്ഷിക്കാവുന്നതാണ്. കുട്ടികളുടെ ഫെസുബൂക്‌ സുഹൃത്തുക്കളുടെ പ്രൊഫൈല്‍  മാത്രം പരിശോധിച്ചാല്‍ പോരാ, അവരുടെ സുഹൃത്തുക്കളുടെ പ്രൊഫൈലും  പരിശോധിക്കണം  . അല്‍പ്പം പണം ചിലവഴിക്കാന്‍ സാധിക്കുന്നവര്‍ക്ക് SafetyWeb ഉപയോഗിക്കാം. McGruffSafeguard മറ്റൊരു ടൂള്‍ ആണ് . 
കുട്ടികള്‍ക്ക് ഇ മെയില്‍ വേണമെങ്കില്‍ നമ്മുടെ മേല്‍നോട്ടത്തില്‍ നല്‍കാം. ചെറിയ കുട്ടികള്‍ക്ക് കിഡ് സൂയി ബ്രൌസര്‍  പോലുള്ള പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നിയന്ത്രിതമായ രീതിയില്‍ നെറ്റ് ഉപയോഗിക്കാം. 
കിഡ് സൂയി ഉപയോഗിക്കുമ്പോള്‍ desktop access ഉണ്ടായിരിക്കുകയില്ല. parentel control ഉണ്ട്.

വിന്‍ഡോസ്‌ ഫയര്‍വാള്‍ ഓണ്‍ ചെയ്യാം. Explorar ആണ് ബ്രൌസര്‍ ആയി  ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ perantal control ആക്ടിവേറ്റ്  ചെയ്യാം. 


ത്രയൊക്കെ ചെയ്താലും എപ്പോഴും അഛനു പുറമേ അമ്മമാര്‍ക്ക് മക്കളുടെ മേല്‍ പ്രത്യേകമായി ഒരു കണ്ണ് വേണം. (ആണ്‍കുട്ടി ആയാലും , പെണ്‍കുട്ടി ആയാലും). അമ്മമാര്‍ക്കാണ് കുഞ്ഞുങ്ങളുടെ മനസ്സറിയാന്‍ കൂടുതല്‍ എളുപ്പം.  കുഞ്ഞുങ്ങള്‍ നമ്മോട് കാര്യങ്ങള്‍ തുറന്നു പറയാതെ മൂകരായി ഇരിക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
© Copyright 8436 ■ ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

3 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...