Post

രു പാത്രത്തില്‍ വെള്ളം ചൂടായി ഇരിക്കുന്നുണ്ട്. ഒരു തവള അറിയാതെ അതില്‍ ചാടി വീണു. ചൂട് ശരീരത്തില്‍ തട്ടി , തട്ടിയില്ല എന്നായപ്പോള്‍ അതെ ശക്തിയില്‍ അത് പുറത്തേക്കു ചാടി. രക്ഷപ്പെട്ടു.
രണ്ടാമത്തെ തവള വെള്ളം ചൂടായി തുടങ്ങുന്ന ഒരു പാത്രത്തിലാണ് വീണത്‌. തണുപ്പ് മാറുന്നതെ ഉണ്ടായിരുന്നുള്ളൂ... തവള അതില്‍ തന്നെ ഇരുന്നു. പതുക്കെ വെള്ളം ചൂട് പിടിച്ചു വന്നു. പക്ഷെ തവള അറിഞ്ഞില്ല... അറിഞ്ഞപ്പോഴേക്കും അതിനു ചാടി രക്ഷപ്പെടാനുള്ള ശക്തി അവശേഷിച്ചിരുന്നില്ല.
മരണഭയം ആപത്താണ്. എപ്പോഴും മരിക്കും എന്ന വിചാരം ഉള്ളില്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ തവളയെ പോലെ യഥാര്‍ത്ഥ മരണ കാരണം വരുമ്പോള്‍ ഒന്ന് കുതറാന്‍ കൂടി കഴിയാതെ മരണം നേരത്തെ വരിക്കേണ്ടി വരും. എന്നാല്‍ ജീവിതാസക്തിയും ആനന്ദവും ചുറുചുറുക്കും ഉള്ള ആള്‍ ആകസ്മികമായെത്തുന്ന മരണത്തില്‍ നിന്ന് മിക്കവാറും കുതറി മാറും. അന്ത്യ വിധി വരുന്നത് വരെ.
ഈ നിമിഷം ആണ് ജീവിക്കേണ്ടത്. ഇനി വരാനുള്ള നിമിഷം അല്ല. എപ്പോഴോ വരാന്‍ പോകുന്ന സന്തോഷം മാത്രം പ്രതീക്ഷയായി മനസ്സില്‍ വച്ചുകൊണ്ടിരിക്കരുത്. അതിനുള്ള ഓരോ ശ്രമവും ആനന്ദ പൂര്നമാക്കണം. ഒരിക്കലും വരാത്ത അതിഥിക്ക് വേണ്ടി ബാത്ത് അറ്റാചെട് റൂം പണിഞ്ഞു കാത്തിരിക്കുന്നത് പോലെ ആണ് അത്. അതിനു പകരം ആ മുറിയും കൂടി ലിവിംഗ് റൂമിനോട് കൂട്ടിച്ചേര്‍ക്കുക ... ഈ നിമിഷത്തിലെ ജീവിതം സമ്പന്നവും വിശാലവും ആക്കുക. ഇതുവരെ സമയമില്ല എന്ന് പരാതി പറഞ്ഞിരുന്ന നിങ്ങള്ക്ക് ഇരുപത്തി നാലു മണിക്കൂര്‍ ഒരു യുഗം പോലെ നീണ്ടതായി തോന്നും.
ജനനം മുതല്‍ നമ്മോടൊപ്പം മരണവും ഉണ്ട്. ബാല്യത്തില്‍ ജൈവ കോശങ്ങളുടെ ഉത്പാദനം കൂടും. മൃത കോശങ്ങള്‍ കുറയും. യൌവനത്തില്‍ കോശങ്ങളുടെ ഉല്പാദനം പാരമ്യത്തില്‍ ആവും. മധ്യ വയസ്സില്‍ കോശങ്ങള്‍ ഒന്നൊന്നായി മരിക്കാന്‍ തുടങ്ങും. വളരെ കുറച്ചേ പുതിയ കോശങ്ങള്‍ ഉണ്ടാവൂ.. വാര്‍ധക്യത്തില്‍ ആകട്ടെ മൃത കോശങ്ങളുടെ എണ്ണം വര്‍ധിച്ചു വരും. അതായത് ഓരോ നിമിഷവും മരണം സംഭവിക്കുന്നുണ്ട്. അളവ് വര്‍ധിക്കുന്നുണ്ട് എന്ന് മാത്രം. എന്ന് വച്ചു അതെപ്പോഴും ഓര്‍മിച്ചു മനസ്സും മരിക്കാന്‍ പാടില്ല... മൃത്യോര്മാ അമൃതം ഗമയ എന്ന മന്ത്രം ഈ നൈരന്തര്യമായ മരണത്തെ ആണ് സൂചിപ്പിക്കുന്നതു. അല്ലാതെ ആയുസ്സൊ ടുങ്ങുംബോഴുള്ള മരണം അല്ല , ഈ മൃത്യു. വാര്‍ധക്യത്തിലും , മനസ്സ് മാത്രം ഉപയോഗിച്ചു , പ്രാണ ശക്തി സ്വാംശീകരിച്ചു പരമാവധി മരണത്തെ അകറ്റാം. മനസ്സിലും മുഖത്തും പുഞ്ചിരിയോടെ , ലാഘവത്വം വരുത്തി , ഓരോ ദിവസത്തെയും കൌതുക പൂര്‍വം നോക്കാം. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കാം. ഓരോ ദിവസവും എത്ര മാത്രം സാര്‍ത്ഥകം ആയിരുന്നു എന്ന് അയവിറക്കിക്കൊണ്ട്.
© 8438 ■ ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

2 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...