മലയാളം മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

താണ്ട് ഒരു പത്തൂപതിനെട്ടു വര്‍ഷം മുമ്പേ തന്നെ ഐ.എസ്.എം. ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്ന ആളായിരുന്നു ഞാന്‍. അതിനുമുമ്പേ മലയാളം ടൈപ്പിംഗ് ഹയര്‍ പാസ്സായിരുന്നെങ്കിലും ടൈപ്പ്‌റൈറ്റര്‍  ഉപയോഗിച്ചിരുന്നില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ കീബോര്‍ഡ് ആണല്ലോ ഐ.എസ്.എം (അഥവാ സി.ഡാക്കിന്റെ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ്). പഠിച്ചു കഴിഞ്ഞാല്‍ വളരെ എളുപ്പവും, ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളും തമ്മില്‍ കണ്‍വേര്‍ഷന്‍ സാധിക്കുന്നതുമാണ് ഈ കീബോഡ്. വഴിയേ നിരവധി ഫോണ്ടുകളും എത്തി.

പേജ്‌മേക്കര്‍ എന്ന ലേഔട്ട് സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കളായ ആല്‍ഡസ് കമ്പനിയും അഡോബും ലയിച്ചപ്പോള്‍ , ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് ഒരു പുതിയ ഉണര്‍വ് വന്നു. കമ്പ്യൂട്ടറിലെ വിപ്ലവം പ്രിന്റിംഗ് മേഖലയ്ക്ക് ഏറ്റവും ഉപകാരപ്രദമായ നാളുകളായിരുന്നു പിന്നീട് വന്നത്. മലയാളത്തില്‍ അഡോബിന്റെ എ.ടി.എം. ഫോണ്ടുകള്‍ക്ക് സമാനമായ എം.എല്‍ ഫോണ്ടുകളും, ട്രൂടൈപ്പ് എന്നറിയപ്പെടുന്ന എം.എല്‍ .ടി.ടി. ഫോണ്ടുകളും നിരവധി ഉണ്ടായി.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഇടപെടാന്‍ തുടങ്ങിയ്‌പോള്‍ ഞാന്‍ ഐ.എസ്.എം ഉപേക്ഷിച്ച്  യൂണികോഡ് ഉപയോഗിക്കാന്‍ തുടങ്ങി. യൂണികോഡില്‍ ഇംഗ്ലീഷ് ടൈപ്പിംഗ് മലയാളത്തില്‍ പരിവര്‍ത്തനം ചെയ്യുകയാണല്ലോ ചെയ്യുന്നത്. എല്ലാവരെയും പോലെ എന്റെ പ്രിയപ്പെട്ട ഫോണ്ട് ആണ് യൂണികോഡിലെ അഞ്ജലി ഓള്‍ഡ് ലിപി. ഇംഗ്ലീഷ് ടൈപ്പിംഗില്‍ നല്ല വേഗതയുള്ളവര്‍ക്ക് യൂണികോഡ് നല്ലതാണ്.

ക്ഷേ, ഈ മൂന്നു രീതിയും ഉപയോഗിച്ച് കുറേക്കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായത് മലയാളം മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യുന്നതാണ് നമ്മുടെ വിരലുകള്‍ക്ക് ഏറ്റവും നല്ലത് എന്നതാണ്. യൂണിക്കോഡില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വിരലുകള്‍ക്ക് കൂടുതല്‍ ആയാസം ഉണ്ട് എന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് തന്നെ ഞാന്‍ വീണ്ടും ഐ.എസ്.എമ്മിലേക്ക് തിരിഞ്ഞു. പക്ഷേ, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ടൈപ്പ് ചെയ്യാന്‍ യൂണിക്കോഡ് തന്നെ വേണ്ടിവന്നിരുന്നു. പിന്നീട് ഐ.എസ്.എമ്മില്‍ നിന്ന് യൂണിക്കോഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യാവുന്ന ടൂളുകള്‍ ഇറങ്ങിയപ്പോള്‍ അത് എന്നെപ്പോലെ മലയാളം മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമായി. ഇപ്പോള്‍ ഇന്സ്ക്രിപ്റ്റ്‌ ലെ ഔട്ടില്‍ തന്നെ യുണികോഡില്‍ ടൈപ്പ് ചെയ്യാനും സാധിക്കുന്നുണ്ടല്ലോ . ( ഉദാ : Malayalam (India ) Keyboard with inscript. ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് പഠിക്കാന്‍ വെറും രണ്ടാഴ്ച മിനക്കെട്ടാല്‍ സാധിക്കും. മന്ഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗതയില്‍ ചെയ്യാനും സാധിക്കും.

മേല്‍പറഞ്ഞ കണ്‍വേര്‍ഷ ന്‍ ടൂളുകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് ടൈപ്പ് ഇറ്റ് എന്ന ടൂള്‍ ആണ്. വളരെ ലളിതമായ ഒരു ആപ്ലിക്കേഷന്‍ ആണിത്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് മംഗ്ലീഷില്‍  ടൈപ്പ് ചെയ്ത മാറ്റര്‍ പ്രിന്റ് ആവശ്യത്തിന് വേണ്ടി മാറ്റാം. ഇപ്പോള്‍ പല ഫേസ്ബുക്ക് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഓഫ്‌സെറ്റ് പ്രിന്റിംഗിന് പേജ് മേക്കറിലോ,  ഇന്‍ ഡിസൈനിലോ മാറ്റര്‍ ലേഔട്ട് ചെയ്യേണ്ടി വരും. അതുപോലെ ഇമേജുകള്‍ മലയാളം ഉള്‍പ്പെടുത്തി ഫോട്ടോഷോപ്പിലും ചിലപ്പോള്‍ കോറല്‍ ഡ്രോയിലും ചെയ്യേണ്ടിവരും. മംഗ്ലീഷില്‍  ടൈപ്പ് ചെയ്ത മാറ്റര്‍ പേജ് മേക്കറില്‍ ലേഔട്ട് ചെയ്യാന്‍ ' ടൈപ്പ് ഇറ്റ് ' സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്‍സ്‌ക്രിപ്റ്റിലേക്ക് മാറ്റം വരുത്തിയാല്‍ മതി. എം.എല്‍ ഫോണ്ടുകളാണ് ഉപയോഗിക്കേണ്ടത്.

അതുപോലെ ഐ.എസ്.എം ഇന്സ്ടാല്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പില്‍   ണ്ട മുതലായ ചില അക്ഷരങ്ങളുടെ പ്രശ്‌നം ഉണ്ടെങ്കില്‍ അത് മാറാന്‍  ആദ്യം എഫ്. എം. എല്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ടൈപ്പ് ചെയ്ത മാറ്റര്‍ എഫ് .എം. എല്ലിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം ഫോട്ടോഷോപ്പില്‍ എഫ്. എം. എല്‍ ഫോണ്ടുകള്‍ സെലക്ട് ചെയ്തശേഷം പേസ്റ്റ് ചെയ്താല്‍ മതിയാകും.

യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ഗുഗിളിന്റെ മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ ഐ.എം.ഐ ഉപയോഗിക്കുന്നതുപോലെ ഗൂഗിള്‍ ക്രോമില്‍ ഒരു ഗുഗിള്‍ ഇന്‍പുട്ട് ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ യൂണിക്കോഡും, ഇന്‍സ്‌ക്രിപ്റ്റും മാറിമാറി ഉപയോഗിക്കാനും പറ്റും.

രീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വന്തമായി കീബോര്‍ഡ് ഉണ്ടാക്കാനും പറ്റും. മലയാളം ഫോണ്ടുകള്‍ സംബന്ധിച്ച ഇതടക്കമുള്ള ചില ലിങ്കുകള്‍ താഴെ നല്‍കിയിട്ടുണ്ട്.

അതിമധുരം മലയാളം 

മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌ വെയറുകളും ലേഖനങ്ങളും ഒക്കെയായി അന്‍പതോളം ലിങ്കുകള്‍ താഴെ നല്‍കുന്നു. 

-----------------------------------------------------------------------------------------------------------------------------

1. a. Click Here for a good article in adyakshari.

-----------------------------------------------------------------------------------------------------------------------------

Google Writing Tools

ഗൂഗിള്‍ മലയാളം ട്രാസ്ലിട്ടെറേഷന്‍ 

1.b.. നമ്മള്‍ ടൈപ്പ് ചെയ്യുന്ന മംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഏറ്റവും നല്ല ഒരു ടൂള്‍ ആണ് ഗുഗിള്‍ മലയാളം ട്രാന്‍സ്ലിറ്ററേഷന്‍. ഇത് ഓഫ് ലൈന്‍ ആയും ചെയ്യാം. നേരത്തെ ഇത് ഓണ്‍ലൈന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഐ.എം.ഇ മുഖേന ഓഫ്‌ലൈന്‍ ആയും ടൈപ്പ് ചെയ്യാവുന്ന വിധത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ എല്ലാ പ്രോഡക്ട്‌സിലും ഇതുപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാം. നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മുടെ ഭാഷയില്‍ ഏത് വേഡ്‌പ്രോസസറിലും ടൈപ്പ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. മൈക്രോസ്ഫ്റ്റ് വേഡ്, നോട്ട്പാഡ്, വേര്‍ഡ്പാഡ് തുടങ്ങിയ വേഡ് പ്രോസസിംഗ് സോഫ്‌റ്റ്വെയറുകളില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയാം. അതുപോലെ ബ്ലോഗില്‍ നേരിട്ട് ടൈപ്പ് ചെയ്യുവാനും, കമന്റുകള്‍ എഴുതുവാനും, ഒരു ഇമെയില്‍ ടൈപ്പു ചെയ്യുവാനുമൊക്കെ ഇതേ രീതി ഉപയോഗിക്കാം. Click here to download google malayalam transliteration tool.

-----------------------------------------------------------------------------------------------------------------------------

അഞ്ജലി ഓള്‍ഡ്‌ ലിപി ഫോണ്ട് 
2. Install Malayalam Unicode Font Anjali Old Lipi. You may click here to Anjali Old LipFont

------------------------------------------------------------------------------------------------------------------------------
അക്ഷരങ്ങളുടെ പ്രശ്നം 
3. In Google Chrome, if you experience Chillu Problem, you may install an extention. Click here to Fix ML

-----------------------------------------------------------------------------------------------------------------------------

മലയാളംഫോണ്ട് 
4. This is a good tool for online malayalam typing : MalayalamFont

-----------------------------------------------------------------------------------------------------------------------------

അക്ഷരങ്ങള്‍ 
5. Another link for unicode convertion >  Aksharangal

-----------------------------------------------------------------------------------------------------------------------------

ഐഫോണ്‍ 
6. Here is a link for Malayalam for iPhone 

-----------------------------------------------------------------------------------------------------------------------------

7. On this page , try to explain how to resolve problems when viewing the Malayalam pages. Malayalam Wikipedia uses Unicode to encode its pagesVisit Vikkipedia page for malayalam unicode problems. Click Here

-----------------------------------------------------------------------------------------------------------------------------

ഫോണ്ട് ഹെല്‍പ്‌ 
8. Visit this One India Site for some Malayalam font help. One India

-----------------------------------------------------------------------------------------------------------------------------

മലയാളം ബ്ലോഗുകള്‍ ഫോണ്ടുകള്‍ 
9. This is a good article . All about  Malayalam Blogs

-----------------------------------------------------------------------------------------------------------------------------

വരമൊഴി 
10Computers operates by assigning a code number for each English character. For example, letter A has the number 65. Now we have separate code numbers for all Malayalam characters - in fact, for all languages of the world....... This is a Good Article / Varamozhi / വരമൊഴി 

-----------------------------------------------------------------------------------------------------------------------------

യുനികോഡ് കണ്‍സോര്സ്യം 
11. This file contains an excerpt from the character code tables and list of character names for The Unicode Standard, Version 6.2. Malayalam Unicode Consortium യുനികോഡ് കണ്‍സോര്‍ഷ്യം 

-----------------------------------------------------------------------------------------------------------------------------

ടൈപ്പിറ്റ്‌  
12. Typeit! is a Free Malayalam language editor, where you can type and edit  documents in Malayalam. Typeit! supports five Malayalam Keyboards. They are Inscript (ISM), GIST, Malayalam Typewriter, Panchari and Varityper Phonetic keyboard Layout. Anyone who is familier with any of the above keyboard layouts can use Typeit! with ease. Type It is a good tool. Click here to download ടൈപ്പ് ഇറ്റ്‌ 

-----------------------------------------------------------------------------------------------------------------------------

കേരളീയം 
13. Keraleeyam is a malayalam phonetic converter. It can convert English characters in to equivalent malayalam characters. This program support unicode. Click : Keraleeyam 

-----------------------------------------------------------------------------------------------------------------------------

ഇന്‍പുട്ട് മെത്തേഡ് ലേഖനം 
14. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്.....  Malayalam Input Methods - Article

-----------------------------------------------------------------------------------------------------------------------------

ഒരു ഇന്ക്രിപ്റ്റ്‌ ലേഖനം 
15. യൂണിക്കോഡ് മലയാളത്തിന്റെ വ്യാപനത്തോടെ ധാരാളം പേര്‍ കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ തുടങ്ങി. മിക്കവര്‍ക്കും മേല്‍പ്പറഞ്ഞ ക്വര്‍ട്ടി ലേ-ഔട്ട് പരിചിതമായിരുന്നതിനാല്‍ അതുപയോഗി­ച്ചു് ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ മലയാളമെഴുതുന്ന സംവിധാനം ഏറെ പ്രചാരത്തിലായി. മംഗ്ലീ­ഷിലെഴുതി മലയാളത്തിലാക്കുന്ന ഈ വിദ്യക്കായി തന്നെ വരമൊഴി,ഇളമൊഴി, സ്വനലേഖ,ക്വില്‍പാഡ്, അക്ഷരങ്ങള്‍.കോം, ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ തുടങ്ങിയ ഓണ്‍ലൈനും ഓഫ്‌ലൈ­നുമായ ഉപകരണങ്ങളും നിലവില്‍ വന്നു ..... തുടര്‍ന്ന് വായിക്കുക . (പി.എം.കുട്ടി) Using Inscript for Malayalam

-----------------------------------------------------------------------------------------------------------------------------

Link for Chrome Extension for Malayalam Typing
16. Google Input Tools lets you type in your language using the input tools familiar to you.
Google Input Tools makes it easy to enter text in the languages you want, when you want them.  Chrome Extention

-----------------------------------------------------------------------------------------------------------------------------

Malayalam Inscript with Extended Layout Keyboard

17.
പിന്നേം കീബോഡല്ല. ഇന്റലിജന്റ് അല്ലാത്ത പൊട്ടന്‍ കീബോഡ്.
ഹ അടിച്ചാല്‍ ഹ കിട്ടും.
ക അടിച്ചാല്‍ ക കിട്ടും
ക ാ ക ് ക അടിച്ചാല്‍ കാക്ക കിട്ടും
(എളുപ്പത്തിനു് ക ാ (ആള്‍ട്ട്) ക അടിച്ചാലും മതി).... <read more click link>

-----------------------------------------------------------------------------------------------------------------------------

Useful Information about Inscript
18. ചര്‍‌ച്ച ചെയ്താല്‍‍ തീരാത്ത ഒരു വിഷയമാണ് ഇക്കുറി. മുമ്പ് ഇതേവിഷയത്തില്‍ ഭൂലോകത്തും ബൂലോഗത്തും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. താത്പര്യമുള്ളവര്‍ക്ക് പഴയ പിന്മൊഴിക്കൂട്ടത്തിന്റെ സൂക്ഷിപ്പുപുരയില്‍ (archive) തപ്പി വിഷയം പൊടിതട്ടി എടുക്കാവുന്നതാണ്...... <read more click link>

-----------------------------------------------------------------------------------------------------------------------------

Malayalam UC to ML Converter
19. Convert Unicode to ML is a small utility designed to convert Unicode Malayalam fonts to ISM ML fonts. It is very simple to use. After opening the software You want to copy and paste the unicode text on the left Textbox and press convert button to convert...... click Link to download

-----------------------------------------------------------------------------------------------------------------------------

FML Fonts
20.
Download Malayalam FML Fonts

-----------------------------------------------------------------------------------------------------------------------------

21. Input tools link

-----------------------------------------------------------------------------------------------------------------------------

A useful article
22. There are different methods to input Malayalam in computer. ISM, Google IME / Transliteration, InScript etc are some to name a few, that lead the chaos. It is a sad fact that Malayalam still does not have a standard or perfect keyboard, which is compatible in all machines or works in all environments.... 

-----------------------------------------------------------------------------------------------------------------------------

Create Your own Keyboard
23. Microsoft Keyboard Layout Creator. Create Your own Keyboard
Keymajic

-----------------------------------------------------------------------------------------------------------------------------

Super Soft Thoolika
24. Type in Inscript or Typewriter layout in Unicode  Supersoft Thoolika 

-----------------------------------------------------------------------------------------------------------------------------

Keyman
25. Tavutlesoft Keyman

-----------------------------------------------------------------------------------------------------------------------------

My Malayalam
26. Type in English and press space (add space) to convert into Malayalam . Link

-----------------------------------------------------------------------------------------------------------------------------

27. Keymajic Malayalam Download Click for Article

-----------------------------------------------------------------------------------------------------------------------------

28. Malayalam ML TT Fonts Download (saikatham)

-----------------------------------------------------------------------------------------------------------------------------

29. Malayalam Nila Font Download  (Click Kerala)

-----------------------------------------------------------------------------------------------------------------------------

30. Malayalam Font Download (Malayalam font download.com)

-----------------------------------------------------------------------------------------------------------------------------

Other Links
Sariga
Easymalayalamtyping
About Varamozhi
Athbhuthalokam
E-Pallikkoodam
Yamanoli about ism
Bhashaindia
Itvidyalayam Ubundu
Typing Tools
Gopur
Hobbycircuits
Gizbot
Inmalayalam
Techmalayalam
Suhrthu
Wikipedia

ORUMA ARTICLE

-----------------------------------------------------------------------------------------------------------------------------

Mobile Malayalam Links
Entecomputerlokam
Suhrthu
Elxkeralammobile
Shihabpk

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടുവെങ്കില്‍ താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ വഴിയും ഫേസ് ബുക്ക്‌ വഴിയും കമന്റുകള്‍ നല്‍കാം. 
© 8440 ■ ıɹǝuuɐʞʞɐɯ ■

Comments

  1. ഇപ്പൊ മംഗ്ലീഷിലാണു ടൈപ്പുന്നത്.. ഇത് ശീലമായതുകൊണ്ട് മലയാളത്തിലേക്ക് മാറാൻ മടി. എങ്കിലും എന്നെങ്കിലും മലയാളം തന്നെ ടൈപ്പ് ചെയ്യണമെന്ന് ആഗ്രഹിച്ചാൽ ഒരു ചൂണ്ടുപലകയായല്ലൊ..

    വളരെ നന്ദി..

    ReplyDelete
  2. എനിക്കെന്തൊ കീ മാന്‍ ക്ഷ അങ്ങടു പിടിച്ചു. അതില്‍ ടൈപ്പാന്‍ തുടങ്ങിയതില്‍ പിന്നെ മാറ്റാന്‍ തോന്നിയിട്ടില്ല. കാര്യം അത്രക്കും എളുപ്പാണേയ്....

    ReplyDelete
  3. കീമാന്റെ ആളാണ് ഞാന്‍
    സാമാന്യം നല്ല സ്പീഡില്‍ ചെയ്യുന്നുണ്ട്
    മുമ്പ് ജേക്കബ്’സ് മലയാളം ഉപയോഗിച്ചിരുന്നു.
    എന്നാലും കീമാന്‍ ഇഷ്ടപ്പെട്ടുപോയി

    ReplyDelete
  4. കീ മാനൊന്നുമല്ല പുലി..., കീ മാജിക് ഉപയോഗിച്ച് നോക്കൂ..ഡയറക്റ്റ് റ്റൈപിംഗ്, ഡയറക്റ്റ് എന്റർ... ഉപയോഗിക്കൂ, അർമാദിക്കൂ..

    ReplyDelete
  5. നന്ദി , റിനു , അജിത്ത്‌ സര്‍ , മുഹമ്മദ്‌ കുട്ടി , വി.എം. , വാസു ദിരി ..

    ReplyDelete
  6. വളരെ പ്രയോജനപ്പെടുന്ന ലേഖനം. എഴുതി തീർക്കാൻ തിരക്ക്‌ കൂട്ടിയതു പോലെ തോന്നി.
    തുടക്കത്തിൽ ഫോട്ടോഷൊപ്പിൽ കാണുന്നതുപോലൊരു ഫോണ്ട്‌ ആർക്കും ഇതുവരെ ഉണ്ടാക്കാൻ കഴിയാത്തതെന്തേ ?

    ReplyDelete
  7. ഒന്നുകൂടി വിശദമായി എഴുതി ചേര്‍ക്കാം. വായനക്ക് നന്ദി.

    ReplyDelete
  8. Palappozhum vannupokaaan pattiya oru link.
    onnu bookmark cheyyuvaane....

    ReplyDelete
  9. നല്ല അറിവിന്‌ നന്ദി. മലയാളം ഫോണ്ട് പഞ്ചാരി ഡൌണ്‍ലോഡ്‌ ചെയ്യാന്‍ എന്താണ് വഴി ?

    skselvakumar@gmail

    ReplyDelete
  10. vaLare nandiyuNTenn paranjaalum mathiyaakilla

    ReplyDelete

Post a Comment