"അഭ്യര്‍ത്ഥന റദ്ദ്‌ ചെയ്തു. ബൈ !.. "

(ഞാന്‍ ഒരു ഫേസ്‌ ബുക്ക്‌ വിദഗ്ദ്ധന്‍ അല്ല. പക്ഷെ അത്ര പരിചയമില്ലാത്തവര്‍ക്ക് വേണ്ടി ഉള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നു)
മുക്കു നേരിട്ട് പരിചയമുള്ള ആളുകള്‍ക്കും, നമ്മുടെ ചങ്ങാതിമാര്‍ സജസ്റ്റ് ചെയ്യുന്ന ചങ്ങാതിമാര്‍ക്കും, പഴയ പരിചയക്കാര്‍ക്കും ഒക്കെ നമ്മള്‍ ഫേസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കാറുണ്ടല്ലോ. ".... ഇന്നയാളെ നിങ്ങള്‍ക്ക് ഒരു പക്ഷേ അറിയാമായിരിക്കും '' എന്ന മട്ടില്‍ ഫേസ്ബുക്ക് നല്‍കുന്ന ഉപദേശപ്രകാരവും ചിലപ്പോള്‍ ഇങ്ങനെ അഭ്യര്‍ത്ഥന നല്‍കും.


ന്നാല്‍ പ്രസ്തുത വ്യക്തികള്‍ക്ക് നമ്മെ മനസ്സിലായില്ലെങ്കിലോ, അല്ലെങ്കില്‍ അദ്ദേഹത്തിന് നമ്മെ സുഹൃത്താക്കുന്നതില്‍ വിമുഖതയുണ്ടെങ്കിലോ, അതുമല്ലെങ്കില്‍ ഫ്രെണ്ട് റിക്വസ്റ്റുകള്‍ പരിശോധിക്കാത്ത ആള്‍ക്കാണ് റിക്വസ്റ്റ് അയച്ചതെങ്കിലോ , നാം അയച്ച റിക്വസ്റ്റുകള്‍ കെട്ടിക്കിടക്കും. മുമ്പ് അയച്ച റിക്വസ്റ്റുകള്‍ ചിലര്‍ക്ക് ഓര്‍മ കാണുകയും ഇല്ല. ഇത് ഒരു നിശ്ചിത എണ്ണത്തില്‍ അധികമായാല്‍ സാധാരണഗതിയില്‍ , ഫേസ്ബുക്ക് റിക്വസ്റ്റ് അയക്കുന്ന ആള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് ശിക്ഷ വിധിക്കും. ചിലപ്പോള്‍ കൂടുതല്‍ കാലത്തേക്ക് ഫ്രെണ്ട് റിക്വസ്റ്റ് അയക്കുന്നതില്‍ നിന്ന് തടയും.

ങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇടയ്ക്ക് നമ്മുടെ പെന്റിംഗ് റിക്വസ്റ്റുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. അയച്ച് കുറച്ചു ദിവസം കഴിഞ്ഞിട്ടും പെന്റിംഗ് ആണെങ്കില്‍ പ്രസ്തുത റിക്വസ്റ്റുകള്‍ റദ്ദ് ചെയ്ത് , മെസ്സേജ് വഴിയോ മറ്റോ വീണ്ടും ബന്ധപ്പെട്ട് പുതിയ റിക്വസ്റ്റ് അയക്കുന്നതായിരിക്കും അഭികാമ്യം. എങ്ങനെയാണ് ഇങ്ങനെയുള്ള പെന്റിംഗ് റിക്വസ്റ്റുകള്‍ റദ്ദ് ചെയ്യുക ? അറിഞ്ഞുകൂടാത്തവര്‍ക്ക് അതിനുള്ള ഒരു വഴി ആണ് ഇനിപ്പറയുന്നത്.

സ്വന്തം ടൈംലൈനിലേക്ക് പോകുക. കവര്‍ ഇമേജിന് താഴെയായി വലത്ത് ഭാഗത്ത് കാണുന്നി ആക്ടിവിറ്റി ലോഗ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആക്ടിവിറ്റി ലോഗ് വിന്‍ഡോയില്‍ ഇടതുഭാഗത്ത് കാണുന്ന ലിസ്റ്റില്‍ ഫ്രെന്റ്‌സ് എന്നു കാണുന്നുണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക. കാണുന്നില്ലെങ്കില്‍ മോര്‍ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഫ്രെന്റ്‌സ് ആക്ടിവിറ്റി ഐറ്റം കാണാവുന്നതാണ്.

നിങ്ങള്‍ ഓരോരുത്തര്‍ക്കും അയച്ച റിക്വസ്റ്റുകള്‍ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. അതിലുള്ള ആളുടെ പേരിന് മുകളില്‍ മൗസ് വച്ചാല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ റിക്വസ്റ്റ് സെന്റ് എന്നതിനുമുകളില്‍ മൗസ് വച്ചാല്‍ കാന്‍സല്‍ ചെയ്യാനുള്ള മെനു ഐറ്റം ലഭിക്കുന്നതാണ്. ഓരോ ഐറ്റത്തിനും നേരേ അവസാനം നല്‍കിയിട്ടുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്തും റിക്വസ്റ്റ് കാന്‍സല്‍ ചെയ്യാം.


ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടുവെങ്കില്‍ താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍   വഴിയും ഫേസ് ബുക്ക്‌ ഓണ്‍ ആണെങ്കില്‍ അത് വഴിയും താഴെ കമന്റുകള്‍ നല്‍കാം. 


© 8442 ■ ıɹǝuuɐʞʞɐɯ ■



Comments