ഇന്ന് ആരൊക്കെ നിര്‍ത്തും ?

" ഒരറ്റത്ത് തീയും മറ്റേ അറ്റത്ത് ഒരു വിഡ്ഢിയും " എന്നാണല്ലോ പുകവലിയെ കുറിച്ചു പറയാറ് ... "
പുകവലി നിര്ത്തിയവന്‍ പുതുതായി മതം മാറിയവനെ പോലെ
" ഉപദേശി " ആയി മാറും എന്നും പറയാറുണ്ട്

മാര്‍ക്ക്‌ ട്വയിന്‍ പറഞ്ഞത് " വലി നിര്‍ത്താന്‍ വളരെ എളുപ്പം ആണ്. ഈ ഞാന്‍ തന്നെ ആയിരം പ്രാവശ്യം നിരത്തിയിട്ടുണ്ട് " എന്നാണു.

വീട്ടില്‍ കള്ളന്‍ കയറില്ല , കഷണ്ടി കയറില്ല എന്നീ ഗുണങ്ങളും ഉണ്ട്. (കുര, നേരത്തെ തട്ടിപ്പോകും )

... വാസ്തവത്തില്‍ ഒരു കാലത്ത് പുകയില മുപ്പത്തിയാറു തരം അസുഖങ്ങള്‍ക്ക് മരുന്ന് ആയി ഉപയോഗിച്ചിരുന്നു.
ബീഡി ആണ് ഏറ്റവും പ്രശ്ന, പിന്നെ സിഗരറ്റ് , പിന്നെ ചുരുട്ട്. ആന്ധ്ര പ്രദേശില്‍ ഒക്കെ പോയാല്‍ വലിയ ട്രോഫി പോലത്തെ പാത്രത്തില്‍ (ഹുക്ക ) പുകയില നിറച്ചു , അതിനു മുകളിലെ വെള്ളത്തിലൂടെ കടന്നുവരുന്ന പുക , നീണ്ട കുഴല് വഴി മാറി മാറി ആഞ്ഞു വലിച്ചു , തീവണ്ടി എന്‍ജിനില്‍ നിന്ന് വരുന്ന പോലെ പുക വിട്ടു നിര്‍വൃതിയില്‍ ആഴ്ന്നു ഇരിക്കുന്നവരെ കാണാം. (ഇത്തരം ഹുക്കകള്‍ , വലിയ തേങ്ങയുടെ ചിരട്ട കൊണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ട്. ) പക്ഷെ ഇങ്ങനെ വലിക്കുന്നവരെക്കാള്‍ അസുഖം വരുന്നത് ബീഡി വലിക്കുന്നവര്‍ക്കാണ് , കാരണം ബീഡിയില, സിഗരട്ടിലെ കടലാസു ...
പുകവലിക്കാരെ ഇപ്പോള്‍ സമൂഹം മദ്യപന്മാരെക്കാള്‍ വെറുപ്പോടെ ആണ് നോക്കുന്നത്.
പക്ഷെ പല പുകവലിക്കാര്‍ക്കും ഇത് നിര്‍ത്തണം എന്ന് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ട് എന്നതാണ് സത്യം . പക്ഷെ , നിക്കോട്ടിനും , മറ്റു അയ്യായിരത്തിലധികം രാസ സംയുക്തങ്ങളും , ശരീര പ്രവര്‍ത്തനത്തിന് വേണ്ട ഏതോ ഹോര്‍മോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചു , കോടിക്കണക്കിനു ശരീര കോശങ്ങള്‍ പുകയ്ക്കു വേണ്ടി നിലവിളിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ വീണ്ടും വലിക്കുന്നു. ഒരുപക്ഷെ , ഇത്രയും സുലഭം അല്ലായിരുന്നെങ്കില്‍ അയാള്‍ നിര്തിയേനെ ...
(നിക്കോട്ടിന്‍ ആണ് അപകടകാരി എന്ന് പറയാറുണ്ട്‌. പക്ഷെ അതിനേക്കാള്‍ അപകട കാരിയായ വേറെ ഒരുപാട് രാസസംയുക്തങ്ങള്‍ പുകയിലയില്‍ ഉണ്ട്. പാവം നിക്കോട്ടിന്‍ )
അല്പാല്പം ആയി നിര്‍ത്താം എന്ന് എവിടെയോ വായിച്ചു. ഇത് ശുദ്ധ ഭോഷ്ക് ആണ്. ഒറ്റയടിക്ക് ആണ് നിര്‍ത്തേണ്ടത്. എന്നിട്ട് പോക്കറ്റില്‍ കുറച്ചു കുര്മുളകും ഏലവും കരുതുക. പിന്നെ വലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഏലം, ഒരു കുരുമുളക് എന്നിവ ചവയ്ക്കുക.
താന്‍ , തന്നെക്കാള്‍ ദുരിതം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൂടി നല്‍കുന്നുണ്ട് എന്ന് എപ്പോഴും ഓര്‍ക്കുക ...
(ഇന്ന് പുകയില വിരുദ്ധ ദിനം )
താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍   വഴിയും ഫേസ് ബുക്ക്‌ ഓണ്‍ ആണെങ്കില്‍ അത് വഴിയും താഴെ കമന്റുകള്‍ നല്‍കാം. 

© 8443 ■ ıɹǝuuɐʞʞɐɯ ■

Comments

  1. അല്പാല്പം നിര്‍ത്തുക സാദ്ധ്യമല്ല
    ഒറ്റയടിയ്ക്ക് നിര്‍ത്താം

    അനുഭവസ്ഥന്‍

    ReplyDelete
  2. അതെ. അതാണ്‌ ശരിയായ വഴി.

    ReplyDelete

Post a Comment