ഹായ് ... ഹാഷ് ടാഗ് ഫേസ് ബുക്കിലും ....

ട്വിറ്ററില്‍ ക്രിസ് മെസ്സിനയാണ് ആദ്യമായി ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹാഷ് ടാഗുകള്‍ (പൗണ്ട് സിംബലിനെ # തുടര്‍ന്നുള്ള വാക്കുകള്‍ ) ഉപയോഗിച്ചത്. അതിനുശേഷം ട്വിറ്റര്‍ പ്രോഗ്രാം തന്നെ ഹാഷ് ടാഗുകള്‍ ഏറ്റെടുക്കുകയും ചില പ്രത്യേക തരം ട്വീറ്റുകള്‍ (ട്വിറ്റര്‍ സ്റ്റാറ്റസുകള്‍ക്കു പറയുന്ന പേര് - ഈ വാക്ക് ഈയിടെ ഓക്‌സ്‌ഫോര്‍ഡ്  നിഘണ്ടുവില്‍ ഇടംപിടിച്ചു.) ഒരു ടാഗില്‍ ഓര്‍ഗനൈസ് ചെയ്യുന്ന രീതി തുടങ്ങുകയും ചെയ്തു. അതിനുശേഷം ഫ്‌ലിക്കറും (ഫോട്ടോ ഷെയറിംഗ് ) ടംബ്ലറും (മൈക്രോ ബ്ലോഗ് പ്ലാറ്റ്‌ഫോം) ഗൂഗിള്‍ പ്ലസും, ഫേസ്ബുക്കിന്റെ തന്നെ ഇന്‍സ്റ്റാഗ്രാമും ഒക്കെ ഇത് ഉപയോഗിക്കാന്‍ തുടങ്ങി. അവസാനം ഇതാ ഫേസ്ബുക്കും ഹാഷ് ടാഗുകള്‍ അനുവദിക്കുന്നു... പ്രധാനമായും ഫേസ്ബുക്കില്‍ ഉള്ള ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്. ഇത് നിങ്ങളുടെ സന്ദേശങ്ങളെ ഒറ്റ ക്ലിക്കില്‍ കാറ്റഗറൈസ് ചെയ്യും. ടാഗ് ചെയ്ത വാക്ക്  , അഥവാ വാക്കുകള്‍ ഗ്രൂപ്പു ചെയ്യപ്പെടും. ഫേസ് ബുക്കില്‍ ഗ്രാഫ് സര്‍ച്ച് ആക്ടീവ് ആയ അംഗങ്ങള്‍ക്ക് കൂടുതല്‍ ഫലവത്തായി സര്‍ച്ച് ചെയ്യുകയും ചെയ്യാം. ട്വിറ്ററിലും ഉപയോഗിക്കാം. ഒരു പ്രത്യേക വിഷയത്തെ പറ്റി മറ്റ് അംഗങ്ങള്‍ എന്തുപറഞ്ഞു എ്ന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം.
ഫേസ്ബുക്കും വിഷയാധിഷ്ഠിത പരസ്യങ്ങളിലൂടെ ഇതുകൊണ്ട് നേട്ടം ഉണ്ടാക്കുന്നുണ്ട്. പുതിയ ട്രെന്റുകള്‍ അറിയാനുള്ള ഒരു വലിയ അവസരം ഇത് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട് താനും.
ഇപ്പോള്‍ പല അംഗങ്ങള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ക്രമേണ എല്ലാ അംഗങ്ങള്‍ക്കും ലഭ്യമാകും. അധികം വൈകാതെ മൊബൈല്‍ ആപ്ലിക്കേഷനുകളിലും എത്തും.

© 8446 ■ ıɹǝuuɐʞʞɐɯ ■


Comments

  1. informative

    ReplyDelete
  2. പുതിയ അറിവുകള്‍ പങ്കുവെച്ചതിന് നന്ദി.....

    ReplyDelete
  3. എങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ

    ReplyDelete
  4. നന്ദി , കൃഷ്ണകുമാര്‍ , പ്രദീപേട്ട , അനാമികന്‍ ....

    ReplyDelete

Post a Comment