ഒഴിവു സമയങ്ങളിലെ അറിയാവുന്ന പോലെയുള്ള പാചകത്തിന്റെ അസ്കിത ഉള്ളതിനാല്‍ കഴിഞ്ഞ ഞായറാഴ്ച വ്യത്യസ്തതയുള്ള ഒരു കൊഞ്ച് കറി ഉണ്ടാക്കാമെന്ന് കരുതി. ഇടത്തരം വലിപ്പമുള്ള കൊഞ്ചാണ് ഈ കറിക്ക് നല്ലത്. കായലുകളില്‍ കുറെ ദിവസം യാത്ര ചെയ്യുന്ന , ഹൌസ് ബോട്ട് പോലെ മേല്‍ക്കൂരയുള്ള തോണിക്കാര്‍ ഒരാഴ്ചയോക്കെ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു കൊഞ്ച് കറി ഉണ്ടാക്കുന്നതിനെ കുറിച്ച് വായിച്ചിരുന്നു. അതില്‍ നിന്ന് അല്പം വ്യത്യാസം വരുത്തിയാണ് ഇത് ഉണ്ടാക്കിയത്. (ഇത് രണ്ടു ദിവസം വരെ മാത്രമേ സൂക്ഷിക്കാന്‍ പറ്റുള്ളൂ )
കൊഞ്ച് തല കളയാതെ വൃത്തിയാക്കണം. കൊഞ്ചിന്റെ കഴുത്തിലെ പച്ച കളറുള്ള ഭാഗം എടുത്തു കളയണം. ഉപ്പും അല്പം മഞ്ഞള്‍പൊടിയും പുരട്ടി വയ്ക്കണം. അര കിലോ കൊഞ്ചിനു ഏകദേശം ഒരു കപ്പു ചെറിയ ഉള്ളി അരിഞ്ഞെടുക്കുക. അതും എരിവിനു വേണ്ടതിനെക്കാള്‍ അല്പം കൂടുതല്‍ കാശ്മീരി മുളകുപൊടിയും രണ്ടു ഇടത്തരം പഴുത്ത തക്കാളിയും പാകത്തിന് ഉപ്പും കൂടി മിക്സിയില്‍ നന്നായി അരച്ചെടുക്കുക. മണ്‍ ചട്ടി ചൂടാക്കി അതിലേക്കു ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക . കടുക് , അരിഞ്ഞ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റുക . അരപ്പ് ഒഴിച്ച്ചതിനു ശേഷം കൊഞ്ചു ചേര്‍ത്ത് വേവിക്കുക. അമിതമായി വേവിക്കരുത്. അധികം വെന്താല്‍ കൊഞ്ച് മരവിച്ചു പോകും. ചാറു കുറുകി കഴിഞ്ഞാല്‍ അല്പം പച്ച വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി വെയ്ക്കുക. കുറച്ചു നേരം കഴിഞ്ഞു തണുത്ത ശേഷം ഉപയോഗിക്കാം.
ഉണ്ടാക്കി നോക്കി അഭിപ്രായം പറയൂ ..

ഇഷ്ടമായി , കൊഞ്ചുകറി പോലുള്ള എഴുത്ത് ഇഷ്ടമായി.....ഉണ്ടാക്കി നോക്കാന്‍ ഞാന്‍ പാചകകലയില്‍
ReplyDeleteസംപൂജ്യനായിപ്പോയല്ലോ...
സിംഗപ്പൂരില്‍ വച്ച് ഇംഗ്ലിഷ് അറിയാത്ത എന്റെ ഒരു കൂട്ടുകാരന്‍ മാര്‍ക്കറ്റില്‍ പോയി “റൌണ്ട് റൌണ്ട് ഫിഷ്” വേണമെന്ന് പറഞ്ഞത് ഓര്‍മ്മ വന്നു കൊഞ്ചിനെ കണ്ടപ്പോള്‍
ReplyDeleteഉം .... ഗ്ലും ഗ്ലും .....
ReplyDeleteഅജിത്തെട്ടാ round round fish ... ha.. ha..
ReplyDelete
ReplyDeleteപ്രദീപേട്ടാ കുറേശ്ശ ഓരോന്ന് ഉണ്ടാക്കി നോക്കൂ ...
നിധീഷ് , നന്ദി.
ReplyDeleteഈ ഉച്ച നേരത്ത് വായിച്ചത് കൊണ്ടാണോ എന്നറിയില്ല. വല്ലാത്തൊരു ആക്രാന്തം
ReplyDeleteഉണ്ടാക്കി നോക്കി ആക്രാന്തം മാറ്റൂ ... :-)
ReplyDelete