ഡിസ്‌പോസിബിള്‍ ഇമെയില്‍ !


ത് ഡിസ്‌പോസിബിള്‍ യുഗം ആണല്ലോ. കടലാസുകൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ ഡിസ്‌പോസിബിള്‍ ആയി ലഭിക്കുന്നത് കുഴപ്പമില്ല. പക്ഷേ, പ്ലാസ്റ്റിക്ക് കൊണ്ടുള്ള സാധനങ്ങള്‍ ഡിസ്‌പോസിബിള്‍ ആയി ലഭിക്കുന്നത് നിയമം മൂലം നിരോധിക്കണം എന്നാണ് എന്റെ പക്ഷം. ഓരോ വര്‍ഷവും ഇങ്ങനെ ഭൂമിയിലേക്ക് നിക്ഷേപിക്കപ്പെടുന്നവയുടെ കണക്കുകളില്‍ കൂടി സഞ്ചരിച്ചാല്‍ നമ്മള്‍ ഞെട്ടിപ്പോകും. ഭാരതത്തില്‍ ശേഖരിക്കപ്പെട്ട് റീസൈക്കിള്‍ ചെയ്യപ്പെടുന്നവ കഴിച്ച് പ്രതിദിനം 6289 ടണ്‍ ഉണ്ടാകും എന്നാണ് ഒരു പഴയ കണക്ക്.

പ്ലാസ്റ്റിക്കിനെക്കുറിച്ച് സന്ദര്‍ഭവശാല്‍ എഴുതിയതാണ് . ഈ കുറിപ്പ് ഇതിനെക്കുറിച്ചല്ല. ആവശ്യമില്ലെന്കില്‍ കളയാവുന്ന ഇമെയിലിനെക്കുറിച്ചാണ്. സാധാരണ ഗതിയില്‍ നമ്മുടെ മെയില്‍ ഇന്‍ബോക്‌സ് ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകളും മറ്റും വന്ന് നിറയാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. നെറ്റ് ബ്രൗസിംഗിന്റെ ഇടയ്ക്ക് നമ്മള്‍ പല ഉപകാരപ്രദമായ സൈറ്റുകളും സന്ദര്‍ശിക്കും. അവയിലെ സേവനങ്ങള്‍ എന്താണെന്ന് നോക്കണമെങ്കില്‍ പല സൈറ്റുകളിലും ഇ-മെയില്‍ വഴി സൈന്‍ അപ്പ് ചെയ്യേണ്ടി വരും. ഇതിന് നമ്മുടെ മെയില്‍ ഐഡി നല്‍കിയാല്‍, പിന്നീട് നമ്മള്‍ ഈ സേവനം ഉപയോഗിച്ചാലും ഇല്ലെങ്കിലും നമുക്ക് നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടിരിക്കും. പിന്നെ അതിനെ ബ്ലോക്ക് ചെയ്യാന്‍ മിനക്കെടണം.

തിനൊന്നും പോകാതെ, ഡിസ്‌പോസിബിള്‍ റേസര്‍ ഉപയോഗിച്ച് കളയുന്ന അതേ ലാഘവത്വത്തില്‍ ഒരു ഇമെയില്‍ ഐഡി കിട്ടിയാലോ ? എന്തു സൗകര്യം ആയിരിക്കും ? അങ്ങനെയൊരു മെയില്‍ പ്രൊവൈഡര്‍ ഉണ്ട്. അപേക്ഷിച്ചാല്‍ ഇവര്‍ നമുക്കൊരു മെയില്‍ ഐഡി നല്‍കും. ആ ഐഡിക്ക് പത്തുമിനുട്ടു മാത്രമേ ആയുസ്സുണ്ടാവൂ... പത്തുമിനിട്ടിനുള്ളില്‍ നമ്മള്‍ നമ്മുടെ ആവശ്യം നിവര്‍ത്തിക്കണം. ആ സമയം കൊണ്ട് വെബ്‌സൈറ്റുകളില്‍ നിന്ന് നമുക്ക് ആവശ്യമുള്ള വിവരം ലഭിക്കുകയും ചെയ്യും. പത്തുമിനുട്ട് കഴിഞ്ഞാല്‍ നമ്മുടെ ഈ പുതിയ ഇമെയില്‍ തനിയെ ഇല്ലാതാവും .... (വേണമെങ്കില്‍ ഒരു പത്തുമിനുട്ടു കൂടി നമുക്ക് ആവശ്യപ്പെടാം. ) നല്ല ഐഡിയ അല്ലേ ? താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....

താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍   വഴിയും ഫേസ് ബുക്ക്‌ ഓണ്‍ ആണെങ്കില്‍ അത് വഴിയും താഴെ കമന്റുകള്‍ നല്‍കാം. 
© 8445 ■ ıɹǝuuɐʞʞɐɯ ■

Comments

Post a Comment