മരണഗന്ധം ഏതാണ് ?
ചന്ദനത്തിരിയുടെ
വശ്യസുഗന്ധമാണോ?
ഉണക്കവരളികളുടെ
ചാണകഗന്ധമാണോ?
പഴയ രാമച്ചത്തിന്റെ
തണുത്തമണമാണോ?
കര്‍പ്പൂരക്കട്ടയുടെ
രൂക്ഷഗന്ധമാണോ?
എള്ളെണ്ണത്തിരിയുടെ
കരിന്തിരിമണമാണോ?
പച്ചമാവിന്‍ കൊമ്പുകള്‍
ശ്വാസംമുട്ടികത്തുന്ന
വെളുത്തുചുരുണ്ട പുക
നെയ്പ്പാടയുടെയിടയിലൂടെ
ഊളിയിട്ടുയരുമ്പോഴുള്ള
കണ്ണെരിച്ചിലാണോ?
കോടിക്കോടിക്കോശങ്ങള്‍
നിലയ്ക്കാതെ കൊഴിയുന്ന
വാനപ്രസ്ഥകാലത്തെ
വൃദ്ധച്ചൊരുക്കാണോ?
എണ്ണപ്പെടുന്ന നാളുകള്‍
മലവെള്ളപ്പാച്ചിലില്‍
ഒലിച്ചകലുമ്പോഴുള്ള
നിസ്സഹായതയുടെ
നിശ്വാസഗന്ധമാണോ?
വീടുകൂടും നാടുസ്വത്തും
മക്കളും പേരക്കിടാങ്ങളും
ഒന്നുംവേണ്ടെനിക്ക്-
അതിജീവിക്കാനൊരു
ചകിരിത്തുമ്പെങ്കിലുംതരൂ-
വെള്ളവും ചോറും വേണ്ട
ഈ ഉണ്മ മാത്രം മതി-
ദൈവമേ... ദൈവമേ...
മരിക്കാതിരുന്നെങ്കിലെന്ന ;
നേരിന്‍തിരിച്ചറിവിന്റെ
വളരെ വൈകിപ്പോയ
വിലാപഗന്ധമാണോ?
അതോ,
ഈ ആസന്നമരണന്‍
ഞാനല്ലല്ലോയെന്ന
'അടിച്ചുപൊളി'ക്കാരായ
ബന്ധുമിത്രാദികളുടെ
യുവത്വാഹ്ലാദത്തിന്റെ
നിഗൂഢാനന്ദത്തിന്റെ
പിതൃനിന്ദയുടെ
കെട്ട വാടയാണോ?
© 8448 ■ ıɹǝuuɐʞʞɐɯ ■
ഇതെല്ലാം ചേര്‍ന്നതാണോ?
ReplyDeleteഇതെല്ലാം ചേര്‍ന്നതാണ്. അജിത് സര്‍ ..
ReplyDeleteഫേസ് ബുക്ക് കമന്റുകള്‍ :
ReplyDelete----------------------------------
എം കെ ഖരീം എണ്ണപ്പെടുന്ന നാളുകള്‍
മലവെള്ളപ്പാച്ചിലില്‍
ഒലിച്ചകലുമ്പോഴുള്ള
നിസ്സഹായതയുടെ
നിശ്വാസഗന്ധമാണോ?
9 hours ago · Unlike · 2
Ajitha Balan Nair ഗംഗാ
9 hours ago · Unlike · 2
Radhakrishnan Vezhapra ദൈവമേ... ദൈവമേ...
മരിക്കാതിരുന്നെങ്കിലെന്ന ;
നേരിന്‍തിരിച്ചറിവിന്റെ
വളരെ വൈകിപ്പോയ
വിലാപഗന്ധമാണോ?
----
9 hours ago · Unlike · 1
Sanjay Alexander Alamchery
9 hours ago · Unlike · 1
Radhakrishnan Vezhapra കവിത കിടു...ഈ ചിത്രവും കൊള്ളാം.. .
9 hours ago · Unlike · 2
Anil Kumar Adoor എണ്ണപ്പെടുന്ന നാളുകള്‍
മലവെള്ളപ്പാച്ചിലില്‍
ഒലിച്ചകലുമ്പോഴുള്ള
നിസ്സഹായതയുടെ
നിശ്വാസഗന്ധമാണോ?...ലൈക്...
9 hours ago · Unlike · 1
ഗിരീഷ് പാലേരി :
മാക്കന്നേരി..
8 hours ago · Edited · Unlike · 1
Dileep Diganthanathan
8 hours ago · Unlike · 1
Pradeep Vasudev കോടി കോടി കോശങ്ങള്‍ ... ? കോടാനുകോടി കോശങ്ങള്‍ എന്നല്ലേ കുറച്ചുകൂടി യോജിക്കുക ?
7 hours ago · Unlike · 1
Prabhat Menon മരണത്തിനു ഗന്ധമില്ല.....അനുഭവത്തില്‍ നിന്ന് പറയുകയാണ്...ഹഹഹഹ...
3 hours ago · Unlike · 1
Ganga Dharan Makkanneri അട്മിന്സിനും വായനക്കാര്‍ക്കും നന്ദി.
45 minutes ago · Like
Vijay Kumar അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ വച്ച് തന്നെ പുറംലോകം കാണിക്കാതെ ജീവനെ വെട്ടിമുറിച്ച കത്തിയുടെ മണമായിരുന്നെന്നൊരു ചാപിള്ള പറയുന്നു
9 hours ago via mobile · Unlike · 1
Venu Kalavoor കോടിക്കോടിക്കോശങ്ങള്‍
നിലയ്ക്കാതെ കൊഴിയുന്ന
വാനപ്രസ്ഥകാലത്തെ
വൃദ്ധച്ചൊരുക്കാണോ?
27 minutes ago · Unlike · 1
Subramannian TR മരണ ഗന്ധം.....
9 hours ago · Unlike · 2
Vijay Kumar അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ വച്ച് തന്നെ പുറംലോകം കാണിക്കാതെ ജീവനെ വെട്ടിമുറിച്ച കത്തിയുടെ മണമായിരുന്നെന്നൊരു ചാപിള്ള പറയുന്നു
9 hours ago via mobile · Unlike · 4
Sadikali Edakadamban ശക്തം,,
9 hours ago · Unlike · 2
ഇതൊക്കെ തന്നെ
ReplyDelete