Post

ജീവിവര്‍ഗങ്ങളില്‍ ഏറ്റവും പുരോഗമിച്ച വിവേചന ബുദ്ധിയുള്ള ജീവി ആയാണല്ലോ മനുഷ്യന്‍ അറിയപ്പെടുന്നത്. പക്ഷേ, അമിതാസക്തി , ഇന്ദ്രിയാനുഭൂതികള്‍ക്കുള്ള ഭ്രാന്തമായതും ഒടുക്കമില്ലാത്തതുമായ പാച്ചില്‍ എന്നിവ പലപ്പോഴും വിഡ്ഢിത്തങ്ങളിലേക്കാണ് നയിക്കാറ്. പണം കൈയില്‍ ഉള്ളവര്‍ക്ക് എന്തൊക്കെ രീതിയില്‍ അത് ചെലവാക്കാം എന്നുള്ള ധാരണയില്ലായ്മയും ഇതിന് കാരണം ആണ്.
ഭക്ഷണം ആണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ ദുര്‍ബല വശം. എന്താണ് രുചി, എന്താണ് ഭക്ഷണത്തില്‍ നിന്നുള്ള സംതൃപ്തി എന്ന് തിരിച്ചറിയാതെ വികൃത രീതിയില്‍  ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്.
വെള്ള ആല്‍ബ ആമ എന്നൊരിനം അപൂര്‍വ ആമയുണ്ട്. ഇത് അപൂര്‍വമാണെന്നതുകൊണ്ടുതന്നെ ചില ധനികര്‍ ഏതുവിധേനയും അത് കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കും. ഒരിക്കല്‍ ഒരാള്‍ ഒരുലക്ഷത്തി അറുപതിനായിരത്തി നാനൂറ്റിയാറ് ഡോളര്‍ ചിലവാക്കിയാണ് ഒന്നര കിലോഗ്രാം ആമയിറച്ചി വാങ്ങിയത്. ഇത്രയും കഷ്ടപ്പെട്ട് വാങ്ങുന്നത് അതിന്റ രുചി കൊണ്ടൊന്നുമല്ല , അത് അപൂര്‍വം ആണെന്നതു കൊണ്ട് മാത്രമാണ്. പ്രധാന കോര്‍പ്പറേറ്റ് മീറ്റിംഗുകളിലെ ഒരു വിഭവമാണ് മൂര്‍ഖന്‍ പാമ്പിന്റെ നാവുകൊണ്ടുള്ള ഒന്ന്. ഒരു മീറ്റിംഗ് കഴിയുമ്പോഴേക്ക് എത്ര പാമ്പുകള്‍ ആണ് പ്രാണന്‍ വെടിയുക എന്നാലോചിച്ചു നോക്കൂ!
മ്പതിനായിരം മുതല്‍ എഴുപത്തയ്യായിരം വരെ കുങ്കുമപ്പൂക്കളില്‍ നിന്നാണ് ഏകദേശം പതിനൊന്നായിരം ഡോളര്‍ വരെ വില വരുന്ന കൂങ്കുമം ചേര്‍ത്ത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. അഞ്ചോ പത്തോ പേരുടെ ഭക്ഷണത്തിനുവേണ്ടി വരുന്ന മനുഷ്യവിഭവ ശേഷി എത്രമാത്രം വേണ്ടിവരും.
പ്പാനിലെ വാഗ്യു എന്നു പേരുള്ള ഒരിനം പശുക്കളെ , പ്രത്യേക തരം പരിചരണവും പ്രത്യേക പുല്ലും നല്‍കി വളര്‍ത്തിയാണ് വില കൂടിയ ഒരു തരം ബീഫ് ഉണ്ടാക്കുന്നത്. ഇതിനുള്ള അധ്വാനം കൊണ്ട് എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക് സാധാരണകൃഷി നടത്തി ഭക്ഷണം നല്‍കാം.
പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍ , കാടമുട്ട , പന്നിയുടെ പിന്‍കാലുകകളിലെ മാംസളമായ ഭാഗത്തുനിന്നുള്ള ഒരു കഷണം, ട്രഫിള്‍ എന്നറിയപ്പെടുന്ന ഫംഗസ് ഉണ്ടാക്കുന്ന പദാര്‍ത്ഥം എന്നിവയൊക്കെ ചേര്‍ത്താണ് വില കൂടിയ ഒരുതരം സാന്‍ഡ് വിച്ച് ഉണ്ടാക്കുന്നത്. ഇരുന്നൂറ് ഡോളറിനടുത്താണ് ഇതിന്റെ വില. അപൂര്‍വമായ ഒരുതരം മീനിന്റെ എണറ് (മുട്ട), ഒരു വലിയ കക്കയുടെ ഇറച്ചി, ആറ് മുട്ടകള്‍ എന്നിവ ചേര്‍ന്ന ഒരുതരം ഓംലറ്റിന് ആയിരം ഡോളര്‍ ആണ് വില. ആയിരം ഡോളറിന് മേലെ വില മതിക്കുന്ന ചിലതരം ഐസ് ക്രീമുകളും ഉണ്ട്.
ചിലര്‍ക്ക് വെറും തലച്ചോറു തിന്നാല്‍ പോരാ, കുരങ്ങുകളുടെ തലച്ചോറു തന്നെ തിന്നണം. ചിലര്‍ക്ക് മൂര്‍ഖന്റെ ഹൃദയം. ചിലര്‍ക്ക് ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു മാത്രം കാണുന്ന ഒരു കൊച്ചുപക്ഷിയെ ഏതുവിധേനയും തീന്‍മേശയില്‍ കൊണ്ടുവരണം. ചിലര്‍ ചില അപൂര്‍വയിനം കടല്‍വെള്ളരിക്ക കിട്ടാന്‍ എന്തും ചെയ്യും. ഇതിനൊക്കെ എത്ര ചിലവാക്കാനും ഇവര്‍ക്കു മടിയില്ല. ഇരുപത്തിയെട്ടിനം വിലകൂടിയ കൊക്കോ, സ്വര്‍ണം , എന്നിവ ഉപയോഗിച്ച് സ്വര്‍ണപ്പാത്രത്തില്‍ വിളമ്പുന്ന ഒരു ഫ്രോസണ്‍ ഡിഷിന് ഇരുപത്തയ്യായിരം ഡോളര്‍ ആണ് വില!
ഴിക്കുന്ന ഭക്ഷണം മാത്രമല്ല, കഴിക്കുന്ന രീതിയും വ്യത്യസ്തമാക്കാനുള്ള തത്രപ്പാടില്‍ വിഡ്ഢിത്തങ്ങള്‍ കാട്ടിക്കൂട്ടുന്ന മനുഷ്യരും ഉണ്ട്. ചില നാട്ടുകാരുടെ  ഒരു വിനോദമാണ് ഭക്ഷണമാക്കാന്‍ പോകുന്നവയെ അങ്ങേയറ്റം പീഡിപ്പിക്കുക എന്നത് . കൊല്ലാതെ തന്നെ പതുക്കെ മാംസം എടുക്കുകയും ചെയ്യും. അല്ലെങ്കില്‍ കൊല്ലാതെ തോലുരിച്ചു മണിക്കൂറുകളോളം ഇടും. അങ്ങനെ ചെയ്താല്‍ രുചി വളരെയധികം വര്‍ധിക്കുമേ്രത . എന്തായാലും ഒരു ജന്തുവില്‍ ഭയത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന് ഒരു പരിധിയുണ്ടല്ലോ. പല പഠനങ്ങളും വ്യക്തമാക്കുന്നത് രുചി പ്രത്യേകിച്ച് കൂടില്ല , ഇതൊരു മാനസികമായ സംതൃപ്തി മാത്രമാണെന്നാണ്.
പ്പാനില്‍ നിന്ന് പാശ്ചാത്യ ലോകത്തേക്ക് പടര്‍ന്നു പിടിച്ച നേക്കഡ് സുഷി എന്ന രീതിയില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നത അല്‍പമാത്രമായി പുക്കളും ചെറിയ ഇലകളും കൊണ്ട് മറച്ച് അവരെ തീന്‍മേശയില്‍ കിടത്തി അവരുടെ ശരീരത്തില്‍ ഇലയില്‍ വിളമ്പി ഭക്ഷണം കഴിക്കുയാണ് ചെയ്യുന്നത്. (പുരുഷന്മാരെ ഉപയോഗിക്കുന്നതിന് നാന്‍തയ് മോറി എന്നാണ് പറയുന്നത്) മുമ്പുകാലങ്ങളില്‍ സ്ത്രീകള്‍ കന്യകമാരായിരിക്കണം എന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അങ്ങനെയുള്ളവരെ കിട്ടാനില്ലാത്തതു കൊണ്ടാണോ എന്നറിയില്ല അതില്‍ അത്ര നിര്‍ബന്ധമില്ല. വിഭവങ്ങളുടെ താപനിലയും അതിന്റെ അടിയില്‍ കിടക്കുന്നവരുടെ താപനിലയും ഒന്നായിരിക്കും എന്നൊക്കെ തട്ടിവിട്ടാണ് ഇതില്‍ ആകൃഷ്ടരാകുന്നത്. നൂറുമുതല്‍ ഇരുന്നൂറ്റമ്പതു ഡോളര്‍ വരെയാണ് ഒരു സുഷിയുടെ പ്രവേശനനിരക്ക്.
തൊക്കെ നമ്മുടെ നാട്ടില്‍ അല്ലല്ലോ എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. പക്ഷെ , മറ്റു പലതും പോലെ ഇത്തരം കാര്യങ്ങളും ക്രമേണ ഇവിടെ എത്തും. പലതും എത്തുന്നുമുണ്ട്. ജീവനുള്ള മീനിനെ ചൂണ്ടി കാണിച്ചു അതിനെ പിടിച്ചു പൊരിച്ചു തിന്നുന്ന പരിപാടിയും ഇതുപോലെ ക്രൂരതയില്‍ നിന്ന് രുചി ഉണ്ടാക്കാനുള്ള ത്വര ആണ്. ഭക്ഷണം കഴിക്കുന്നതിനു  ക്രൂരതയുടെ മേമ്പൊടി വേണോ ?
ത്യാര്‍ത്തിക്കാരനായ ഒരു പണക്കാരന്റെ നാവിനെ അല്‍പനേരത്തേക്ക് തൃപ്തിപ്പെടുത്താന്‍ ഒരു മനുഷ്യനെ പ്ലേറ്റ് ആയി ഉപയോഗിക്കുന്നത് തന്നെ  അടിമ വേലക്ക് ഉദാഹരണമല്ലേ ? കാടന്‍ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന അടിമത്തത്തില്‍ നിന്ന് മനുഷ്യന് തരിമ്പും മോചനം ലഭിച്ചില്ല എന്നതിന് ഉദാഹരണമാണിത്.
ണം ചിലവാക്കുന്നതില്‍ തെറ്റില്ല. മാംസ ഭക്ഷണം കഴിക്കുന്നതും തെറ്റല്ല. പക്ഷേ, ഭൂമുഖത്ത് പട്ടിണി നടമാടിക്കൊണ്ടിരിക്കുന്നേടത്തോളം കാലം ഇത്തരം വിഡ്ഢിത്തങ്ങള്‍ ക്രിമിനല്‍ കുറ്റമായേ കരുതാന്‍ പാടുള്ളൂ. ഭക്ഷണത്തിന് വേണ്ടി കൊല്ലുന്ന ജീവികളോട് മൃഗങ്ങള്‍ പോലും ക്രൂരത കാണിക്കാറില്ല . കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നാണു.
പക്ഷെ കൊല്ലാക്കൊല ചെയ്തു തിന്നുന്നതെന്തിനാണ് ?

Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

9 Responses so far.

 1. thanks for reading ... @subramanian tr

 2. നല്ല പോസ്റ്റ്‌ മനുഷ്യന്‍ കുറഞ്ഞൊരു ജീവിതം കൊണ്ട് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ഓര്‍ക്കുന്നില്ല.പൊറ്റക്കാടിന്റെ തെരുവിന്റെ കഥയില്‍ കൊടുംകാട്ടില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി വേട്ടയാടുന്ന പണക്കാരുടെ വിനോദത്തെ കുറിച്ച് പറയുന്നുണ്ട്(എത്ര കാലം മുമ്പ് !!)ഭക്ഷണം കൊണ്ടുള്ള പൊങ്ങച്ച പ്രദര്‍ശനങ്ങള്‍ ഒട്ടും കുറവല്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും ....ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ മുമ്പ് എഴുതിയ ഒരു ബ്ലോഗ്‌ http://palacharakkukada.blogspot.com/2011/07/blog-post_18.html

 3. നമ്മൾ ഇനിയും ജീവിക്കുകയാണെങ്കിൽ നാളെ എന്തൊക്കെ കാണേണ്ടി വരും

 4. ഇത് ഇന്നു നമ്മുടെ നാട്ടില്‍ മനുഷ്യന്‍ മനുഷ്യനോട് തന്നെ ചെയ്യുന്ന - അല്ല പിതാവ് സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന - ക്രൂരകൃത്യങ്ങളേക്കാള്‍ എത്രയോ ഭേദം. പുതിയ അറിവുകള്‍ക്ക് നന്ദി

 5. ചൈനക്കാര്‍ സ്രാവിനെ പിടിച്ചു അതിനെ ചിറകു മാത്രം അരിഞ്ഞെടുത്തു ബാകി കടലില്‍ തല്ലും.. അവര് ചിറകു മാത്രമേ കഴിക്കാറുളു പോലും.

 6. ajith says:

  എന്തു ചെയ്യാം?
  നാം അങ്ങനെ ആവുകയില്ലെന്നുറപ്പിക്കുക തന്നെ കരണീയം!

 7. വായനക്കും അഭിപ്രായക്കുറിപ്പുകള്‍ക്കും നന്ദി, സുഹൃത്തുക്കളെ .

 8. P V Ariel says:

  Ivayil mikkathum puthiya arivukal thanne, ithinu muzhu bhraanth yennum per vilikkaam alle. Bakshanathinodulla amithaarthi aho bhayankaram. :-)
  Thanks for sharing.

Leave a Reply

Related Posts Plugin for WordPress, Blogger...