മാതൃകാ നേതാവ്

ശാന്‍ എന്ന് വിളിപ്പേരുള്ള അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനായിരുന്നു. ഒരു പ്രാവശ്യം അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായി. മഹാഭാരത യുദ്ധം കഴിഞ്ഞു അശ്വമേധയജ്ഞം നടത്തവേ , ഇന്നത്തെ പാക്‌ -അഫ്ഗാന്‍ രാജ്യങ്ങളില്‍ പെട്ട ഒരു സ്ഥലത്തെത്തിയപ്പോള്‍ അനാഥയായ ഒരു സ്ത്രീ അലമുറയിട്ടു നിലവിളിച്ചു അര്‍ജുനന്റെ മുന്നില്‍ വന്നതും കൌരവരുടെയും പാണ്ഡവരുടെയും ഏക സഹോദരിയായ ദുശ്ശളയാണ് അത് എന്ന് മനസ്സിലായ അര്‍ജുനന്‍ തളര്‍ന്നു പോയതും ആയ കഥ രാഷ്ട്രീയ പ്രസംഗത്തിനിടയ്ക്കു അദ്ദേഹം സരസമായി വിവരിക്കുന്നത് കേട്ടപ്പോള്‍ അത്തരം വിഷയങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാത്ത അസാധാരണ പാണ്ഡിത്യം കേള്‍വിക്കാര്‍ക്ക് പെട്ടെന്ന് ബോധ്യപ്പെടും. പിന്നീട് ആണ് വേദോപനിഷത്തു ക്കള്‍ പഠിച്ചു അവധൂതനായി സഞ്ചരിച്ച ഒരു പൂര്‍വാശ്രമം അദ്ധെ ഹത്തിനുണ്ടായിരുന്നു എന്നും അവിടെയും കള്ളനാണയങ്ങള്‍ കണ്ടാണ് അദ്ദേഹം ആ വഴി ഉപേക്ഷിച്ചതെന്നും വായിച്ചറിഞ്ഞത്. നേതാവ് ചിന്ത കൊണ്ടും വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും അനുയായികള്‍ക്ക് മാതൃകയായിരിക്കണം. അത്തരം ഒരു മാതൃകാ നേതാവിനെയും കൂടി വെളിയം ഭാര്‍ഗവന്റെ മരണത്തോടുകൂടി നമുക്ക് നഷ്ടപ്പെട്ടു.

Comments

  1. ആദരാഞ്ജലികള്‍

    ReplyDelete
  2. വീണുപോകുന്നു നന്മ മരങ്ങള്‍ .നിത്യശാന്തി

    ReplyDelete
  3. ആത്മശാന്തി നേരുന്നു ...

    ReplyDelete

Post a Comment