രണ്ടായിരത്തി അമ്പതോടെ ലോക ജന സംഖ്യ എഴുന്നൂറ് കോടി കടക്കുമെന്നും ഇന്ത്യ ചൈനയെ തോല്‍പ്പിക്കും എന്നുമാണല്ലോ പ്രവചനം. രണ്ടായിരത്തി മുപ്പതോടെ ഭൂമിയിലെ ആകെ മനുഷ്യരുടെ മൂന്നില്‍ രണ്ടു ഭാഗവും നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ആയിരിക്കും താമസിക്കുക എന്നും കണക്കാക്കപ്പെടുന്നു. ഒക്ടോബറിലെ ആദ്യത്തെ (ഈ വര്ഷം ഒക്ടോബര്‍ ഏഴു ) തിങ്കളാഴ്ച ഐക്യ രാഷ്ട്ര സംഘടന ലോക നഗര പാര്‍പ്പിട ദിനം ആയി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ വിഷയം നഗരങ്ങളിലെയും ടൌണുകളിലെയും യാത്രാ സൗകര്യം ആണ്.
ജനസംഖ്യ ഇങ്ങനെ ക്രമാതീതമായി വര്‍ധിക്കുന്നത് കേരളത്തെ സാരമായി ബാധിക്കും. പ്രത്യേകിച്ചും കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ നഗരമായി ക്രമേണ അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ . ഇനിയങ്ങോട്ടെന്കിലും നല്ല ടൌണ്‍ പ്ലാനിംഗ് ഇല്ലെങ്കില്‍ കേരളം യാത്രാ സൗകര്യം ഒട്ടും ഇല്ലാത്ത സംസ്ഥാനം ആയി മാറും .
നമ്മുടെ ആരാധ്യനായ മുന്‍ പ്രസിഡന്റ്റ് ബഹു . അബ്ദുല്‍ കലാം പറഞ്ഞ പോലെ കേരളത്തിന് ഏറ്റവും കൂടുതല്‍ യോജിച്ച യാത്രാ മാര്‍ഗം ഉള്‍നാടന്‍ ജല ഗതാഗതം ആണ്. പ്രകൃതിക്ക് കോട്ടം വരാത്ത, വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണം ഇല്ലാത്ത രീതിയില്‍ നമ്മുടെ പുഴകളെയും കായലുകളെയും തോടുകളെയും കൂട്ടിയിണക്കി ഗതാഗത സൗകര്യം വര്‍ധിപ്പിച്ചു നമുക്ക് വരാന്‍ പോകുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാം .
വീട് നിര്‍മാണത്തിന് അമിതമായി വിഭവങ്ങള്‍ ഉപയോഗിക്കുന്ന കേരളീയരുടെ രീതിയില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ആഡംബരം കുറച്ചു കൊണ്ടുള്ള വീട് നിര്‍മാണത്തിന് എല്ലാ വിധത്തിലുള്ള പ്രോത്സാഹനവും സമൂഹവും അധികൃതരും നല്‍കണം.

നല്ല ടൌണ്‍ പ്ലാനിംഗ് എന്നല്ല പ്ലാനിംഗ് പോലും ഇല്ല
ReplyDelete(ചീഫ് ടൌണ്‍ പ്ലാനര്‍ എന്നുള്ള തസ്തികയൊക്കെ ഉണ്ടെന്ന് തോന്നുന്നു. ശരിയല്ലേ?)
കേരളം ഒരൊറ്റ നഗരം.. നരകമാകാതിരിക്കട്ടെ..
ReplyDeleteതസ്തികയും ഓഫീസും ഒക്കെ ഉണ്ട്. സമഗ്രമായ പ്ലാനിംഗ് ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമ്മര്‍ദങ്ങളെ മറികടക്കാന്‍ ഇനിയും സാധിച്ചില്ലെങ്കില്‍ വരും തലമുറ നമ്മെ കുറ്റപ്പെടുത്തും, അജെത്തേട്ട ..
ReplyDeleteഏറ്റവും കുറഞ്ഞപക്ഷം കേരളത്തിന്റെ കാര്യത്തിലെങ്കിലും ഞാനൊരു ശുഭാപ്തിവിശ്വാസി അല്ല....
ReplyDeleteപറഞ്ഞതു കാര്യം ..പക്ഷേ നടപ്പിലാക്കാന്‍ :( ഇതു പറഞ്ഞപ്പോള്‍ വെനീസ് ഓര്‍മ്മ വന്നു.
ReplyDelete