Post

പ്പുവെള്ളം പോലെയാണ് ,
ഉലഞ്ഞൊട്ടിപ്പകരുന്ന ചുംബനം.
കുടിക്കുന്തോറും ദാഹമേറും

പ്രേമം തിളച്ചുമറിയുമ്പോള്‍
വിരഹം ദ്രവീകരിക്കുമ്പോള്‍
മിഴികള്‍ ആര്ദ്രമാവുമ്പോള്‍
ചുംബനം പക്ഷെ ഉപ്പാകുന്നു.

മിഴിനീര്‍ ഉരകല്ലാണ്.
പെണ്ണ് കവില്ത്തടങ്ങളിലും
ആണുള്ളിലും കരയുമ്പോഴേ
പ്രണയം ശുദ്ധീകരിച്ചു
സ്വര്‍ണമയകാമനയാവൂ

കാമം
സ്വാര്‍ത്ഥതയില്‍
വേരിറക്കുമ്പോള്‍
ചുംബനം
അഹത്തിന്റെ
വേരറുക്കുന്നു.


■ dharan.ıɹǝuuɐʞʞɐɯ ■
Facebook Comments Bloggerised by Author GANGA DHARAN MAKKANNERI

5 Responses so far.

Leave a Reply

Related Posts Plugin for WordPress, Blogger...