ജീവിതഗാനം

ജീവിതം 
ഒരു വീട് പോലെ തന്നെയാണ്, 
സൂര്യനും പക്ഷികളും 
മരച്ചില്ലകളും 
അരികത്തു തന്നെയുണ്ട്. 
ജാലകങ്ങളും 
വാതായനങ്ങളും 
തുറന്നാല്‍ മാത്രമേ 
കാറ്റും വെളിച്ചവും 
അകത്തേക്ക് വരൂ .. 
കിളിവാതിലിലെ 
നേര്‍ത്ത തിരശ്ശീലകള്‍ 
ഇളം കാറ്റില്‍ 
ഉലയുകയുള്ളൂ ... 



Comments

  1. പുറംലോകത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടച്ച് കാറ്റും വെളിച്ചവും കടക്കാത്ത ദുർവ്വിധിയെ പഴിക്കുന്നവർ നാം......

    ReplyDelete

Post a Comment