അകാല നര

image courtesy: mg.xcitefun.net










പൊയ്കയിലെ വെള്ളം
കൊച്ചോളങ്ങളാല്‍ ആഹ്ലാദിച്ചു.
ദീര്‍ഘകായനായ ഒരു മിന്നല്‍
നെഞ്ചുവിരിച്ചുകൊണ്ട്
വെള്ളത്തെ നെടുകെ മുറിച്ചു.
വൈദ്യുതിയും ജലവും....
കരിനാഗങ്ങളെപ്പോലെ
പിണഞ്ഞുപുണര്‍ന്നു.
മഹാസ്‌ഫോടനത്തിനൊടുവില്‍
ചുറുചുറുക്കുള്ള 
ഇരട്ടക്കുട്ടികള്‍
ഭൂമിയിലെ 
വിശാലതയിലേക്ക്
പൈക്കുട്ടന്മാരെപ്പോലെ
കിതച്ചോടി.
ഇടയ്ക്കരികിലണയുമ്പോള്‍
പൊയ്കയും മിന്നലും 
ഇമ്പമാര്‍ന്നോതി
'' ഹൈഡ്രജനും ഓക്‌സിജനും
ഇങ്ങരികത്തുവാ...
അച്ചനുമമ്മയ്ക്കും
ഒരു മുത്തം താ...''
പക്ഷേ, 
ഒരോട്ടംകഴിഞ്ഞപ്പോഴേ
അകാലത്തിലവര്‍ 
മുതിര്‍ന്നുപോയി.
"നേരെ ചൊവ്വെ"
എന്താണെന്നറിയാത്ത
രണ്ടുപേരും 
കാക്കയെപ്പോലെ
ചരിഞ്ഞുനോക്കിക്കൊണ്ട്
ഒന്നിച്ചലറി: 
'' എന്തിന് ഞങ്ങളെ സൃഷ്ടിച്ചു''

അവര്‍
ജീവിതത്തിന്റെ 
അര്‍ത്ഥം അന്വേഷിക്കാന്‍ 
തുടങ്ങിയിരുന്നു.

Comments

  1. പൊയ്കയ്ക്കു പകരം കടലായിരുന്നു കൂടുതൽ മെച്ചമാവുക എന്നു തോന്നി കവിത വായിച്ചപ്പോൾ. .

    ReplyDelete
  2. അർത്ഥമില്ലാത്ത ജീവിതത്തിന്റെ അർത്ഥമന്വേഷിക്കുന്നതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം

    ReplyDelete
  3. നന്ദി , മധുസൂധനന്‍ സര്‍ , പ്രദീപേട്ട , അജിത്തേട്ട , ബൈജു.

    പ്രദീപേട്ട , ജീവിതത്തിനു അര്‍ഥം ഉണ്ട്. പക്ഷെ, ആദ്യം ജീവിതം ജീവിക്കണം , വേണ്ടേ ?

    അജിത്തേട്ട ... മൂക്കാതെ പഴുക്കുന്നവരുടെ കാലം ആണിപ്പോ ...

    ReplyDelete

Post a Comment