പ്രണയം

ഹൃദയരക്തത്താല്‍ നിറംകൊടുത്ത് നേര്‍ത്ത മസ്ലിന്‍ തുണിയില്‍ നെയ്‌തെടുത്ത ആ മൂന്നക്ഷരം....
മൗനത്തെ ഹൃദയമിടിപ്പ് കൊണ്ട് മാത്രം ഭഞ്ജിക്കുന്ന അനുഭൂതിനിമിഷം....  സായന്തനത്തിലെ അലയൊഴിഞ്ഞ തടാകം പോലെ  നിന്റെ കണ്ണുകളില്‍ ആഴത്തിലുള്ള നീലിമ പടരുന്നതു കാണുമ്പോള്‍ , സുവര്‍ണസൂര്യന്‍ പ്രകൃതിയെ മുഴുവന്‍ നമുക്കുവേണ്ടി മാത്രം  ഒരു ജലച്ചായചിത്രമാക്കുന്നതു കാണുമ്പോള്‍ ,  ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ ശില്‍പ്പി നിര്‍മിച്ച സാലഭഞ്ജികയാണോ നീയെന്ന് തോന്നിപ്പോകുമ്പോള്‍ ,  കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഓരോ നിമിഷവും മനസ്സില്‍ വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് തൊങ്ങലു ചാര്‍ത്തുമ്പോള്‍ ... പ്രിയെ, ലോകത്തിലെ എല്ലാ പ്രണയവും നമ്മുടെ പ്രണയത്തിന് പശ്ചാത്തലമൊരുക്കിയതായിരുന്നു,  ലോകത്തിലെ എല്ലാ പ്രണയികളും നമുക്കുവേണ്ടി പൂര്‍വാഭിനയം നടത്തിയതായിരുന്നു,  ലോകത്തിലെ എല്ലാ അനുഭൂതിദായക നിമിഷങ്ങളും നമ്മുടെ പരസ്പരപ്രേമത്തിന് 
സ്വരുക്കൂട്ടിയതായിരുന്നു,  ലോകത്തിലെ എല്ലാ സുന്ദരവസ്തുക്കളും നമ്മുടെ കാമനയ്ക്ക് കളിതം പറഞ്ഞതായിരുന്നു,  എന്ന് നിന്റെ ചെവിയില്‍ ഞാന്‍ മന്ത്രിക്കട്ടെ....

image coutesy : img.scoop.it


Comments