ഇനി ജന്മദിനം ആഘോഷിച്ചാല്‍ മതിയോ ?

image courtesy:athenaphrodite.files.wordpress.com
കുട്ടികളുടെ ജന്മദിനങ്ങള്‍ നമ്മള്‍ ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട് . അത്രയ്ക്ക് വരില്ലെങ്കിലും നമ്മുടേതും . എന്നാല്‍ നാല്‍പ്പതില്‍ എത്തിയാല്‍ പിന്നെ ഓരോരുത്തരുടെയും ജന്മദിനം സന്തോഷത്തിന്റെ ഒപ്പം ഒരു ഓര്‍മപ്പെടുത്തലും കൂടി ആണ്. 

ല്പ്പാന്ത കാലത്തിന്റെ അങ്ങേ അറ്റത്തെ ജീവന്റെ ചങ്ങലക്കണ്ണിയില്‍ നിന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്നിടം വരെ ഉള്ള ശ്രേണിയില്‍ ധരിച്ച എല്ലാ വേഷത്തിലും വച്ചു നമുക്ക് ഏറ്റവും ഇഷ്ടം ഇപ്പോള്‍ ഇട്ടിരിക്കുന്ന " ഞാന്‍ " എന്ന ഈ മേല്‍ക്കുപ്പായം തന്നെ ആയിരിക്കും. എന്നാല്‍ നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്കിലും ഈ കുപ്പായം അഴിച്ചു വെക്കുന്നതിനു ഉള്ള സമയ പരിധിയില്‍ നിന്ന് ഒരു വര്ഷം കൂടി കൊഴിഞ്ഞു എന്ന ഓര്‍മപ്പെടുത്തല്‍ ആണ് മധ്യ വയസ്സില്‍ എത്തിയാല്‍ പിന്നെ പിന്നെ ജന്മദിനങ്ങള്‍ .. 

തുകൊണ്ട് തന്നെ ഇനി ജന്മദിനങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ പോരാ ... 
ഇനിയുള്ള,  കോഹിനൂര്‍ രത്നം പോലെ വിലപിടിച്ച ഓരോ അഹോരാത്രവും ആസ്വദിക്കണം. 

ഓരോ യാമവും , മുഹൂര്‍ത്തവും , നാഴികയും , വിനാഴികയും, ലഘുവും , കാഷ്ഠവും, ക്ഷണവും , ഓരോ നിമിഷങ്ങളും അഭിരമിക്കണം .... 

അതും കഴിഞ്ഞു , ഓരോ ലവവും, വേധവും , ത്രുടിയും , ത്രസരേണുവും, ദ്വിണുകവും ആശ്ചര്യപ്പെടണം....  

അതും അതും കഴിഞ്ഞു  , ഓരോ പരമാണുവും വരെ ആനന്ദിക്കണം....

അല്ലെങ്കില്‍ അതിനു ശ്രമിക്കണം... 
ഒരുപക്ഷെ അതിനുള്ള വഴി അന്വേഷിച്ചു തുടങ്ങണം ..... അഥവാ എന്താണ് ആനന്ദം എന്ന് തിരിച്ചറിയാനുള്ള വിചാരം എങ്കിലും വേണം.... 

ഇനി , ഇതുവരെ കേട്ടതും കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒന്നുമായിരുന്നില്ല, ഇനിയുമുണ്ട് , ഇനിയുമുണ്ട് ... എന്ന സങ്കല്പം എങ്കിലും വേണം.... 

സത്യസന്ധമായ, ആത്മാര്‍ഥമായ , അര്‍ത്ഥപൂര്‍ണമായ ,  നിരന്തരമായ സങ്കല്പങ്ങള്‍ കൊണ്ട് പ്രകൃതിയിലെ -- ശ്രദ്ധിച്ചാല്‍ പ്രകമ്പനം കൊള്ളുന്നതായി തോന്നുന്ന -- ദീപ്തമായ ജീവോര്‍ജത്തെ സ്വാംശീകരിച്ച് കൊണ്ട് ആനന്ദാനുഭൂതിയിലെക്കുള്ള , മറ്റാര്‍ക്കും പറഞ്ഞുതരാന്‍ പറ്റാത്ത ദുര്‍ഗമ മാര്‍ഗ്ഗങ്ങളിലേക്ക് ഒറ്റയ്ക്ക് , ഒറ്റയ്ക്ക് ,  പാഥേയം പോലുമില്ലാതെ സഞ്ചരിക്കാന്‍ തോന്നുക എങ്കിലും വേണം ...

വേണ്ടേ ? 

--------------------------------------------------------------------------------------------------------------
© 8473 ■ dharan.ıɹǝuuɐʞʞɐɯ ■

വായിച്ചതിനു നന്ദി. പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്.
താഴെയുള്ള
 ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും കണ്ടാലും. ഗൂഗിള്‍ പ്ലസില്‍ റെക്കമന്റ്റ് ചെയ്യാനുള്ള ബട്ടന്‍ മുകളില്‍ ഉണ്ട്. 

  

Comments

  1. മോക്ഷപ്രാപ്തിക്കായിലേക്കുള്ള ഒരെത്തിനോട്ടം..

    ReplyDelete
  2. മോക്ഷപ്രാപ്തിയിലേക്കുള്ള ഒരെത്തിനോട്ടം..

    ReplyDelete

Post a Comment