അന്ന് നാല് മണിക്ക് തന്നെ അയാള്‍ ഉണര്‍ന്നു. നേരെ ബാത്ത് റൂമില്‍ പോയി ലോഗിന്‍ ചെയ്തു. ഫേക്ക് ഐഡി എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ , സുന്ദരിയായ ശ്രീലങ്കന്‍ നടിയുടെ ചിത്രം ഉള്ള കളര്‍ഫുള്‍ ടീ ഷര്‍ട്ട് എടുത്തിട്ടു .
ആറേഴു ദിവസമായി വേസ്റ്റ് ബിന്നില്‍ ചവച്ചു തുപ്പി സൂക്ഷിച്ച " ബ്രണയകവിത "കള്‍ വാരിക്കൂട്ടി. ഷോപ്പിംഗ് മാളിന്റെ പരസ്യമുള്ള വലിയൊരു കവറില്‍ ആക്കി കെട്ടി.
സ്കൂട്ടറിന്റെ ഡിക്കിയില്‍ വെച്ച് ടൌണിന്റെ പിന്നാമ്പുറത്തേക്ക്
മെല്ലെ ഓടിച്ചു പോയി. അരണ്ട പട്ടണ വെളിച്ചത്തില്‍ ചുവരെഴുത്തുകള്‍ വായിച്ചു കൊണ്ട് മെല്ലേ പോകുമ്പോള്‍ വിളക്ക് കാലുകളുടെ പിന്നില്‍ നിന്ന് ആരെങ്കിലും കമന്റ് ചെയ്യുന്നുണ്ടോ എന്ന് സന്ദേഹിച്ചു ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. ഗ്രൂപ്പ് മുക്ക് എന്നെഴുതിയ ബസ് സ്റൊപ്പിന്റെ അടുത്ത് റോഡിന്റെ വളവില്‍ ഉള്ള കലുങ്കിനടുത്തെത്തി. ചുറ്റും നോക്കി , ആരുമില്ല. കുറെ ശ്വാനന്മാരും കുറുനരികളും മാത്രം ഓളിയിടല്‍ ഒതുക്കി പതുങ്ങി നോക്കുന്നുണ്ട്. മെല്ലെ ഒച്ചയുണ്ടാക്കാതെ സഞ്ചി കലുങ്കിന്നടിയിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചു വരുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി , ഉം... വിചാരിച്ച പോലെ , പതുങ്ങി നിന്ന കുറുനരികള്‍ കടിപിടി കൂടി സഞ്ചിയില്‍ ലൈക്ക് അടിക്കുന്നുണ്ട്.
അയാള്‍ മനസ്സില്‍ പറഞ്ഞു, വീണ്ടും കാണാം, അടുത്ത ആഴ്ച , ഇതേ ദിവസം, ഇതേ സമയം.

പോസ്റ്റ് മാലിന്യങ്ങള്‍ ...
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി , ബൈജു , നബിത , മുഹമ്മദ് .
ReplyDelete