അയച്ച ജിമെയില്‍ അണ്‍ഡു ചെയ്യാന്‍

പ്പോഴെങ്കിലും നിങ്ങള്‍ ജി മെയില്‍ ഉപയോഗിച്ച് അയച്ച ഇമെയില്‍ " അയ്യോ ഇത് അയയ്ക്കണ്ടായിരുന്നു" എന്ന് തോന്നിയിട്ടുണ്ടോ? അബദ്ധത്തില്‍ ആണെങ്കില്‍ പോലും അയച്ച മെയില്‍ അയച്ചതുതന്നെയാണ് . സെന്റ്‌ മെയില്‍ ഫോള്‍ഡറില്‍ നിന്ന് ഡിലീറ്റ് ചെയ്താലും മേല്‍ വിലാസക്കാരന്റെ ഇന്‍ബോക്സില്‍ അത് കിടക്കും.  അറിയാതെ ആര്‍ക്കെങ്കിലും മെയില്‍ അയച്ചു പോയാല്‍ ഉടനെ ,  ഒരു അണ്‍ഡു ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നാറില്ലേ?

തീര്‍ച്ചയായും ജി മെയില്‍ അയച്ചാല്‍ ഉടന്‍തന്നെ അണ്‍ഡു ചെയ്യാന്‍ കഴിയും. പക്ഷേ, എല്ലാവര്‍ക്കും കഴിയില്ല . അതിനാവശ്യമായ സെറ്റിംഗ്സ് ചെയ്യണം. അതുപോലെ പരമാവധി മുപ്പതു സെക്കന്റിനുള്ളില്‍ മാത്രമേ മെയില്‍ അയക്കല്‍ റദ്ദ്‌ ചെയ്യാന്‍ കഴിയുകയുള്ളൂ. 

ഇതിന് വേണ്ടത് ആദ്യമായി ജി മെയില്‍ വിന്‍ഡോയില്‍ വലതുഭാഗത്തുള്ള ഗിയര്‍ ചിഹ്നത്തില്‍ അമര്‍ത്തി സെറ്റിംഗ്‌സിലേക്ക് പോകുക. സെറ്റിംഗ്‌സില്‍ ലാബ്‌സ് സെലക്ട് ചെയ്യുക. താഴോട്ടു സ്ക്രോള്‍ ചെയ്തു പോയാല്‍ അണ്‍ഡൂ സെന്റ് എന്ന പേരില്‍ ഒരു ലാബ് കാണാം. അത് എനേബിള്‍ ചെയ്യുക. അതിനുശേഷം സേവ് ചെയ്യുക. 

ഡിഫോള്‍ട്ടായി പത്തു സെക്കന്റ് നേരത്തേക്കാണ് അണ്‍ഡു. ഈ സമയം മാറ്റാന്‍ വീണ്ടും സെറ്റിംഗ്‌സില്‍ ജനറല്‍ ടാബിലേക്ക് പോകുക. '' അണ്‍ഡു സെന്റ് '' സെക്ഷനിലേക്ക് പോയി മുപ്പതു സെക്കന്റ് സെലക്ട് ചെയ്യുക. ഇപ്പോള്‍ പരമാവധി മുപ്പതുസെക്കന്റു വരെ മാത്രമേ അണ്‍ഡു ചെയ്യാന്‍ സൗകര്യമുള്ളൂ. 


ഇനി ഇമെയില്‍ അയച്ച ശേഷം മുകളില്‍ പ്രത്യക്ഷപ്പെടുന്ന " നിങ്ങളുടെ മെസ്സേജ് അയച്ചു " എന്ന സന്ദേശത്തോടൊപ്പം ഒരു അണ്‍ഡു ബട്ടണ്‍ കൂടി കാണാം. മുപ്പതു സെക്കന്റ് നേരത്തേക്ക് മാത്രം. 

ലാബ്സില്‍ ഇത് പോലെ വേറെയും ടൂളുകള്‍ ഉണ്ട്. പരീക്ഷിക്കാവുന്നവ. 











Comments

  1. ചെയ്തുകഴിഞ്ഞു. ഒപ്പം അവിടെയുള്ള മറ്റു കാര്യങ്ങളും. എനിക്കിതൊരു പുതിയ അറിവാണ്. നന്ദി....

    ReplyDelete
  2. 30 ദിവസത്തേക്കാണെങ്കില്‍ കൊള്ളാരുന്നു
    എനിക്കൊക്കെ വീണ്ടുവിചാരം വരുന്നത് സെക്കന്റുകള്‍ക്കുള്ളിലൊന്നുമല്ലന്നേ.....!!

    ReplyDelete
  3. നന്നായി മുപ്പതെങ്കില്‍ മുപ്പതു ചെയാന്‍ പോവാ..

    ReplyDelete

Post a Comment