ഒരു വി.കെ.എന്‍ കൃതിയിലുള്ള ഇക്കാര്യം നിങ്ങളും വായിച്ചിരിക്കും. കുറേക്കാലം മുമ്പ് കേരളത്തിലെ ഒരു മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ ഒരു സായിപ്പുതമ്പുരാനും കൗമാരപ്രായക്കാരിയായ മകളും എത്തി. രണ്ടുപേരും പരിഭാഷകന്റെ സഹായത്തോടെ സംസാരിച്ചുതുടങ്ങി. മഹാരാജാവ് ലോഹ്യം തുടങ്ങിയത് ഇങ്ങനെയാണ് : '' മോള് തെരണ്ട്വോ ആവോ ''
പരിഭാഷകന്‍ ഒന്നു പതറി. രാജാവ് വളരെ കാര്യമായിട്ടാണ് ചോദിച്ചതെങ്കിലും ഇത് അതേപോലെ ഭാഷാന്തരീകരിച്ചാല്‍ സായിപ്പ് പിണങ്ങും എന്ന് തീര്‍ച്ച. അദ്ദേഹം മറ്റെന്തോ മാറ്റിപ്പറഞ്ഞ് സന്ദര്‍ഭത്തില്‍ നിന്ന് രക്ഷപ്പെട്ടു.
'ആറു മലയാളിക്ക് നൂറ് മലയാളം
അര മലയാളിക്ക് ഒരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല' എന്നാണല്ലോ കുഞ്ഞുണ്ണിമാഷ് പറഞ്ഞത് .
വേറൊരു രീതിയില്‍ നോക്കിയാല്‍ ഇഷ്ടംപോലെയുള്ള ഈ ഭാഷാഭേദങ്ങള്‍ മലയാളത്തിന്റെ സമൃദ്ധിയേയാണ് കാണിക്കുന്നത്. പക്ഷേ, മറ്റു ഭാഷകള്‍ പോലെ ചില അന്യഭാഷാപദങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ വാക്കുകള്‍ ഉണ്ടാക്കുന്നതിന് പകരം നമ്മള്‍ കൂടുതല്‍ സഹിഷ്ണുത ഉള്ളവര്‍ ആയതിനാല്‍ അവ അതേപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തെറ്റുണ്ടെന്നല്ല. നാട്ടുഭാഷാഭേദങ്ങള്‍ , അന്യഭാഷാ പദങ്ങള്‍ , അന്യഭാഷാപദങ്ങള്‍ക്ക് തത്തുല്യമായ പദങ്ങള്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ സ്വായത്തമാക്കിയാണ് ഭാഷ വളരുന്നത്. പക്ഷേ , നിര്‍ഭാഗ്യവശാല്‍ അന്യഭാഷാ - ആധുനിക പദപ്രയോഗങ്ങള്‍ക്ക് സമമായ മലയാള പദങ്ങള്‍ ഉണ്ടാക്കുന്നതില്‍ നമ്മള്‍ വളരെ പിറകോട്ടാണ്.
ഭാഷ സംസ്കാരത്തിന്റെ സിരകള്‍ ആണ്. സസ്യ ശ്യാമളമായ നിര്‍മലമായ ഈ കേരളത്തില്‍ ജനിക്കാന്‍ , ജലബിന്ദുകണങ്ങള്‍ ഇറ്റുവീഴുന്ന ഇലചാര്‍ത്തു പോലെ മനോഹരമായ മലയാളത്തില്‍ സംസാരിക്കാന്‍ , ഭാഗ്യം ലഭിച്ച നമ്മള്‍ എത്രമാത്രം പുണ്യം ചെയ്തവര്‍ ആയിരിക്കും ? മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ കേരളപ്പിറവി ദിനം എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ് . ശ്രേഷ്ഠഭാഷാ പദവി സാര്‍ത്ഥകമാകണമെങ്കില്‍ പുതിയ പുതിയ , മലയാളത്തില്‍ നിലവില്‍ തര്ജമ ഇല്ലാത്ത, പദങ്ങള്‍ക്ക് പകരം വാക്കുകള്‍ ഉണ്ടാവണം.
തമിഴ് സംസകൃത ഭാഷകളില്‍ നിന്ന് പിരിഞ്ഞൊഴുകി , നാടോടി ഗാനങ്ങളുടെ മലഞ്ചെരിവുകളിലൂടെ കുതിച്ച് , രാജശേഖരപ്പെരുമാളും ചീരാമകവിയും കണ്ണശ്ശനും , സുകുമാരകവിയും, ചെറുശ്ശേരിയും , ഹെര്‍മന്‍ ഗുണ്ടര്‍ട്ടും നീന്തിത്തുടിച്ച് , ഗദ്യസാഹിത്യത്തിന്റെ സമതലത്തിലൂടെ പരന്നൊഴുകി , ഇന്റര്‍നെറ്റില്‍ വരെ നിറഞ്ഞുകവിയുന്ന മലയാളത്തിന് മലയാളത്തിന്റെ മക്കള്‍ ആയ നമ്മളും അക്ഷരപൂജ ചെയ്യണം.
മലയാളത്തില്‍ നിലവില്‍ സമാനപദങ്ങള്‍ ഇല്ലാത്ത വാക്കുകളും അവയ്ക്ക് പദങ്ങളും നിര്‍ദ്ദേശിക്കുന്നതിനു ഒരു മുഖ പുസ്തക ഗ്രൂപ്പ് അടക്കം രണ്ടു ശ്രമങ്ങള്‍ക്ക് ഇന്ന് തുടക്കമിട്ടു. ഇങ്ങനെ പുതിയ വാക്കുകള്‍ ഉണ്ടാകുമ്പോഴാണ് അവ കാലക്രമേണ ചിരസമ്മതമായി മാറുന്നത്. ഒരുപക്ഷേ, നമ്മള്‍ ഉണ്ടാക്കുന്ന പുതിയ വാക്കുകള്‍ മലയാള ഭാഷയുടെ നാഴികക്കല്ലാവില്ല എന്നാരുകണ്ടു?
(ഒരു ഗ്രൂപ്പിന്റെ മല്‍സരത്തിനു വേണ്ടി നല്‍കിയ കുറിപ്പ് . കവിത : ഓ എന്‍ വി കുറുപ്പ് സാറിന്റെ എന്റെ മലയാളം )
Some Face book Comments..
Like · · Share · November 1, 2013 at 10:13pm · Edited
Inchakkad Balachandran, Sreeranjini Ambalaputhur, ബിജു ജി നാഥ് and 46 others like this.
Muneer Parakkadavath ഗംഗാധരന്‍ മാഷേ.... ആരെയും കാണുന്നില്ലല്ലോ...
November 1, 2013 at 10:20pm · Edited · Unlike · 4
Ganga Dharan Makkanneri ഭക്ഷണം കഴിച്ചു ആളു വരട്ടെ .
November 1, 2013 at 10:19pm · Like · 3
Muneer Parakkadavath ഉവ്വ, ന്നാലും കുറച്ചാളെങ്കിലും ഇവിടെ കാണും.....
November 1, 2013 at 10:22pm · Like · 3
Christo Gabriel Suspence - ഈ വാക്കിനു ഒരു മലയാളം വാക്ക് ഉണ്ടാക്കാമൊ?
November 2, 2013 at 12:56am · Unlike · 2
Ganga Dharan Makkanneri അത്യാകാംക്ഷ എന്ന് ചേരില്ലേ ?\
November 2, 2013 at 1:00am · Like · 1
Christo Gabriel computer എന്ന വാക്കിനു ഏറ്റവും ലളിതവും സുന്ദരവുമായ ഒരു വാക്ക് നിര്‍ദേശിക്കാമോ?
November 2, 2013 at 1:00am · Like · 2
Christo Gabriel സസ്പെന്‍സ് എന്ന് പറഞ്ഞാല്‍ ഒരാള്‍ അറിയാന്‍ കൊതിക്കുന്ന കാര്യം പറയാതെ മറ്റൊരാള്‍ വൈകിക്കുന്നതിനെയല്ലേ? അപ്പോള്‍ അത്യാകാംക്ഷ അത്ര ചേരുമോ ഗംഗാ ?
November 2, 2013 at 1:02am · Unlike · 2
Ganga Dharan Makkanneri അപ്പോള്‍ പുതിയ വാക്കുണ്ടാക്കണം.
November 2, 2013 at 1:03am · Like · 2
Christo Gabriel ഭാഷാ സ്നേഹികളും, ഭാഷാ പരിജ്ഞാനമുള്ളവരുമായ മറ്റു സ്നേഹിതരെകൂടി ഈ കുറിപ്പില്‍ (post) കണ്ണി ചേര്‍ക്കുന്നത് (tag) നന്നാവും എന്ന് തോന്നുന്നു...
November 2, 2013 at 1:15am · Edited · Like · 1
Ganga Dharan Makkanneri കമ്പ്യുട്ടറിന് ഞാന്‍ ഒരു വാക്ക് പറയാം - " നിര്‍ണ്ണയന്ത്രം "
ഗണികാരം , സംഗണകം എന്നിവ ഇപ്പോള്‍ ഉള്ള നിര്‍ദേശങ്ങള്‍ ആണ്.
November 2, 2013 at 1:46am · Like · 3
Ganga Dharan Makkanneri കണ്ണി > ലിങ്ക് എന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
November 2, 2013 at 1:48am · Like · 3
Radhakrishnan Vezhapra സന്തോഷം തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു..
November 2, 2013 at 2:30am · Unlike · 3
Christo Gabriel Tag നു പങ്കു ചേര്‍ക്കുക എന്നാക്കിയാല്‍ ശരിയാകുമോ?
November 2, 2013 at 2:33am · Unlike · 2
Christo Gabriel CN Kumar, Harisankaran Asokan Suloj Sulo Kc Alavikutty
November 2, 2013 at 2:36am · Like · 1
Christo Gabriel Dayaa Hari, Likhitha Das, Ajay Menon, Kureeppuzha Sreekumar, Sreeranjini Ambalaputhur
November 2, 2013 at 2:37am · Like · 1
Christo Gabriel Harish Pallapram, Shafeeq Sk, Manu Raj, Muhammed Shafi, Sunil Kumar Kottappally
November 2, 2013 at 2:38am · Like · 1
Christo Gabriel Jithu Thampuran Geetha Ravindran, Venu Kalavoor, Abbas Kubbusine Prnayikkendi Vannavan
November 2, 2013 at 2:39am · Like · 1
Christo Gabriel M Suresh Madathil Suresh Varma Ajitha Balan Nair Anandavalli Chandran Aneesh Nambidi
November 2, 2013 at 2:39am · Like · 2
Christo Gabriel Aneesh Ps K G Suraj Aksharamonline Roy K Gopal Sanjay Alexander Alamchery
November 2, 2013 at 2:40am · Like · 1
Christo Gabriel ഗിരിഷ് വർമ്മ ബാലുശ്ശേരി Ashok Iyer Vishnu S Kurup
November 2, 2013 at 2:41am · Like · 1
Vinod Kooveri ഇതാണ് നമ്മുടെ ഭാഷയുടെ ഒരു ഗതി....!
November 2, 2013 at 3:10am · Unlike · 2
Vishnu R Nath ഉള്ള വാക് തന്നെ മര്യാദയ്ക്ക് പറയാൻ അറിവില്ലത്തവരുടെ ഇടയിൽ പദ നിര്മ്മാണം ഇത്തിരി കടന്നു പോയില്ലേ ഗംഗേട്ട .... Ganga Dharan Makkanneri
November 2, 2013 at 3:55am · Unlike · 3
Ajay Menon This is a laudable attempt to cherish malayalam ,our dear language. I shall join later for sure.
November 2, 2013 at 8:09am · Like · 1
Bindu Jayakumar Great idea Ganga.....
November 2, 2013 at 2:28pm · Like · 2
Suloj Sulo good go ahead.........
November 2, 2013 at 2:29pm · Like · 1
Ganga Dharan Makkanneri ലൈക്ക് മാത്രമേ ഉള്ളോ ?
November 2, 2013 at 7:53pm · Like · 1
Ajitha Balan Nair ഉയ്യൂ ഇതെന്താ കണ്ടില്ലാരുന്നു
November 2, 2013 at 7:55pm · Unlike · 1
Sanjay Alexander Alamchery "മറുഗുരു" ഇങ്ങനെ ഒരു മലയാളം വാക്കുണ്ടോ ...?
November 2, 2013 at 7:56pm · Unlike · 1
Ganga Dharan Makkanneri അങ്ങനെ ഒരു വാക്ക് ഏതു വാക്കിന് പകരം വെക്കാനാണ് അച്ചായാ ?
November 2, 2013 at 11:23pm · Like · 2
Venu Kalavoor കണ്ട്രോള്‍ പാനല്‍= നിയന്ത്രണ സമുച്ചയം
November 2, 2013 at 11:38pm · Unlike · 2
Vijay Kumar COMPLETED, FINISHED - ഇവയുടെ അർത്ഥം തമ്മിൽ വ്യത്യാസമുണ്ടോ ?
November 3, 2013 at 12:16pm · Unlike · 2
Sanjay Alexander Alamchery Guru vinte ethir padam
November 3, 2013 at 12:24pm · Unlike · 2
Geetha Ravindran Vijay Kumar , COMPLETED = തീർത്തു FINISHED = തീർന്നു അഥവാ കഴിഞ്ഞു.
November 3, 2013 at 1:50pm · Edited · Unlike · 4
Ganga Dharan Makkanneri When you marry the right one, you are COMPLETE.....
And when you marry the wrong one, you are FINISHED....
എന്ന് പറയാറുണ്ട്.
November 3, 2013 at 2:11pm · Like · 4
Ajitha Balan Nair completed ? or finished ? Ganga
November 3, 2013 at 2:14pm · Unlike · 3
Ajitha Balan Nair just joke ...
November 3, 2013 at 2:14pm · Unlike · 2
Ganga Dharan Makkanneri completed എന്നതിന് മലയാളത്തില്‍ പൂര്‍ത്തിയായി എന്ന അര്‍ഥം തന്നെ. അതില്‍ ചെയ്യാന്‍ ഒന്നും ബാക്കിയില്ല.
finished എന്നതിന് ചെയ്തു തീര്‍ത്തു , ചെയ്തു കഴിഞ്ഞു എന്ന അര്‍ഥം ആണല്ലോ . അതില്‍ ഇനിയും പൂര്‍ണതക്കായി വല്ലതും ബാക്കി ഉണ്ടാകാം.
November 3, 2013 at 2:15pm · Like · 2
Ganga Dharan Makkanneri control pannel : നിയന്ത്രണ സമുച്ചയം, കൊള്ളാം.
switch എന്നതിന് വൈദ്യുത ആഗമന നിര്‍ഗമന ഉപാധി എന്നൊക്കെ വാക്ക് പറയാറുണ്ട്. ഇത്തരം വാക്കുകള്‍ നമ്മള്‍ പിന്നീട് ഉപയോഗിക്കാത്തതിന്റെ കാരണം ആ വാക്കില്‍ തന്നെ ഉണ്ട്.
ലളിതവും മലയാള ശൈലിയില്‍ ഉള്ളതുമായ പകരം പദ ങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. ഉദാ : WINDOWS ജാലിക , BLOGGING ബൂലോകം ....
November 3, 2013 at 3:19pm · Edited · Like · 1
Vijay Kumar COMPLETELY FINISHED
November 3, 2013 at 2:19pm · Unlike · 5
Ajitha Balan Nair ഗുരു മാതാവ്.. Sanjay Alexander Alamchery
November 3, 2013 at 2:21pm · Unlike · 2
Vijay Kumar ഹരിതവർണ്ണ ധൃതഗമന ശകടം - EXPRESS BUS.
November 3, 2013 at 2:31pm · Edited · Unlike · 2
Vijay Kumar താഴെ പറയുന്ന ഇംഗ്ലീഷ് വാക്കുകളുടെ മലയാളം പറയുക :-
1.RUBBER
2.TAR
3.STAPLER
4.TYPEWRITER
5.PANT
November 3, 2013 at 2:26pm · Unlike · 2
Geetha Ravindran Vijay Kumar, ശകടമല്ലേ..?
November 3, 2013 at 2:30pm · Unlike · 2
Vijay Kumar അതെ ... തിരുത്തി
November 3, 2013 at 2:31pm · Unlike · 2
Ajitha Balan Nair ഉരച്ച് മായ്ച്ച് കളയുന്ന മരം (Rubber)
November 3, 2013 at 2:33pm · Unlike · 2
Vijay Kumar ഹ ഹ ... അല്ലല്ല ... ടപ്പറ് )))
November 3, 2013 at 2:34pm · Unlike · 3
Muhammed Shafi Pantinu kalasam ennu parayumo?
November 3, 2013 at 2:35pm · Unlike · 2
Manu Raj Internet - ആന്തരികവലയം
November 3, 2013 at 2:43pm · Unlike · 3
Manu Raj Rubber - കുതിപ്പ,
കുതിപ്പാമരം, കുതിപ്പാപ്പാൽ, കുതിപ്പാച്ചക്രം, ഃ)
November 3, 2013 at 2:49pm · Unlike · 4
Geetha Ravindran net = വല (വലയമല്ല ) ...മനൂ... Inter എന്നാൽ‘ ആന്തരിക’ വുമല്ല.
November 3, 2013 at 2:53pm · Edited · Unlike · 3
Manu Raj Tar - കരിപ്പശ,
കരിപ്പശ പാത.
November 3, 2013 at 2:52pm · Unlike · 2
Manu Raj Stapler - അടിക്കുരുക്കി.
November 3, 2013 at 2:53pm · Unlike · 2
Geetha Ravindran
November 3, 2013 at 2:53pm · Unlike · 1
Manu Raj Typewriter- അടിച്ചെഴുത്ത് യന്ത്രം.
November 3, 2013 at 2:55pm · Unlike · 1
Vijay Kumar മുഖ്യാംഗുലി മർദ്ദിത വളഞ്ഞകമ്പി ഘടികം - Stapler
November 3, 2013 at 2:55pm · Unlike · 2
Vijay Kumar അംഗുലിമർദ്ദിത മുദ്രണയന്ത്രം - Typewriter
November 3, 2013 at 2:55pm · Unlike · 4
Manu Raj Pant- കളസം. (പണ്ടേ പറയുന്നത്)
November 3, 2013 at 2:56pm · Unlike · 4
Vijay Kumar കളസം അടിവസ്ത്രമല്ലേ ?
November 3, 2013 at 2:57pm · Unlike · 3
Manu Raj Geetha Ravindran പരിഭാഷയല്ലല്ലോ... പകരവാക്കുകളല്ലേ പരതുന്നത്.
November 3, 2013 at 3:00pm · Unlike · 2
Manu Raj Vijay Kumar - അതേ... കാലിന്റെ നീളം അടി,ക്കണക്കാക്കി തയ്ക്കുന്നത്... ഃ)
November 3, 2013 at 3:02pm · Unlike · 3
Vijay Kumar ഹ ഹ ഹ ഹ
November 3, 2013 at 3:04pm · Like · 1
Geetha Ravindran Manu Raj Internet = ആന്തരിക വലയ മെന്ന് പറയുമോ ? Actually I am confused of the way you've put it.
November 3, 2013 at 3:07pm · Edited · Unlike · 3
Manu Raj കാൽ കളസം (അടിവസ്ത്രം)
അരക്കളസം (ബർമൂഡ )
മുഴുക്കളസം ( പാന്റ്സ് )
November 3, 2013 at 3:08pm · Unlike · 4
Manu Raj Geetha Ravindran വലകൊണ്ട് 'വലയം' ചെയ്യാനാകും...
November 3, 2013 at 3:10pm · Unlike · 3
Geetha Ravindran ഇവിടെ വലയല്ലേ ഉള്ളൂ വലയമില്ലല്ലോ.
November 3, 2013 at 3:12pm · Unlike · 3
Manu Raj വാക്കുകൾ കൊണ്ട് നാനാർത്ഥമുണ്ടാകുന്നത് അനർത്ഥമല്ലല്ലോ....
November 3, 2013 at 3:16pm · Unlike · 1
Ganga Dharan Makkanneri നൂറുകണക്കിന് വാക്കുകള്‍ മലയാളത്തില്‍ പകരം പദം ഇല്ലാതെ കിടക്കുന്നുണ്ട്. ആദ്യമായി അത്തരം വാക്കുകള്‍ കണ്ടെത്തണം. പിന്നീട് പകരം പദങ്ങള്‍ ഉണ്ടാക്കണം. ലളിതം ആയവ . എന്നാല്‍ മലയാളിത്തം ഉണ്ടാവുകയും വേണം. (എന്ന് വച്ചാല്‍ ഭാഷയില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് മുഴച്ചു നില്‍ക്കരുത്. )
ഉദാ : സ്വിച്ചിന് , വൈദ്യുത നിഗമ ആഗമന നിയന്ത്രണ ... എന്നൊക്കെ നിര്‍ദ്ദേശിച്ചാല്‍ അത് പിന്നീട് ആരും ഉപയോഗിക്കാന്‍ മിനക്കെടില്ല. അതെ സമയം " വൈദ്യുതബന്ധി " എന്നത് ഒരു നല്ല നിര്‍ദേശം ആണ് താനും.
November 3, 2013 at 3:28pm · Edited · Like · 3
Manu Raj Vijay Kumar- സംസ്ക്യതം കൊണ്ട് ഇംഗ്ളീഷിനെ പരിഭാഷ ചെയ്യാതെ പുതിയ വാക്കുകൾ ഉണ്ടാക്കു....
November 3, 2013 at 3:26pm · Unlike · 3
Manu Raj അതേ 'പദങ്ങൾ' ഉണ്ടാക്കണം അല്ലാതെ പരിഭാഷപ്പെടുത്തലാകരുത്.
പരിഭാഷ..... ഃ ) കൊല്ല്.....
November 3, 2013 at 3:29pm · Unlike · 1
Manu Raj എന്തിനു 'വൈദ്യുത' ബന്ധി...? ഒറ്റവാക്കുണ്ടാകട്ടെ... ഃ)
November 3, 2013 at 3:36pm · Like
Ganga Dharan Makkanneri ഒറ്റവാക്കുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്. ഉദാഹരണം പറഞ്ഞു എന്നെ ഉള്ളൂ ..
November 3, 2013 at 3:38pm · Edited · Like · 1
Manu Raj ആട് -
November 3, 2013 at 4:07pm · Like
Ganga Dharan Makkanneri switch - ഞെക്കി .
November 3, 2013 at 4:16pm · Edited · Like
Ganga Dharan Makkanneri caluculator : കണക്കി.
November 3, 2013 at 4:15pm · Like
Ganga Dharan Makkanneri computer - കണക്കന്‍
November 3, 2013 at 4:18pm · Like
Ganga Dharan Makkanneri kerosin - മണ്ണെണ്ണ.
petrol ? diesel ?
November 3, 2013 at 4:20pm · Like
Jayachandran Jayan " വൈദ്യുതബന്ധി "..............വൈദ്യുത നിയന്ത്രിണി
November 3, 2013 at 7:44pm · Unlike · 1
Jayachandran Jayan caluculator =തൊട്ടു കൂട്ടി
November 3, 2013 at 7:46pm · Unlike · 1
Jayachandran Jayan computer-വിജ്ജാന സംഭരണി
November 3, 2013 at 7:47pm · Unlike · 1
Jayachandran Jayan petrol=വാഹന എണ്ണ
November 3, 2013 at 7:49pm · Unlike · 1
Jayachandran Jayan diesel=വാഹന എണ്ണ രണ്ടാംതരം
November 3, 2013 at 7:50pm · Unlike · 4
Anandavalli Chandran ഇതൊരു കുഴഞ്ഞ പ്രശ്നം തന്നെ. വിചാരിയ്ക്കുന്ന അത്ര എളുപ്പമല്ല . computer= കമ്പി വാഹിനി or വൈജ്ഞാനിക യന്ത്രം.
November 4, 2013 at 4:02pm · Unlike · 1
Jayachandran Jayan SOAP=അഴുക്കിളക്കി
November 4, 2013 at 6:29pm · Unlike · 2
Jayachandran Jayan BATHING SOAP=കുളി അഴുക്കിളക്കി
November 4, 2013 at 6:32pm · Unlike · 2
Binoy Thampy CAR ? BUS ?
November 4, 2013 at 6:34pm · Edited · Unlike · 1
Jayachandran Jayan നാല്‍ചക്ര ചെറു ശകടം
November 4, 2013 at 6:35pm · Unlike · 2
Binoy Thampy KILO METER?
November 4, 2013 at 6:38pm · Unlike · 1
Jayachandran Jayan ഘാതം
November 4, 2013 at 6:38pm · Unlike · 1
Jayachandran Jayan ആയിരം ഘാതം അകലെ ആണെങ്കിലും ...എന്നൊരു പാട്ട് ഇല്ലേ
November 4, 2013 at 6:39pm · Unlike · 1
Jayachandran Jayan ഘാതം മുന്നേ ഉള്ള വാക്കാണ് നാം ഉപയോഗിക്കാതെ മറയുന്ന ഒന്ന്............. ഇടനെഞ്ചു നോവുമ്പോള്‍ ഇളം കള്ളു മോന്തി ഇനിയെത്ര "ഘാതം "നീ ഇങ്ങനെ തുഴയും ....എന്നൊരു പാട്ടും ഉണ്ട് .....
November 4, 2013 at 6:42pm · Unlike · 2
Binoy Thampy HAHHAHA
November 4, 2013 at 6:42pm · Like
Binoy Thampy mikkavarum kallu adikkendi varum
November 4, 2013 at 6:43pm · Unlike · 2
Ganga Dharan Makkanneri Jayachandran Jayan കാതം അഥവാ ഘാതം കുറെ കൂടി വലിയ അളവാണ് . ഏകദേശം പതിനാറു കിലോമീറ്റര്‍ . ഒരു മൈല്‍ 1.609 മീറ്ററും ഒരു യോജന ഒന്‍പതു മൈലും ആണ്.
November 4, 2013 at 10:04pm · Edited · Like · 2
Ganga Dharan Makkanneri പെട്രോള്‍ - തീയെണ്ണ ... ഡീസല്‍ : ലോറിയെണ്ണ
November 4, 2013 at 10:01pm · Like · 1
Ganga Dharan Makkanneri കാര്‍ : ചാട്
ബസ് : ചകട്
(ഈ രണ്ടു പദങ്ങളും വണ്ടി എന്നതിന് പകരം ഉപയോഗത്തില്‍ ഉണ്ടായിരുന്നതാണ് )
November 4, 2013 at 10:04pm · Edited · Like · 2
Ganga Dharan Makkanneri സ്ടാപ്ലര്‍ : " പിന്നടി "
November 4, 2013 at 10:05pm · Like · 1
Muneer Parakkadavath കുളുപ്പപ്പെട്ടി..
November 4, 2013 at 10:05pm · Unlike · 1
Suresh Varma soap ..pathakkatta... baloon ...?
November 4, 2013 at 10:06pm · Unlike · 1
Suresh Varma ചാട് - വീൽ ആണ്
November 4, 2013 at 10:07pm · Unlike · 2
Muneer Parakkadavath കുളുപ്പപ്പെട്ടി എന്താണ്?
November 4, 2013 at 10:07pm · Unlike · 1
Ganga Dharan Makkanneri balloon : ആകാശപ്പന്തു
November 5, 2013 at 12:05am · Like
Manu Raj പിൻ, ലോറി ആംഗലേയം അല്ലെ ?
November 5, 2013 at 12:28pm · Unlike · 1
Venu Kalavoor സ്പാനാര്‍ : കട്ടമുറുക്കി
November 5, 2013 at 12:30pm · Unlike · 2
Manu Raj Ballonn -പെരുപ്പ....
November 5, 2013 at 6:56pm · Unlike · 2
Ganga Dharan Makkanneri അതെ, പിന്നും ലോറിയും ആംഗലേയം ആണ്. അപ്പോള്‍ അത് പറ്റില്ല.
November 5, 2013 at 6:57pm · Like
Ganga Dharan Makkanneri അതെന്തു പെട്ടി ആണ് മുനീര്‍ ?
November 5, 2013 at 6:58pm · Like · 1
Ram Das
November 9, 2013 at 1:16pm · Unlike · 1
Naveen Kottayam "ക്രുടുലീകരണം " ഞാന്‍ സ്വതം ആയി കണ്ടു പിടിച്ച വാക്കാണ് . നല്ല ഒരു അര്‍ഥം കൊടുത്തു വിജയിപ്പിക്കുക ... നന്ദി
November 10, 2013 at 4:32pm · Unlike · 1
Rafeeque Abdul bus=
November 12, 2013 at 3:25pm · Like
Rafeeque Abdul car
November 12, 2013 at 3:25pm · Like
Rafeeque Abdul lorry
November 12, 2013 at 3:25pm · Like
Rafeeque Abdul scooter
November 12, 2013 at 3:25pm · Like
Rafeeque Abdul bike
November 12, 2013 at 3:26pm · Like
Rafeeque Abdul bycyle
November 12, 2013 at 3:26pm · Like
Vidhu Chopra Kannur ചായ എന്ന സുപരിചിത പദം മലയാളത്തിൽ വന്നത് എങ്ങനെയാണ്?
ഒന്നിനെയും ബന്ധിപ്പിച്ചല്ല ഒരു പദം വരുന്നത് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. അപ്പോൾ വൈദ്യുത ബന്ധി എന്ന തൊക്കെ ഒരു മാതിരി അൽക്കുൽത്ത് പദമാണ്.
സ്വിച്ചിന്, കിൽപ്പിത്തിരി, ശുന, ക്ണാപ്പ് എന്നിവയുടെ വർഗ്ഗത്തിൽ പെട്ട ഒരു പേരാകും ഉചിതം എന്ന് തോന്നുന്നു.
November 19, 2013 at 9:48pm · Edited · Unlike · 2
Ganga Dharan Makkanneri correct.
November 19, 2013 at 9:50pm · Like
Ram Das torch - ഞെക്ക് വിളക്ക്
November 19, 2013 at 9:51pm · Unlike · 2
Vidhu Chopra Kannur കറക്റ്റോ? ശരി എന്ന് പറയൂ. ശരി.......ശരി....
November 19, 2013 at 9:51pm · Unlike · 1
Vidhu Chopra Kannur കുളിർപ്പെട്ടി(ഫ്രിഡ്ജ്)
November 19, 2013 at 9:52pm · Unlike · 5
Vidhu Chopra Kannur ആളോട്ടി (ബസ്സ്)
November 19, 2013 at 9:54pm · Unlike · 1
Muneer Parakkadavath Vidhu Chopra Kannur ഒരു കണ്ണൂര്‍ കാരന്‍ തന്നെ ..
November 19, 2013 at 9:54pm · Like · 1
Vidhu Chopra Kannur പയ്യന്നൂരേക്കുള്ള ആളോട്ടി എത്ര മണിക്കാ ? ഹഹഹഹഹഹഹ
November 19, 2013 at 9:54pm · Unlike · 2
Ganga Dharan Makkanneri ശരി.
November 19, 2013 at 9:54pm · Like · 2
Vidhu Chopra Kannur ഹഹഹഹഹ
November 19, 2013 at 9:55pm · Like
Vidhu Chopra Kannur തൂക്കിപ്പങ്ക(സീലിങ്ങ് ഫാൻ)
November 19, 2013 at 9:55pm · Unlike · 2
Vidhu Chopra Kannur നിലപ്പങ്ക(പെഡസ്റ്റൽ ഫാൻ)
November 19, 2013 at 9:56pm · Unlike · 2
Ganga Dharan Makkanneri ജാക്വസിക്ക് കുളിപ്പെട്ടി എന്നും പറയാം.
November 19, 2013 at 9:56pm · Like · 1
Ganga Dharan Makkanneri ഉം. പോരട്ടെ.
November 19, 2013 at 9:56pm · Like
Ram Das ഡ്രില്ലിനെ തൊരപ്പനെന്ന് വിളിച്ചാ എങ്ങനെയുണ്ടാവും
November 19, 2013 at 9:58pm · Unlike · 2
Vidhu Chopra Kannur ഹെഡ് അക്കൌണ്ടന്റിനെ തലക്കണക്കൻ എന്ന് വിളിച്ചതു പോലെ ഉണ്ടാകും
November 19, 2013 at 9:59pm · Unlike · 3
Vidhu Chopra Kannur കുളിമുറിയിലെ ഷവറിനെ ശർ എന്ന് വിളിക്കാം. ശർർർ എന്നല്ലേ വെള്ളം വന്ന് വീഴുന്നത്?
November 19, 2013 at 10:01pm · Unlike · 2
Ram Das cycle - ചവിട്ടുവണ്ടി
November 19, 2013 at 10:05pm · Unlike · 2
കട്ടിലപൂവം വിനോദ് മലയാളം ശ്രേഷ്ഠമാകണമെങ്കിൽ സംസ്കൃതം കൂടി പഠിക്കണം !
എഴുത്തിലും ഉച്ചാരണത്തിലും മലയാള ഭാഷ "ശ്രേഷ്ഠ ഭാഷ" ആകണമെങ്കിൽ നിര്ബന്ധമായും സംസ്കൃതം പഠിച്ചിരിക്കണം. കുറഞ്ഞ പക്ഷം ഭാഷയും ഉച്ചാരണവും പഠിക്കാനായിട്ടെങ്കിലും നിത്യവും പണ്ഡിതന്മാരായ സന്യാസിമാരുടെ ഭക്തി പ്രഭാഷണങ്ങൾ കേള്ക്കുവാനെങ്കിലും കുറച്ച് സമയം കണ്ടെത്തുക. അങ്ങനെ മലയാളം നന്നായി ഉച്ചരിച്ച്, നന്നായി എഴുതി, മലയാളത്തെ ശരിയായ ശ്രേഷ്ഠ ഭാഷയാക്കുവാൻ യത്നിക്കുക.
നോട്ട്: ചാനൽ അവതാരകരും വാര്ത്താ വായനക്കാരും ഒക്കെ ആകാൻ ശ്രമിക്കുന്ന മക്കളെ കൊണ്ട് നിര്ബന്ധമായും ചെയ്യിപ്പിക്കുക. സമ്മതിച്ചില്ലെങ്കിൽ മുറിക്കകത്ത് പൂട്ടിയിട്ടിട്ട് CD പ്ലയെറിലെ പ്രഭാഷണം ഉച്ചത്തിൽ കേള്പ്പിക്കുക. അപ്പോൾ കത, കഥയാകും അദ്യാപകൻ, അദ്ധ്യാപകനാകും ഫാഷ, ഭാഷയാകും മലയാലം ശ്രേഷ്ഠ മലയാളമാകും.
സ്വാമി ചിദാനന്ദ പുരി തുടങ്ങിയ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ "ഈശ്വരാ, ഇങ്ങനെയായിരുന്നോ ഈ അക്ഷരങ്ങൾ ശരിക്കും ഉച്ചരിക്കെണ്ടിയിരുന്നത് " എന്ന് ഞെട്ടലോടെ മനസിലോര്ത്തു.. മാത്രമല്ല, പല വാക്കുകളുടെയും ശരിയായ അർത്ഥത്തിൽ നിന്ന് എത്രയോ വിപരീതമായ അർത്ഥത്തിലാണ് അവയെ നാമിപ്പോൾ ഉപയോഗിക്കുന്നതെന്നും മനസിലായി. ഉദാഹരണം ഇപ്പോഴത്തെ "ഭയങ്കരം" എന്ന വാക്ക് തന്നെ. ഭയം ജനിപ്പിക്കുന്നതേതോ അതാണ് ഭയങ്കരം. എന്നാൽ ഇപ്പോഴതിന്റെ ഉപയോഗങ്ങൾ എന്തിനോക്കെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ല്ലേ?
December 4, 2013 at 4:26pm · Like · 1
Vijay Kumar ഹ്ഹോ ... ഇതൊരു "ഭയങ്കര" കമന്റായിപ്പോയി .... )))
December 4, 2013 at 4:57pm · Like · 4
Binoy Thampy ഫയങ്കരം തന്നെ
December 4, 2013 at 4:58pm · Like · 2
Jayachandran Jayan ആഹ..എന്നാ കാട്ടിലം പൂവ് ചേട്ടന്‍ "രിബ്ലക്ളിബ്ദോസ്" എന്ന് പെട്ടെന്ന് പറഞ്ഞെ ..ഉച്ചാരണം ശരിയായോ എന്നറിയാനാ
December 4, 2013 at 5:12pm · Like · 3
Vijay Kumar ജയണ്ണന് ധൈര്യമുണ്ടെങ്കിൽ അതൊന്ന് സംസ്കരിച്ച് പറ .. )))
December 4, 2013 at 5:14pm · Like · 3
കട്ടിലപൂവം വിനോദ് Jayachandran Jayan ആഹ..എന്നാ കാട്ടിലം പൂവ് ചേട്ടന്‍ "രിബ്ലക്ളിബ്ദോസ്" എന്ന് പെട്ടെന്ന് പറഞ്ഞെ ..ഉച്ചാരണം ശരിയായോ എന്നറിയാനാ
ഇച്ചിരി ബുദ്ധിമുട്ടാണ്. അതോണ്ട് ഞാൻ ഒരു എളുപ്പ വാക്ക് പറയാം.....See More
December 4, 2013 at 5:32pm · Like · 1
Manu Raj കട്ടിലപൂവം വിനോദ്, മലയാളം നന്നാക്കാൻ സംസ്കൃതഭാഷ വേണെന്കിൽ ഇംഗ്ലീഷും ആയിക്കൂടെ വലരെ,വലരെ ഞന്നാക്കാൻ ഃ )
December 5, 2013 at 10:19am · Like · 2
Ramesh Achitharammal സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഇല്ലാതെ നമ്മുടെഭാഷ നന്നാക്കാനും പുതിയ തലമുറയ്ക്ക് അന്യന്‍റെ ഭാഷ കടമെടുക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനും ഉതകട്ടെ ഈ ഉദ്യമം....ആശംസകള്‍
December 6, 2013 at 2:37am · Like · 2
Bindu Jayakumar indiyil oreyoru shreshtabasha ente abhiprayathil thamizh mathram anu.......... ee padhavi paliykkum, prakrithinum okke labhikkendathu aayirunnu.......
December 6, 2013 at 3:18am · Like · 2
Ganga Dharan Makkanneri ദയവായി പോസ്റ്റിന്റെ ഉദേശ ശുദ്ധിയെ മാനിച്ചു കൊണ്ടുള്ള കമന്റുകള്‍ മാത്രം നല്‍കിയാലും. Nibin Nibi etc..
December 13, 2013 at 9:23pm · Edited · Like · 1
Ajay Menon ഇതാ പിടിച്ചോ
1: ബൊംബരാസി. - ഇംഗ്ലിഷിലെ. ബൊംബാസ്റ്റിക് എന്ന പദത്തിന്റെ മലയാളീകരണം.മിഥ്യാവ്യാപ്തിയുളവാക്കുന്ന എന്നൊക്കെ. വിശേഷണം
2. അരയാനം. : ആംബുലൻസ്. അത്യാഹിത, ആപത്, രക്ഷാ യാനം. നാമം
3. ക്ലാസികം. : ഇതു നമ്മുടെ ക്ലാസ്സിക്. ഹ ഹാ
ഇതാ പിടിച്ചോ
1: ബൊംബരാസി. - ഇംഗ്ലിഷിലെ. ബൊംബാസ്റ്റിക് എന്ന പദത്തിന്റെ മലയാളീകരണം.മിഥ്യാവ്യാപ്തിയുളവാക്കുന്ന എന്നൊക്കെ. വിശേഷണം
2. അരയാനം. : ആംബുലൻസ്. അത്യാഹിത, ആപത്, രക്ഷാ യാനം. നാമം
3. ക്ലാസികം. : ഇതു നമ്മുടെ ക്ലാസ്സിക്. ഹ ഹാ
December 14, 2013 at 6:04am · Unlike · 2
Ganga Dharan Makkanneri
അതെ. പക്ഷെ, അവര്‍ അത് സ്ഥിരമായി ഉപയോഗിക്കുന്നോ എന്ന് സംശയം ഉണ്ട്.
ReplyDelete