തന്‍റെ അവസാന ടെസ്റ്റ് മത്സരത്തിന്റെ തലേന്ന് പരിശീലനത്തിനിറങ്ങുമ്പോള്‍ പ്രാര്‍ഥനാ നിരതനായി നില്‍ക്കുന്ന സച്ചിന്‍ ആണിത്. അല്‍പ വിദ്യ അഭ്യസിച്ചു കഴിഞ്ഞാല്‍ അഹങ്കാരികള്‍ ആയി മാറുന്നവര്‍
അരങ്ങു വാഴുന്ന ഈ ലോകത്ത് , രണ്ടു വ്യാഴവട്ടം നീണ്ടു നിന്ന സാര്‍ഥകമായ കരിയറിന്നൊടുവില്‍ തന്‍റെ അവസാന മത്സരത്തിന്റെ തലേന്നത്തെ പരിശീലനത്തെ പോലും അദ്ദേഹം എത്ര പ്രാധാന്യത്തോടെ ആണ് കാണുന്നതെന്ന് നോക്കൂ ... സച്ചിന്‍ , കൃഷ്ണ മൃഗത്തിന്റെ നോട്ടം പോലെ നിഷ്കളന്കമായ നിങ്ങളുടെ നോട്ടവും കുട്ടികളുടേത് പോലെ പതിഞ്ഞ മട്ടിലുള്ള നിങ്ങളുടെ ശബ്ദവും ഓരോ പന്തിനെയും ഒരു അപൂര്‍വ ചിത്രം പോലെ ആസ്വദിച്ച് ഉള്‍ക്കൊള്ളുന്ന നിങ്ങളുടെ പ്രതിബദ്ധതയും എനിക്കിഷ്ടമാണ്. ചിലരുടെ ജീവിത കാലത്ത് ജീവിക്കാന്‍ സാധിക്കുക എന്നത് ഒരു ഭാഗ്യം തന്നെ ആണ് . റഫിയെപോലെ , യേശുദാസിനെപോലെ , ലതയെ പോലെ, റഹ്മാനെ പോലെ , , തിലകനെ പോലെ , കമലഹാസനെ പോലെ , രാഹുല്‍ ദ്രാവിഡിനെ പോലെ , നായനാറെ പോലെ , ചിത്രയെ പോലെ, ഇന്ദിരാ ഗാന്ധിയെ പോലെ ,,, നിങ്ങളോടൊപ്പം ജീവിക്കാന്‍ സാധിച്ചതിലും ഞാന്‍ അഭിമാനിക്കുന്നു. വിജയ് മര്‍ച്ചന്റ്, ഗ്രെഗ് ചാപ്പല്‍ , വിജയ് മഞ്ചരേക്കര്‍ എന്നിവര്‍ക്കൊപ്പം വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറി നേടി നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ക്കാന്‍ ആശംസിക്കുന്നു.
#sachin

ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDelete