ഇതെന്താ ഇവര്‍ ഇങ്ങനെ ഇഷ്ടാ.... ?

യാള്‍ ലോകപ്രസിദ്ധ മാന്ത്രികന്‍ ആയിരുന്നു. എത്തിച്ചേരുന്ന പുതിയ സ്ഥലങ്ങളില്‍ എല്ലാം തന്റെ കലാപരിപാടികള്‍ അവതരി പ്പിച്ചു കയ്യടി വാങ്ങും , അതാണയാളുടെ ഹോബി.


ഇതാ , മനോഹരമായ , പച്ചപ്പ് നിറഞ്ഞ , വൃത്തിയുള്ള , ഭൂമിയിലെ സ്വര്‍ഗം പോലെയുള്ള ഈ സ്ഥലത്ത് ഇന്ന് അയാള്‍ തന്‍റെ കഴിവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. 

പെട്ടെന്നാരെയും അംഗീകരിക്കാത്ത ആളുകള്‍ ആണെന്നറിയാവുന്നത് കൊണ്ട് അയാള്‍ കൂടുതല്‍ കൂടുതല്‍ നല്ല പരിപാടികള്‍ കാണിച്ചു തുടങ്ങി. ഓരോ പുതിയ നമ്പര്‍ കാണിച്ചുകഴിഞ്ഞാല്‍ പ്രതീക്ഷയോടെ ആളുകളെ നോക്കും..... എന്നാല്‍ സദസ്സില്‍ നിന്ന് ഒരു പ്രതികരണവും ഇല്ല . നേരെ മറിച്ചു പലരും അയാളെ കളിയാക്കാനും തട്ടിപ്പ് കാരനാണെന്നു സ്ഥാപിക്കാനും വ്യഗ്രത കൂട്ടിക്കൊണ്ടിരുന്നു .

ഒറ്റ നിമിഷം കൊണ്ട് അയാള്‍ക്ക്‌ ജീവിതം മടുത്തു. അവസാന പ്രദര്‍ശനം എന്നാ നിലയില്‍ അയാള്‍ കത്തിയെടുത്തു നെഞ്ചു കീറി സ്വന്തം കരള്‍ പറിച്ചെടുത്തു . പഴുക്കാറായ സേലം മാങ്ങ പോലെയുള്ള , രക്തം ഇറ്റുവീഴുന്ന , തുടിച്ചുകൊണ്ടിരിക്കുന്ന ആ മാംസക്കഷണം ഒരു സ്റ്റീല്‍ പാത്രത്തില്‍ വെച്ച് പ്രേക്ഷകരെ കാണിച്ചു.

മുന്‍ നിരയില്‍ ഇരിക്കുന്നവര്‍ ഉറക്കെ വിളിച്ചു കൂവി ... " ചെമ്പരത്തി ... !"

അന്ത്യശ്വാസം വലിക്കുന്നതിനുമുന്പു മാന്ത്രികന്‍ തന്‍റെ സഹായിയോടു ചോദിച്ചു .. " ഇതെന്താ ഇവര്‍ ഇങ്ങനെ ഇഷ്ടാ ? "
സഹായി പറഞ്ഞു . " ഇത് കേരളമാ മാഷേ .. "

പന്നെ അയാള്‍ ഒന്നുമാലോചിച്ചില്ല. ഏതാനും നിമിഷങ്ങള്‍ക്കകം മരിക്കും എന്ന് ബോധ്യമുണ്ടായിട്ടും , പ്രേക്ഷകനെ  മനസ്സിലാക്കിക്കാനുള്ള അവസാന ശ്രമം ആയി സ്വന്തം തല മുറിച്ചു നീട്ടി , ഒരു കാര്യവുമില്ലാതെ വെറുതെ മരിച്ചുവീണു.

© 8477 ■ dharan.ıɹǝuuɐʞʞɐɯ ■
വായിച്ചതിനു നന്ദി. അഭിപ്രായം എഴുതണേ .. 
താഴെ
 ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും ഉണ്ട് .  ഗൂഗിള്‍ പ്ലസില്‍ റെക്കമന്റ്റ് ചെയ്യാനുള്ള ബട്ടന്‍ മുകളില്‍ ഉണ്ട്. 

Comments

  1. മനുഷ്യരുടെ സ്വഭാവം..മലയാളിയുടെ മഹത്വം..

    ReplyDelete
  2. ഭ്രാന്താലയമെന്ന് ഉറപ്പിക്കാമല്ലേ..

    ReplyDelete
  3. മാജിക് ഭംഗിയായി അവതരിപ്പിക്കുകയും സ്വയം അത് ആസ്വദിക്കുകയും ചെയ്യുക. സന്മനസ്സുള്ളവർ എപ്പോഴാണോ സദസ്സിലെത്തുന്നത് അപ്പോൾ കയ്യടി കിട്ടിക്കൊള്ളും. അവർക്കുവേണ്ടിയും അവരവർക്കുവേണ്ടിയും മാജിക് സസന്തോഷം തുടരുക. ജീവിതമാകുന്ന മാജിക്കിലും അങ്ങനെതന്നെയാണ്‌. എല്ലാവരുടെയും അംഗീകാരം നേടിയെടുക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളാണ്‌. സ്വയം ജീവിതം ബലികഴിക്കുന്നവർ.

    ReplyDelete
  4. മാജിക് ഭംഗിയായി അവതരിപ്പിക്കുകയും സ്വയം അത് ആസ്വദിക്കുകയും ചെയ്യുക. സന്മനസ്സുള്ളവർ എപ്പോഴാണോ സദസ്സിലെത്തുന്നത് അപ്പോൾ കയ്യടി കിട്ടിക്കൊള്ളും. അങ്ങനെയുള്ളവർക്കുവേണ്ടിയും അവരവർക്കുവേണ്ടിയും മാജിക് സസന്തോഷം തുടരുക.

    ReplyDelete
  5. ആരേം പറഞ്ഞിട്ട് കാര്യമില്ല....
    തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാനാകാതെ എല്ലാം വലഞ്ഞിരിക്കുന്നു.
    എന്നെങ്കിലും മാറ്റം വരും എന്ന് കരുതാം.....

    ReplyDelete
  6. പുതിയ ലേ-ഔട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല
    മുമ്പെഴുതിയ കമന്റുകളൊന്നും കാണുന്നില്ല
    “ഈ പോസ്റ്റിന് ഏഴ് കമന്റുകളുണ്ട്. നിങ്ങളുടെ കമന്റ് എഴുതുക” എന്നതില്‍ ക്ലിക് ചെയ്തപ്പോള്‍ ഒരു കമന്റ് ബോക്സ് തുറന്നു. എന്നാല്‍ ഏഴ് കമന്റുകള്‍ കാണുന്നില്ല. മറ്റുള്ളവ്ര് എന്ത് പറയുന്നു എന്ന് വായിക്കുന്ന ഒരു സ്വഭാവം ഉണ്ട് എനിക്ക്. അത് സാധിക്കാത്തതിനാല്‍ ഈ ലേ-ഔട്ട് ഇഷ്ടപ്പെട്ടില്ല

    ReplyDelete
  7. യുവര്‍ കമന്റ് വാസ് പബ്ലിഷ്ഡ് എന്ന് നോട്ടിഫികേഷന്‍ കാണിക്കുന്നു. പക്ഷെ ഇവിടെ കാണുന്നില്ല.

    ReplyDelete
  8. നന്ദി , അഭിപ്രായം കുറിച്ചതിന് , മുഹമ്മദ്‌ , വര്‍ഷിണി , ഹരി , റാംജി , അജിത്തേട്ടന്‍ , ജോജി , ബൈജു , തങ്കപ്പേട്ടന്‍ ....

    ReplyDelete
  9. പ്രശ്നം ചൂണ്ടി കാണിച്ചതിന് നന്ദി . പഴയതിലേക്ക് തന്നെ തിരിച്ചു പോയി, അജിത്തേട്ടന്‍ ....

    ReplyDelete

Post a Comment